നയന്‍സിന്റെ മനസ്സിലെ ഹീറോ കമല്‍ഹാസന്‍

ഏറെ നാളായി ഉള്ളില്‍ കൊണ്ടു നടക്കുന്ന ഈ മോഹം നയന്‍സ് അടുത്തിടെ കമല്‍ിനോട് തുറന്നു പറഞ്ഞു. എ ആര്‍ മുരുകദോസിന്റെ രാജാ റാണി എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയപ്പോഴായിരുന്നു നയന്‍സ് തന്റെ മനസ്സിലെ ആഗ്രഹം കമല്‍ിനെ അറിയിച്ചത്.
അധികം വൈകാതെ തന്നെ തനിക്കൊപ്പം അഭിനയിക്കാന്‍ നയന്‍സിന് അവസരം ഒരുക്കിക്കൊടുക്കാമെന്ന് കമല്‍്‍ നടിയെ അറിയിച്ചുവെന്നും സിനിമാലോകത്തുള്ളവര്‍ പറയുന്നു. വിശ്വരൂപത്തിന് ശേഷം കമല്‍്‍ അഭിനയിക്കുന്ന 'ലോര്‍ഡ്‌സ് ഓഫ് ദ റിംങ്‌സി'ല്‍ നയന്‍സ് നായികയാവുമോ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. ബാരി എം ഓസ്‌ബോണ്‍ നിര്‍മ്മിക്കുന്ന ഈ ഹോളിവുഡ് ചിത്രത്തില്‍ നയന്‍സിനെ നായികയാക്കാന്‍ കമല്‍ ആവശ്യപ്പെടുമെന്നാണ് ഇവര്‍ കരുതുന്നത്.


Click it and Unblock the Notifications











