അക്ഷര ഹസന്‍ വിശാലിന്റെ നായികയാവുന്നു
തെന്നിന്ത്യന്‍ നടിയും ഉലകനായകന്‍ കമല്‍ ഹാസന്റെ ഇളയ മകളുമായ അക്ഷര ഹസന്‍ തന്റെ അടുത്ത ചിത്രത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തവണ തമിഴില്‍ അഭിനയിക്കാനാണ് അക്ഷര ഒരുങ്ങുന്നത്.
സണ്ടക്കോഴി2 എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായിട്ടാണ് അക്ഷര അഭിനയിക്കുന്നത്. ചിത്രം ലിങ്കുസ്വാമിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ താരത്തോട് ചിത്രത്തെപ്പറ്റി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അക്ഷര ഇക്കാര്യം ഇതു വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്ത കുറച്ച് ആഴ്ചകള്‍ കൂടി ചിത്രത്തിന്റെ സംവിധായകര്‍ താരത്തിന്റെ തീരുമാനം അറിയാനായി കാത്തിരിക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
ലിങ്കുസ്വാമി സ്വാമിയുടെ തന്നെ സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാകും സണ്ടക്കോഴി . വിശാല്‍ തന്നെ നായകനായിരുന്ന സണ്ടക്കോഴിയില്‍ മീരാ ജാസ്മിന്‍ ആയിരുന്നു നായികയായി എത്തിയിരുന്നത്.


Click it and Unblock the Notifications











