»   » ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായതാണ്, ഇനി ട്രാന്‍സ്ജെന്‍ഡര്‍ വാല്‍ വേണ്ടെന്ന് അഞ്ജലിഅമീര്‍

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായതാണ്, ഇനി ട്രാന്‍സ്ജെന്‍ഡര്‍ വാല്‍ വേണ്ടെന്ന് അഞ്ജലിഅമീര്‍

Posted By: Nihara
Subscribe to Filmibeat Malayalam

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ തന്നെ ഇപ്പോഴും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുത്തുന്നതില്‍ വിഷമമുണ്ടെന്ന് അഞ്ജലി അമീര്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്ത്രീ ആയി മാറിയ ഒരാളെ ഇങ്ങനെ വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും അഭിനേത്രി വ്യക്തമാക്കി.

മറ്റുരാജ്യങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിലെ ഒരു വ്യക്തിയായിട്ട് തന്നെയാണ് കാണുന്നത്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍ എന്താണെന്ന് പോലും കൃത്യമായി അറിയാത്തവരാണ് ഈ സമൂഹത്തിലുള്ളതെന്നും അഞ്ജലി അമീര്‍ പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡര്‍ എന്ന വിശേഷണം വേണ്ട

ട്രാന്‍സ്‌ജെന്‍ഡര്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാത്ത സമൂഹമാണ് നമ്മുടേത്. ഞാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതാണ്. എന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ്സു തുറന്നത്.

എന്തിന് ട്രാന്‍സ്ജെന്‍ഡര്‍ വിശേഷണം

മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്ത്രീയായ തന്നെ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് വിശേഷിപ്പിക്കേണ്ടതില്ല. രേഖകളില്ലാം സ്ത്രീ എന്നാണുള്ളത്. പിന്നെ എന്തിനാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്.

തുടക്കം തന്നെ മെഗാസ്റ്റാറിനൊപ്പം

മമ്മൂക്ക ചൂടാനാണെന്നൊക്കെ കേട്ടാണ് ലൊക്കേഷനിലെത്തിയത്. സംസാരിക്കാനൊക്കെ പേടിയുണ്ടായിരുന്നു. പക്ഷേ ഓരോ സീന്‍ കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെടാനുള്ള ഉപദേശങ്ങളൊക്കെ തന്നിരുന്നു. വളരെ കംഫര്‍ട്ടബിളായാണ് മമ്മുക്കയോടൊപ്പം അഭിനയിച്ചത്.

താരപിന്തുണയില്‍ സന്തോഷമുണ്ട്

ഫേസ്ബുക്കിലൂടെ മമ്മുക്ക എന്നെ പരിചയപ്പെടുത്തുമ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ എന്ന വാക്ക് പോലും ഉപയോഗിച്ചിരുന്നില്ല. ഇതാണ് എന്റെ നായിക എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ആദ്യ ചിത്രം തന്നെ താരത്തോടൊപ്പമായതിനാല്‍ ഒരുപാട് സന്തോഷമുണ്ട്.

English summary
why people treat me as a transgender asked by Anjali Ameer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam