»   » ഏറ്റവും സന്തോഷിക്കേണ്ട വിവാഹ ദിവസം സമാന്ത എന്തിനാണ് പൊട്ടിക്കരഞ്ഞത്...??

ഏറ്റവും സന്തോഷിക്കേണ്ട വിവാഹ ദിവസം സമാന്ത എന്തിനാണ് പൊട്ടിക്കരഞ്ഞത്...??

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ആ പ്രണയ വിവാഹം നടന്നു. നാഗ ചൈതന്യയും സമാന്തയും വിവാഹിതരായി! തീര്‍ത്തും വ്യത്യസ്തമായൊരു വിവാഹമായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം താരങ്ങള്‍ തന്നെ ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ഷെയര്‍ ചെയ്തു.

സമാന്ത - നാഗചൈതന്യ കല്യാണം നടത്തുന്നത് എത്ര കോടി ബജറ്റിലാണെന്ന് അറിയണോ...??

പുറത്തുവന്ന വിവാഹ ചിത്രങ്ങളിലെല്ലാം വധു സമാന്ത അതി സുന്ദരിയാണ്. എന്നാല്‍ ഒരു ചിത്രത്തില്‍ സമാന്ത പൊട്ടിക്കരയുന്നത് കാണാം. ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കേണ്ട മുഹൂര്‍ത്തത്തില്‍ സാം എന്തിനാണ് പൊട്ടിക്കരയുന്നത് എന്നറിയാതെ ആരാധകര്‍ കുഴഞ്ഞു...

അത് ആനന്ദ കണ്ണീര്‍

എന്നാല്‍ ആരും തെറ്റിദ്ധരിയ്‌ക്കേണ്ട... ഏറെ നാള്‍ കാത്തിരുന്ന സ്വപ്‌നം സഫലമായതിന്റെ, പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നതിന്റെ ആനന്ദ കണ്ണീരാണ് അത്. പൊതുവെ പെണ്‍കുട്ടികള്‍ വിവാഹ ദിവസം വീട്ടില്‍ നിന്നും ഇറങ്ങുന്ന നേരം കരയാറുണ്ട്. എന്നാല്‍ സമാന്ത താലി കെട്ടി കഴിഞ്ഞപ്പോഴാണ് കരഞ്ഞത് എന്ന് മാത്രം.

രണ്ട് വിവാഹം

ഗോവയില്‍ വച്ച് ഹിന്ദു വിശ്വാസ പ്രകാരവും ക്രിസ്ത്യന്‍ വിശ്വാസപ്രകാരവുമാണ് നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹം നടന്നത്. ഒക്ടോബര്‍ ആറിന് ഹിന്ദു വിശ്വാസപ്രകാരവും എട്ടിന് ക്രിസ്ത്യന്‍ വിശ്വാസ പ്രകാരവുമായിരുന്നു വിവാഹം.

അതി സന്തോഷവതി

മെഹന്തി ദിവസം മുതല്‍ സമാന്ത അതി സുന്ദരിയും അമിതമായി സന്തോഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഡാന്‍സ് ചെയ്തും പൊട്ടിചിരിച്ചും സമാന്ത ചടങ്ങുകളുടെ ഭംഗിയും മിഴിവും കൂട്ടി.

ആ സാരിയുടെ പ്രത്യേകത

തീര്‍ത്തും ട്രഡീഷണലായിട്ടാണ് സമാന്ത ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയത്. സാം ഉടുത്ത സാരിയ്‌ക്കൊരു പ്രത്യേകതയുമുണ്ട്. നാഗ ചൈതന്യയുടെ മുത്തശ്ശിയുടെ സാരിയാണ് വിവാഹത്തിന് സമാന്ത ധരിച്ചത്.

ഗൗണ്‍ ഡിസൈന്‍ ചെയ്തത്

സമാന്തയുടെ ഉറ്റ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഡിസൈനറുമായ കൃഷ് ബജാജാണ് ക്രിസ്ത്യന്‍ വിവാഹത്തിനുള്ള സമാന്തയുടെ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. സിംപിള്‍ ബ്യൂട്ടിയായിരുന്നു സാം അപ്പോഴും

പത്ത് കോടി ചെലവ്

വിവാഹ മാമാങ്കത്തിന് പത്ത് കോടി രൂപ ചെലവായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 150 കുടുംബങ്ങള്‍ക്കായാണ് ഗോവയില്‍ നടന്ന വിവാഹ ചടങ്ങില്‍ ക്ഷണം ലഭിച്ചത്. ഇനി സിനിമാ സഹൃത്തുക്കള്‍ക്കും മറ്റുമായി ഹൈദരാബാദില്‍ റിസപ്ഷന്‍ നടത്തും.

English summary
Why did Samantha cried on her marriage day

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam