For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏഴു വര്‍ഷത്തെ പ്രണയം, വിവാഹം നീണ്ടുപോകാന്‍ കാരണം ഇതായിരുന്നു; വിഘ്‌നേഷ് ശിവന്റെ മറുപടി

  |

  സ്വപ്‌നതുല്യമായ വിഘ്‌നേഷ് ശിവന്‍-നയന്‍താര വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകരെല്ലാം. വിവാഹവേഷത്തില്‍ ഇരുവരെയും കാണുന്നതിനായി മാധ്യമങ്ങളും ആരാധകരുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം തന്നെ മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. വളരെ ലളിതമായ ചടങ്ങില്‍ സംഘടിപ്പിക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണമുള്ളൂ.

  അടുത്ത ബന്ധുക്കള്‍ക്കൊപ്പം സിനിമാലോകത്തെ സുഹൃത്തുക്കളും ചില സെബിബ്രിറ്റികളും വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്. രജനീകാന്ത്, ഷാരൂഖ് ഖാന്‍, അജിത്ത്, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, വിജയ് സേതുപതി, സംവിധായകന്‍ ആറ്റ്‌ലി തുടങ്ങിയവരെല്ലാം വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ നേരത്തെ തന്നെ മഹാബലിപുരത്തെത്തിയിരുന്നു.

  തിരുപ്പതി ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തുമെന്നായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം ജനബാഹുല്യം കണക്കിലെടുത്താണ് മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലേക്ക് വിവാഹം മാറ്റിവെച്ചത്. വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. അതീവസുരക്ഷയാണ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച അതിഥികള്‍ക്ക് ഒരു പ്രത്യേക കോഡ് ലഭിക്കും. ആ കോഡ് ഉപയോഗിച്ച് മാത്രമേ വിവാഹസ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കൂ.

  നീണ്ട ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് നയന്‍താര-വിഘ്നേഷ് ശിവന്‍ താരജോടികള്‍ വിവാഹിതരാകുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും നയന്‍താരയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ആരാധകരെ അറിയിക്കുകയായിരുന്നു. അന്നു മുതല്‍ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  വിവാഹം കഴിയ്ക്കാന്‍ ഇത്ര വൈകിയതെന്ത് എന്ന ആരാധകരുടെ ചോദ്യത്തിന് ഒരിക്കല്‍ വിക്കി മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നടത്തിയ ഒരു സെഷനില്‍ വിക്കി അതേക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു.

  എന്റെ തങ്കമേ നിന്നെ ആ വേഷത്തില്‍ കാണാന്‍ കാത്തിരിക്കുന്നു; വിവാഹ ദിവസം നയന്‍താരയോട് വിഘ്‌നേശ്

  തന്റെ പ്രണയിനിയെ വിവാഹം ചെയ്യുന്നതിനായി പണമെല്ലാം സ്വരൂപിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു വിഘ്‌നേഷിന്റെ രസകരമായ മറുപടി. വിവാഹത്തിനായി ധാരാളം പണം ആവശ്യമാണ്. അതിനായി ചിലവ് ചുരുക്കി അവള്‍ക്കായി എല്ലാം സമ്പാദിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി അവസാനിക്കാന്‍ കാത്തിരിക്കുകയാണെന്നു അതിനുശേഷം ആ ശുഭകരമായ വാര്‍ത്ത നിങ്ങളെത്തേടിയെത്തുമെന്നും വിഘ്‌നേഷ് ശിവന്‍ അന്ന് പറഞ്ഞിരുന്നു.

  വിവാഹത്തിനു ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് തങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനത്തെക്കുറിച്ച് ആരാധകരോട് വിക്കി പങ്കുവെച്ചിരുന്നു. 'ഇന്ന് ജൂണ്‍ ഒന്‍പത്, അത് നയന്റെയാണ്. ദൈവത്തിനും പ്രപഞ്ചത്തിനും എന്റെ പ്രിയപ്പെട്ട എല്ലാ മനുഷ്യര്‍ക്കു നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും നല്ല നിമിഷങ്ങളും ചില നല്ല യാദൃച്ഛികതകളും അനുഗ്രഹങ്ങളും എന്നുമുള്ള ചിത്രീകരണവും പ്രാര്‍ത്ഥനയുമാണ് ജീവിതം അത്രമേല്‍ സുന്ദരമാക്കിയത്. ഇതെല്ലാം എന്റെ പ്രിയപ്പെട്ടവള്‍ക്കായി സമര്‍പ്പിക്കുന്നു.

  'ഏഴ് വർഷത്തെ പ്രണയം പൂവണിഞ്ഞു'; നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി!

  Recommended Video

  'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

  അവാർഡിൽ നിന്നും താലിമാലയിലേക്ക്; വിഘ്‌നേശ്- നയൻ‌താര പ്രണയകഥ ഇങ്ങനെ

  എന്റെ തങ്കമേ...മണിക്കൂറുകള്‍ക്കകം ഇരിപ്പിടങ്ങള്‍ക്കിടയിലെ നടവഴിയിലൂടെ നീ നടന്നുവരുന്നത് കാണാന്‍ ഞാന്‍ അതിയായ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നല്ലതു വരുത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ ജീവിതത്തിലെ പുതിയൊരു ഏടിന് തുടക്കമിടുന്നു.'

  ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് വിഘ്‌നേഷ് ശിവന്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. തുടര്‍ന്ന് വിവാഹസത്കാരവും സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹചടങ്ങുകളുടെ ചിത്രീകരണ പ്രദര്‍ശന അവകാശം നെറ്റ്ഫ്ലിക്‌സിനാണ്. സംവിധായകന്‍ ഗൗതം മേനോനാണ് വിക്കി-നയന്‍ വിവാഹചടങ്ങുകള്‍ അതിമനോഹരമായി ഒരുക്കുന്നത്.

  Read more about: nayanthara vignesh shivan
  English summary
  Why the wedding get delayed? Vignesh Shivan's hilarious reply on his marriage with Nayanthara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X