വീണ്ടും അജിത്ത് ചിത്രത്തില്‍ നയന്‍, ഈ കെമിസ്ട്രിയ്ക്ക് പിന്നില്‍ എന്താണ്??

അജിത്തിന്റെ ഭാഗ്യ നായികയായി മാറിയിരിയ്ക്കുകയാണോ നയന്‍താര. ഇതാ അഞ്ചാം തവണയും അജിത്തിന്റെ ചിത്രത്തില്‍ നായികയായി സൂപ്പര്‍ ലേഡി നയന്‍താര നായികയായെത്തുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജിത്തിന്റെ നായികയായി നയന്‍താര എത്തുന്നു എന്നാണ് കേള്‍ക്കുന്നത്.

ബില്ല, ഏകന്‍, ആരംഭം, വിശ്വാസം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് നേരത്തെ അജിത്തും നയന്‍താരയും ഒന്നിച്ചത്. ഇതില്‍ ഏകന്‍ എന്ന ചിത്രം ഒഴികെ മറ്റ് മൂന്ന് സിനിമകളും വന്‍ വിജയങ്ങളാണ്. ആ വിജയങ്ങള്‍ അജിത്തിനെയും നയന്‍താരയെയും തമിഴകത്തെ മികച്ച ജോഡികളാക്കിയിരിയ്ക്കുകയാണ്.

ജീത്തു ജോസഫ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി തൃഷ വീണ്ടും മലയാളത്തില്‍

nayan-ajith

എച്ച് വിനോദിന്റെ സിനിമ സംഭവിയ്ക്കുന്നതോടെ നയന്‍ അജിത്തിന്റെ കരിയറില്‍ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ്, അജിത്തിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത നായിക എന്ന ഖ്യാതി. ഇതുവരെ നാല് സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ജ്യോതികയ്ക്കായിരുന്നു ആ റെക്കോര്‍ഡ്.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ചിത്രം സ്‌ക്രിപ്റ്റിങ് ഘട്ടത്തിലാണ്. ഇതുവരെ കഥയുമായി നയന്‍താരയെ സമീപിച്ചിട്ടില്ല എന്ന സംവിധായകന്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിയ്ക്കാനാണ് ടീം ആലോചിക്കുന്നത്. ബോണി കപൂറാണ് സിനിമ നിര്‍മിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X