»   »  ദുല്‍ഖര്‍ സല്‍മാന്‍ - കാര്‍ത്തി ചിത്രം മണിരത്‌നം ഉപേക്ഷിക്കാന്‍ കാരണം?

ദുല്‍ഖര്‍ സല്‍മാന്‍ - കാര്‍ത്തി ചിത്രം മണിരത്‌നം ഉപേക്ഷിക്കാന്‍ കാരണം?

By: Rohini
Subscribe to Filmibeat Malayalam

ഓ കാതല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷം വീണ്ടും ദുല്‍ഖര്‍ സല്‍മാന്‍ മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ദുല്‍ഖറിനൊപ്പം കാര്‍ത്തിയും എത്തുന്നുണ്ട് എന്നറിഞ്ഞതോടെ അത് ഇരട്ടിമധുരമായി.

നായികയുടെ കണ്ണില്‍ നോക്കി പ്രണയ രംഗം അഭിനയിക്കാന്‍ ഇവരില്‍ ആരാണ് കേമന്‍ ??

എന്നാല്‍ പിന്നീട് കേട്ടു ദുല്‍ഖര്‍ സല്‍മാന്‍ - കാര്‍ത്തി ചിത്രം ഉപേക്ഷിച്ച് മണിരത്‌നം കാര്‍ത്തിയെ മാത്രം നായകനാക്കി സിനിമ ഒരുക്കുന്നു എന്ന്. എന്തുകൊണ്ട് കാര്‍ത്തി - ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചു?

ആരും പറഞ്ഞില്ല

ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാനോ കാര്‍ത്തിയോ മണിരത്‌നമോ ഇതുവരെ ഒന്നും പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പല പല അഭ്യൂഹങ്ങളും ഈ വിഷയത്തില്‍ പ്രചരിച്ചു.

കാര്‍ത്തി പറയുന്നു

ഒടുവിലിതാ കാര്‍ത്തി ആ കരണം വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടക്കേണ്ടിയിരുന്നത്. കഥ കേട്ട് എനിക്കും ദുല്‍ഖറിനും ഇഷ്ടമാകുകയും ചെയ്തു. എന്നാല്‍ പിന്നീട് ഞങ്ങളുടെ രണ്ട് പേരും നേരത്തെ കരാറൊപ്പിട്ട ചിത്രങ്ങളുമായി തിരക്കിലായിപ്പോയതോടെ സിനിമ ഉപേക്ഷിക്കപ്പെട്ടു.

ഡേറ്റ് ക്ലാഷായി

മണിരത്‌നം സിനിമ തുടങ്ങാന്‍ തീരുമാനിച്ച സമയത്താണ് കാര്‍ത്തി കഷ്‌മോര എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കിലായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ കമ്മട്ടിപ്പാടം എന്ന ചിത്രം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു അപ്പോള്‍.

കാര്‍ത്തിയ്ക്ക് വീണ്ടും

എന്നാല്‍ കാര്‍ത്തിയ്ക്ക് മണിരത്‌നം ചിത്രം വീണ്ടും കിട്ടി. ഓ കാതല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടൈ എന്ന റൊമാന്റിക് ചിത്രത്തില്‍ കാര്‍ത്തിയാണ് നായകന്‍.

ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Why did Maniratnam droppe Dulquer Salmaan _ Karthi film?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam