For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിക്രമിന്റെ ആറുസാമി വൈകിയതിൽ ഒരു കാരണമുണ്ട്!! വെറുതെ വന്നാൽ പറ്റില്ലല്ലോ,ചിയാൻ പറയുന്നത് കേൾക്കൂ

  |

  തെന്നിന്ത്യൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് ചിയാൻ വിക്രം. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റാണ്. വ്യത്യസ്തവും ചലഞ്ചിങ്ങായിട്ടുള്ള ചിത്രങ്ങൾ ഏറ്റെടുക്കാനും അതിനെ മികച്ചതായി അവതരിപ്പിച്ച് ഫലിപ്പിക്കാനും ചിയാന് ഒരു പ്രത്യേക കഴിവ് തന്നെയാണ്. അതു പോലെ സാധ്യമല്ല എന്നൊരു വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലും ഇല്ല.

  ശ്രീനീഷും പേളിയും തമ്മിൽ പ്രണയം തന്നെ!! രണ്ടു പേർക്കും അലസത, താരങ്ങൾക്ക് പിന്നാലെ സിഐഡിമാർ

  സിനിമയ്ക്ക് വേണ്ടി എന്ത് ത്യജിക്കാൻ വിക്രമിന് ഒരു മടിയുമില്ല. കഥാപാത്രത്തിന്റെ മികവിന് വേണ്ടി തന്റെ രൂപം മാറ്റാൻ പോലും അദ്ദേഹം തയ്യാറാണ്. അതുപോലെ ചലഞ്ചിങ്ങായിട്ടുള്ള ഒരുപാട് കഥാപാത്രങ്ങൾക്ക് വക്രം ജീവൻ നൽകിയിട്ടുണ്ട്. വിക്രമിന്‌‍ഖറെ കരിയറിൽ എടുത്തു പറയാനുള്ള ഒരു ചിത്രമാണ് ആറുസ്വാമി. അദ്ദേഹം പോലീസ് വേഷത്തിലെത്തി തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു അത്. 2003 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വർഷങ്ങൾക്ക് ശേഷം എത്തുകയാണ്. എന്തു കൊണ്ട് ചിത്രം ഇത്ര വൈകിയെന്നത് എല്ലാവരുടേയും മനസിൽ ഉണ്ടാകുന്ന ചോദ്യമാണ്. അതിന്റെ മറുപടി ചിയാൻ തന്നെ പറയുകയാണ്. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്.

  രാഹുൽ ഗാന്ധി മോദിയെ നോക്കി സൈറ്റടിച്ചു!! ക്രെഡിറ്റ് അഡാറ് ലവിനും പ്രിയയ്ക്കും....

  വൈകി എടുക്കൻ കാരണം

  വൈകി എടുക്കൻ കാരണം

  ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നപ്പോൾ തന്നെ രണ്ടാം ഭാഗം എന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ ശക്തമായ ഒരു കഥയ്ക്കൊപ്പം മാത്രമോ ആറു സ്വാമിയെ വീണ്ടും വെള്ളിത്തിരയിൽ കൊണ്ടു വാരുകയുള്ളൂ എന്ന് ഞാനും സംവിധായകൻ ഹരിയും തീരുമാനിക്കുകയായിരുന്നു. അതു കൊണ്ടാണ് രണ്ടാം വരവിന് ഇത്രയധികം സമയം കാലതാമസം വന്നത്.

   സ്വാമി സ്കൊയർ

  സ്വാമി സ്കൊയർ

  സ്വാമിയുടെ തുടർച്ചയായി തന്നെയാണ് സ്വാമിസ്ക്വയർ എത്തുന്നത്. ഡെപ്യൂട്ടി കമ്മിഷണറുടെ വേഷത്തിലാണ് വിക്രം ചിത്രത്തിൽ വീണ്ടും എത്തുന്നത്. സ്വാമിയെക്കാലും കുറച്ചു കൂടി കുത്തോടെയാണ് സ്വാമിസ്കയറിൽ എത്തുന്നത്. അത് വിക്രം തന്നെ പറയുകയും ചെയ്തിട്ടുണ്ട്. പുതിയ തട്ടകത്തിൽ ഡിസിപി കുറച്ചു കൂടി ശക്തനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

   പുതിയ ലുക്ക്

  പുതിയ ലുക്ക്

  നീണ്ട ഇടവേളയ്ക്ക് ശേഷം ആറുസ്വാമി വീണ്ടും എത്തുമ്പോൾ ലുക്കിലെ മാനറിസങ്ങൾക്കോ പ്രത്യേകിച്ച് ഒരു മാറ്റവുമില്ല. ആദ്യ ഭാഗത്തെ അതേ ലുക്കിൽ തന്നെയാണ് രണ്ടാം ഭാഗത്തിലും ചിയാൻ എത്തുന്നത്. ആതുപോലെ ആദ്യ ഭാഗത്തെ പോലെ ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ ആവേശം നിറയ്ക്കാൻ ഹരിയ്ക്ക് ഈ ചിത്രത്തിലൂടെ സാധിക്കും.

   തൃഷയില്ല

  തൃഷയില്ല

  സ്വാമിയുടെ ആദ്യ ഭാഗത്തിൽ തൃഷയായിരുന്നു വിക്രമിന്റെ നായികയായി എത്തി്യത്. തൃഷ്യുടെ കഥാപാത്രമായ ഭുവനയും സിനിമയുടെ വിജയത്തിന്റെ ഒരു ഘടകമായിരുന്നു. എന്നാൽ രണ്ടാം ഭാഗമായ സ്വാമി സ്ക്വയറിൽ കീർത്തി സുരേഷാണ് നായികയായി എത്തുന്നത്. ഐശ്വര്യാ രാജേഷ്, പ്രഭു, ബോബി സിൻഹ എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് ബോബി സിംഹ ചിത്രത്തിലെത്തുന്നത്. ആറ് മാസത്തെ പ്രയത്നത്തിനൊടുവിലാണ് ബോബി സിംഹയുടെ ലുക്കുകള്‍ ഫൈനലായ

  ചിത്രത്തിന്റെ കഥ

  ചിത്രത്തിന്റെ കഥ

  പളനിയെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. പളനിയിൽ സ്വാമി നടത്തുന്ന വേട്ടയായിരിക്കും പുതിയ ചിത്രത്തിന്റെ പ്രമേയം. ആദ്യ ഭാഗത്തെ പോലെ തന്നെയായിരിക്കും രണ്ടാം ഭാഗവും. . സ്റ്റണ്ട് സിൽവയാണ് സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഷബു തമീസ് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 6 ന് പ്രദർശനത്തിനെത്തുന്നു.

  സിങ്കം സീരിസ്

  സിങ്കം സീരിസ്

  സൂര്യ പോലീസ് വേഷത്തിലെത്തിയ ഹിറ്റ് ചിത്രമായിരുന്നു സിങ്കം. സിങ്കം സംവിധാനം ചെയ്തതും ഹരിയായിരുന്നു. സിങ്കം സീരീസ് എല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഇനി സിങ്കത്തെ പോലെ സ്വാമിയുടേയും പുതിയ ഭാഗങ്ങൾ എത്തുമോയെന്ന് കണ്ടറിയാം.

  English summary
  why swami movie second part is late , chiyan vikram answerd
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X