തൃഷയെ ഒതുക്കിയതല്ല, തെലുങ്കിലെ അ‍‍ഡ്ജസ്റ്റ്മെന്റാണ് പ്രശ്നം; ചിലപ്പോൾ നേരിട്ട് പറയും: സബിത ജോസഫ്

നടി തൃഷയുടെ പിറന്നാൾ ദിനമാണിന്ന്. 42 വയസ് പൂർത്തിയായിരിക്കുകയാണ് ന‌ടിക്ക്. നിരവധി പേരാണ് പ്രിയ നടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. കരിയറിലെ തിരക്കുകളിലാണ് തൃഷ. തമിഴിൽ തുടരെ റിലീസുകൾ. മലയാളത്തിലും തെലുങ്കിലും സാന്നിധ്യം അറിയിക്കുന്നു. തമിഴിൽ നടി അ‌ടുത്തിടെ ചെയ്ത സിനിമകളെല്ലാം സൂപ്പർതാരങ്ങൾക്കൊപ്പമാണ്. റിലീസ് ചെയ്യാനിരിക്കുന്ന ത​ഗ് ലെെഫിൽ കമൽ ഹാസനാണ് നായകൻ. സംവിധായകൻ മണിരത്നം. വലിയ പ്രൊജക്ടുകൾ നടിക്ക് തുടരെ ലഭിക്കുന്നത് സിനിമാന ലോകത്ത് ചർച്ചയായിട്ടുണ്ട്.

മുമ്പ് ബി​ഗ് ബഡ്ജറ്റ് സിനിമകളിൽ നയൻതാരയെയാണ് പരി​ഗണിച്ചിരുന്നതെങ്കിൽ ഇന്ന് തൃഷയാണ് ആദ്യ ചോയ്സ്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയമാണ് തൃഷയുടെ കരിയറിന് പുതുജീവൻ നൽകിയത്. വീഴ്ചയിൽ നിന്നും കരകയറിയ തൃഷയുടെ കരിയർ ​ഗ്രാഫ് പിന്നീട് കുതിച്ചുയർന്നു. കരിയറിനൊപ്പം തൃഷയുടെ സ്വകാര്യ ജീവിതവും ചർച്ചയാകാറുണ്ട്.

Trisha

ഒരു കാലത്ത് നടൻ റാണ ദ​ഗുബതിയുമായി പ്രണയത്തിലായിരുന്നു തൃഷ. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെച്ചിരുന്നില്ല. ഒരുമിച്ച് പൊതുവേദികളിലെത്തി. ഒരു ഘട്ടത്തിൽ ഇരുവരും ബ്രേക്കപ്പായി. ടോളിവുഡിലെ പ്രബല സിനിമാ കുടുംബമായ ദ​ഗുബതി കുടുംബത്തിലെ അം​ഗമാണ് റാണ ​ദ​ഗുബതി. റാണയുമായി അടുക്കുന്നതിന് മുമ്പ് തെലുങ്കിൽ തുടരെ സിനിമകൾ ചെയ്തിരുന്നു. എന്നാൽ പിന്നീട് തൃഷയെ തെലുങ്ക് സിനിമകളിൽ കാണാതായി.

നടിയെ ഒതുക്കിയതാണെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാലിപ്പോൾ തമിഴ് ഫിലിം ജേർണലിസ്റ്റ് സബിത ജോസഫ് ഈ വാദത്തെ എതിർക്കുന്നു. തൃഷയെ ഒതുക്കിയതല്ല. തെലുങ്ക് സിനിമാ ലോകം വ്യത്യസ്തമാണ്. ഇതിന് ഇത്ര എന്നൊക്കെ ചിലപ്പോൾ നേരിട്ട് പറയും. നായികയാണെങ്കിൽ സംവിധായകനു ഹീറോയ്ക്കും അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പറയാറുണ്ട്. ഒരു ഇൻഡ്സ്ട്രിയിൽ തുടരണമെങ്കിൽ സ്വാധനമുള്ളവരുടെ പിന്തുണ വേണം. പ്രഭുവിന്റെ പിന്തുണ ഖുശ്ബുവിന് ലഭിച്ചിട്ടുണ്ട്.

Trisha

കമൽ ഹാസന് ഹിന്ദിയിൽ സരികയുടെ പിന്തുണ ലഭിച്ചെന്നും സബിത ജോസഫ് പറയുന്നു. മലയാളത്തിൽ തൃഷ അധികം സിനിമകൾ ചെയ്തിട്ടില്ല. കാരണം കുറച്ച് പ്രതിഫലമേ ലഭിക്കൂയെന്നും സബിത ജോസഫ് പറയുന്നു. തൃഷയു‌ടെ മാതാപിതാക്കളെക്കുറിച്ചും സബിത ജോസഫ് സംസാരിക്കുന്നുണ്ട്.

അമ്മ ഉമ ബ്യൂട്ടീഷനായിരുന്നു. അച്ഛൻ കൃഷ്ണൻ ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്നയാൾ. തൃഷ എന്ന പേരിന്റെ അർത്ഥമെന്താണെന്ന് ചോദിച്ചപ്പോൾ വിജയം എന്നാണ് അവർ പറഞ്ഞത്. തൃഷയുടെ മുത്തശ്ശിക്ക് ഒരു റഷ്യൻ നോവലിൽ നിന്ന് കിട്ടിയ പേരാണിതെന്നും സബിത ജോസഫ് പറയുന്നു. ത​ഗ് ലെെഫിന്റെ റിലീസിന് കാത്തിരിക്കുകയാണ് തൃഷ. കമൽ ഹാസൻ, സിമ്പു തുടങ്ങി വലിയ താരനിര സിനിമയിൽ അണിനിരക്കുന്നു. മലയാളത്തിൽ ഐഡന്റിറ്റി എന്ന സിനിമയിലാണ് തൃഷയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഹെയ് ജൂഡ് എന്ന സിനിമയിലൂടെയാണ് തൃഷ മലയാളത്തിൽ തുടക്കം കുറിക്കുന്നത്. പിന്നീട് റാം എന്ന സിനിമയിലും അഭിനയിച്ചു. എന്നാൽ ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല. ഇപ്പോഴും അവിവാഹിതയാണ് തൃഷ. നേരത്തെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഒന്നിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് മനസിലായതോടെ വിവാഹത്തിൽ നിന്ന് നടി പിന്മാറി. വിവാഹമല്ല ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നാണ് തൃഷ പറയുന്നത്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X