എന്തിനാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്!! കമല്‍ഹാസന്റെ റിയാലിറ്റി ഷോയ്ക്കെതിരെ റായ്

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് താരത്തിന്റെ ആരോപണം

വിവാദങ്ങളിൽ അകപ്പെട്ട ഒരു റിയാലിറ്റി ഷോയായിരുന്നു കമൽഹാസൻ അവതാരകനായി എത്തിയ ബിഗ്ബോസ് തമിഴ് പതിപ്പ്. തമിഴ് സംസ്കാരത്തിന് യോജിച്ചതല്ല റിയാലിറ്റി ഷോയെന്ന് ആരോപിച്ച് രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഷോ നിർത്തിവെയ്ക്കണമെന്നുള്ള ആവശ്യം വരെ ഇവർ ഉന്നയിച്ചിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച സ്വീകാര്യതയാണ് ബിഗ് ബോസ് തമിഴ് പതിപ്പ് ലഭിച്ചത് .

rai lakshmi

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കെതിരെ നടി റായ് ലക്ഷ്മി. തന്നെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. റിയാലിറ്റി ഷോയുടെ രണ്ടാം പതിപ്പിൽ താൻ മത്സരാഥിയായി പങ്കെടുക്കുന്നുവെന്ന് തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് റായിയുടെ പ്രതികരണം. എന്തിനാണ് എന്നെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് താരം ട്വിറ്ററിലൂടെ ചോദിച്ചു.

ഒന്നാം ഭാഗത്തിന്റെ ഗംഭീര വിജയമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ടം സീസൺ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിഗ് ബോസ് 2 സീസണിന്റെ ട്രെയിലർ നടനും അവതാരകനുമായി കമൽഹാസൻ പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്ന് റായ് ലക്ഷ്മിയ്ക്ക് ആശംസകൾ നേർന്ന് ആരാധകൻ രംഗത്തെത്തിയിരുന്നു. റായ് ലക്ഷ്മി വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നുമുള്ള ആരാധകന്റെ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടി യുമായിട്ടാണ് താരം ഇപ്പോൾ രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X