'നിങ്ങൾക്ക് മാത്രമല്ല'; കേട്ടതോടെ നയൻതാരയുടെ മുഖം മാറി; നടിയെ എത്തിച്ചതിന് പിന്നിൽ ഉദയനിധി സ്റ്റാലിൻ?

തമിഴകത്തെ താരമാണെങ്കിലും നയൻതാരയ്ക്ക് വിവാദ​ങ്ങളൊഴിഞ്ഞ സമയമില്ല. സോഷ്യൽ മീഡിയയിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമെല്ലാം ഏറെക്കാലം നയൻതാര മാറി നിന്നതിന് കാരണം ഇത്തരം വിവാദങ്ങളാണ്. ഒരു കാലത്ത് മാധ്യമങ്ങളുടെ കടന്നാക്രമങ്ങൾ കാരണമാണ് നടി ഇന്ന് തന്റെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതും അഭിമുഖങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുന്നതും. സിനിമയുടെ പ്രൊമോഷൻ ചടങ്ങുകൾ ഇന്ന് താരങ്ങൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ്. എന്നാൽ നയൻതാരയെ പ്രൊമോഷൻ പരിപാടികളിലും കാണാറില്ല.

സിനിമയെക്കുറിച്ച് സംസാരിക്കേണ്ട സാഹചര്യം വന്നാൽ അഭിമുഖം പോലെ നേരത്തെ ഷൂട്ട് ചെയ്ത് മീഡിയകൾക്ക് വീഡിയോ കൊടുക്കുത്തതാണ് നയൻതാരയുടെ രീതി. അടുത്തിടെ റിലീസ് ചെയ്ത അന്നപൂർണി എന്ന സിനിമയുടെ പ്രൊമോഷന് നടി ഈ മാർ​ഗമാണ് സ്വീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം കലൈ‍ഞ്ജർ 100 എന്ന ഇവന്റിന് നയൻതാരയെത്തി. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയെ അനുസ്മരിച്ച് കൊണ്ടുള്ള പ്രോ​ഗ്രാമായിരുന്നു ഇത്.

നയൻതാരയെ കൂടാതെ രജിനികാന്ത്, കമൽ ഹാസൻ, കീർത്തി സുരേഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെ‌ടുത്തു. നയൻതാര എന്തുകൊണ്ട് ഈ ചടങ്ങിൽ പങ്കെടുത്തു എന്നാണ് ആരാധകരുടെ ചോദ്യം. കരുണാനിധിയുടെ കൊച്ചുമകൻ ഉദയനിധി സ്റ്റാലിൻ ഇന്ന് രാഷ്ട്രീയത്തിലും സിനിമയിലും പ്രബലനാണ്. നയൻതാരയ്ക്കൊപ്പം ഉദയനിധി സ്റ്റാലിൻ അഭിനയിച്ചിട്ടുമുണ്ട്. ഈ സ്വാധീനം ഉപയോ​ഗിച്ചായിരിക്കാം ചടങ്ങിലേക്ക് നടിയെ എത്തിച്ചതെന്ന വാ​ദങ്ങൾ വന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു.

നയൻതാര ചടങ്ങിനെത്തിയതിന് മറ്റൊരു കാരണമുണ്ടെന്നാണ് തനിക്കറിയാൻ കഴിഞ്ഞതെന്ന് ചെയ്യാറു ബാലു പറയുന്നു. താനഭിനയിച്ച സിനിമകളുടെ ഇവന്റുകൾക്ക് പോലും വരാത്ത ആളാണ് നയൻതാര. പല പ്രൊഡ്യൂസർമാരും കരഞ്ഞിട്ട് പോലുമുണ്ട്. നയൻതാര വന്നത് കൊണ്ട് മാത്രം സിനിമ വിജയിക്കുമോ എന്ന് ചോദിക്കാം. പക്ഷെ അങ്ങനെയല്ല, ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിലും പ്രസ് മീറ്റുമെല്ലാം വെക്കുമ്പോൾ നയൻതാര സംസാരിച്ചാൽ മാധ്യമങ്ങൾ അധികം ശ്രദ്ധ കൊടുക്കും.

Nayanthara

അതും ഒരു പബ്ലിസിറ്റിയാണ്. സ്വന്തം പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന സിനിമകളുടെ പ്രൊമോഷന് മാത്രം വരുന്നയാളാണ് നയൻതാരയെന്ന് ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. കലൈഞ്ജർ 100 എന്ന പരിപാടിക്കെത്തിയതിന് കാരണം പ്രതിച്ഛായ മോശമായതാണെന്നും ചെയ്യാറു ബാലു പറയുന്നു.

അ‌ടുത്തിടെ വെള്ളപ്പൊക്കം നടന്നി‌ടത്ത് സ്വന്തം നാപ്കിൻ കമ്പനിയുടെ പ്രാെഡക്ടുകൾ വിതരണം ചെയ്ത് പബ്ലിസിറ്റി നടത്തിയത് വിമർശിക്കപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങൾ പ്രശ്നമാക്കി. ഈ വിവാ​ദങ്ങൾ കാരണം മോശമായ പ്രതിച്ഛായ നന്നാക്കാൻ വേണ്ടിയാണ് നയൻതാര ഇവന്റിന് എത്തിയതെന്ന് ചെയ്യാറു ബാലു വാദിച്ചു. നടി ഇവന്റിനെത്തിയപ്പോഴുണ്ടായ സംഭവങ്ങളും ഇദ്ദേഹം വിവരിച്ചു. കാർ പാർക്കിൽ നിന്നും വേദിയിലേക്ക് ഒരു കിലോ മീറ്റർ ദൂരമുണ്ട്.

Nayanthara

അവിടേക്കെത്താൻ ബാറ്ററി കാറുകൾ ഏർപ്പാട് ചെയ്തിരുന്നു. ഒരു ബാറ്ററി കാറിൽ നയൻതാര വന്നിരുന്നപ്പോൾ ഒപ്പം മൂന്ന് നാല് പേർ വന്നിരുന്നു. ‌എനിക്ക് മാത്രമല്ലേ ഈ കാർ എന്ന് നടി ചോദിച്ചപ്പോൾ അല്ല ഇവരും കൂടെയുണ്ടെന്ന് പറഞ്ഞു. അപ്പോൾ തന്നെ നയൻതാരയുടെ മുഖം മാറിയെന്നും ചെയ്യാറു ബാലു പറയുന്നു. ബാറ്ററി കാറിൽ അസ്വസ്ഥതതയോടെ ഇരിക്കുന്ന നയൻതാരയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X