അജിത്തിനെ എന്താണ് എല്ലാവര്‍ക്കും ഇത്ര ഇഷ്ടം?

By Aswathi

അജിത്ത് എന്ന നടനെ ഇഷ്ടപ്പെടാത്ത തമിഴരുണ്ടോ? വിജയുടെയും സൂര്യയുടെയും രജനിയുടെയും കമലിന്റെയുമൊക്കെ ആരാധകര്‍ അജിത്തിന് വേണ്ടി ജയി വിളിയ്ക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ബഹുമാനിയ്ക്കുന്നുണ്ട്. അജിത്ത് എന്ന നടനിലുപരി വ്യക്തിയെയാണ് പലരും ബഹുമാനിക്കുന്നത്.

എന്തിനേറെ സിനിമാ ഇന്റസ്ട്രിയില്‍ നിന്നും തന്നെ അജിത്തിന് ആരാധകര്‍ ഏറെയാണ്. ധനുഷ്, ശിവകാര്‍ത്തികേയന്‍, ചിമ്പു, ആര്യ തുടങ്ങിയ നടന്മാരുടെ സിനിമയില്‍ അജിത്തിന്റെ പേര് നിര്‍ബദ്ധമാണ്. അത്രയേറെ അജിത്തിനെ ഇഷ്ടപ്പെടാന്‍ കാരണമെന്താണെന്ന് കോളിവുഡ് സിനിമാസ്വാദകര്‍ ഇരുന്ന് ചിന്തിക്കുകയുണ്ടായി.

അജിത്തിന് പ്രത്യേകതകള്‍ ഒരുപാടാണ്. അവാര്‍ഡ് നിശ, ഓഡിയോ വീഡിയോ ലോഞ്ച് തുടങ്ങിയ പരിപാടികളിലൊന്നും അജിത്ത് പങ്കെടുക്കാറില്ല. ചാനലുകള്‍ക്കോ മാഗസിനുകള്‍ക്കോ മറ്റേതെങ്കിലും തരത്തിലുള്ള മാധ്യമങ്ങള്‍ക്കോ അജിത്ത് അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ആലോചിക്കേണ്ടിയിരിക്കുന്നു. ഇല്ലെന്ന് തന്നെയാവും ഉത്തരം. സ്വന്തം സിനിമകള്‍ക്ക് പ്രമോഷന്‍ നല്‍കുന്ന പരിപാടികളിലും അജിത്ത് പങ്കെടുക്കാറില്ല. സ്വയം പബ്ലിസിറ്റി ആഗ്രഹിക്കാത്ത ഒരു മനുഷ്യന്‍.

അജിത്തിനെ കണ്ടവര്‍ക്ക്

അജിത്തിനെ എന്താണ് എല്ലാവര്‍ക്കും ഇത്ര ഇഷ്ടം?

അജിത്തെന്ന വ്യക്തിയുടെ പെരുമാറ്റത്തെ കുറിച്ചാണ് പറയുന്നവര്‍ക്കെ ആദ്യം പറയാനുള്ളത്. ഒരു തവണയെങ്കിലും അജിത്തിനെ കണ്ടവര്‍ക്ക് ആ കൂടിക്കാഴ്ച എന്നും പ്രിയപ്പെട്ട അനുഭവമായിരിക്കും എന്നാണ് അത് അനുഭവിച്ചറിഞ്ഞവര്‍ പറയുന്നത്.

ആരാധകരോട്

അജിത്തിനെ എന്താണ് എല്ലാവര്‍ക്കും ഇത്ര ഇഷ്ടം?

ആരാധകര്‍ക്ക് പ്രത്യേക പരിഗണന, പരിചയകാര്‍ക്ക് പ്രത്യേക പരിഗണന അങ്ങനെയുള്ള വേര്‍തിരിവൊന്നും അജിത്തിനില്ല. അടുത്തിടെ ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച ആരാധകന് അജിത്ത് ഹെല്‍മറ്റ് വാങ്ങിക്കൊടുത്തെന്നും കേട്ടു.

ആതിഥ്യ മര്യാദ

അജിത്തിനെ എന്താണ് എല്ലാവര്‍ക്കും ഇത്ര ഇഷ്ടം?

ആതിഥ്യമര്യാദയാണ് അജിത്തിന്റെ ഏറ്റവും വലിയ ഗുണം എന്ന് അദ്ദേഹത്തിന്റെ വിരുന്ന് സ്വീകരിച്ചവര്‍ പറയുന്നു. വീട്ടിലെത്തിയവരെ സ്വീകരിക്കുന്നതുമുതല്‍ അവരെ യാത്ര അയക്കുന്നതുവരെ ഓരോ കാര്യവും ചിട്ടയോടെ അദ്ദേഹം ശ്രദ്ധിയ്ക്കുമത്രെ.

അജിത്തിന്റെ പാചകം

അജിത്തിനെ എന്താണ് എല്ലാവര്‍ക്കും ഇത്ര ഇഷ്ടം?

വീട്ടില്‍ വരുന്നവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി വിളമ്പുന്നത് അജിത്ത് തന്നെയാണ്. അപാര രുചിയാണത്രെ അജിത്ത് പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്ക്. തലോടുന്ന പെരുമാറ്റം എന്ന് പറഞ്ഞാലും കൂടിപ്പോകില്ല.

സഹപ്രവര്‍ത്തകരോടുള്ള മര്യാദ

അജിത്തിനെ എന്താണ് എല്ലാവര്‍ക്കും ഇത്ര ഇഷ്ടം?

സഹപ്രവര്‍ത്തകരോടുള്ള മര്യാദയും ബഹുമാനവും എല്ലാവര്‍ക്കും അത്ഭുതമാണ്. ഓരോ കഥാപാത്രത്തിനും പ്രത്യേകം പരിഗണനുയും ബഹുമാനവും നല്‍കാന്‍ അജിത്ത് ശ്രദ്ധിക്കാറുണ്ട്. ഇക്കാര്യം പറഞ്ഞത് മങ്കാത്തയുടെ സംവിധായകന്‍ വെങ്കിട് പ്രഭുവാണ്.

യുവനടന്മാരോട്

അജിത്തിനെ എന്താണ് എല്ലാവര്‍ക്കും ഇത്ര ഇഷ്ടം?

യുവനടന്മാര്‍ക്കും നല്ല സ്വീകരണം അജിത്ത് നല്‍കാറുണ്ട്. പരിക്ക് പറ്റി ആശുപത്രിയില്‍ നടന്‍ വിഷ്ണു കിടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ അജിത്ത് ഓടിയെത്തി.

പ്രോത്സാഹനം

അജിത്തിനെ എന്താണ് എല്ലാവര്‍ക്കും ഇത്ര ഇഷ്ടം?

സഹപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും നടന്‍ മറക്കാറില്ല. എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ വിജയ് യെ പ്രോത്സാഹിപ്പിച്ചതും നെഗറ്റീവ് റോളിലെത്തിച്ചതും അജിത്താണ്. നായകനായപ്പോഴുള്ളതിനെക്കാള്‍ സ്വീകരണം വിജയ്ക്ക് അതിലൂടെ കിട്ടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X