ചിമ്പു എന്തിനാണ് ജയ് യോട് നന്ദി പറഞ്ഞത്?
ഒരു ബന്ധവുമില്ലാതെ ചിമ്പു ജയ് യോട് നന്ദി പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സംശയം, ഇപ്പോഴെന്തിനാണ് ജയ് യോട് ചിമ്പു നന്ദി പറയുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് പോലും ഇന്റസ്ട്രിയില്‍ തന്നെ അധികമാര്‍ക്കും അറിയില്ല. അന്വേഷിച്ച് ചെയ്യന്നപ്പോഴാണ് കാര്യം വ്യക്തമായത്.
ചിമ്പുവിന്റെ പുതിയ ചിത്രമായ ഇത് നമ്മ ആളില്‍ ഒരു അതിഥി താരമായി ജയ് വന്നു അഭിനയിച്ചു കൊടുത്തിട്ടുണ്ട്. അതിന്റെ നന്ദി പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ജയ്‌ക്കൊപ്പം ഒരു സെല്‍ഫി ചിത്രത്തോടെയായിരുന്നു ചിമ്പുവിന്റെ നന്ദി പ്രകടനം.

'എ സെല്‍ഫി ഫ്രം ഐ എന്‍ എ' എന്ന് ചുവടെ കൊടുത്തെങ്കിലും അത് ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ ഷോട്ട ഫോമാണെന്ന് കണ്ടെത്താല്‍ അല്പം താമസിച്ചു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും ചിമ്പുവുമാണ് താരജോഡികള്‍.
പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ചിമ്പുവും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇത് നമ്മ ആളിനുണ്ട്. ആന്‍ഡ്രിയ ജര്‍മിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.


Click it and Unblock the Notifications











