സായി പല്ലവി വാക്ക് പാലിക്കുമോ, നടി വീണ്ടും വിവാദത്തില്‍
പ്രേമം എന്ന ഒറ്റ മലയാള സിനിമയിലൂടെ തന്നെ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ മൊത്തം ശ്രദ്ധയും പിടിച്ചുപറ്റിയ നായികയാണ് സായി പല്ലവി. ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കിലെത്തിയ സായി പല്ലവി അവിടയെും വിജയം കണ്ടു. എന്നാല്‍ തമിഴില്‍ മാത്രമാണ് സായി പല്ലവിയ്ക്ക് പ്രതീക്ഷിച്ചത് പോലെ തിളങ്ങാന്‍ കഴിയാതെ പോയത്.
തെലുങ്കിലും തമിഴിലും വിജയം നേടിയ സായി പല്ലവിയെ തമിഴ് സിനിമാ ലോകത്ത് അഭിമുഖം ചെയ്യാന്‍ മണിരത്‌നം ഉള്‍പ്പടെയുള്ള സംവിധായകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ആ സിനിമകള്‍ ഒന്നും നടന്നില്ല. ഒടുവില്‍ എ എല്‍വിയ് സംവിധാനം ചെയ്ത കനം എന്ന ചിത്രത്തിലൂടെ സായി പല്ലവി തമിഴിലെത്തി.

പിന്നീട് വന്‍ പ്രതീക്ഷയോടെധനുഷിന്റെ മാരി 2 ഉം സൂര്യയുടെ എന്‍കെജിയും എത്തി. രണ്ട് ചിത്രങ്ങളും പരാജയമായിരുന്നു. അതോടെ സായി പല്ലവി തമിഴ് സിനിമകളുടെ കാര്യത്തില്‍ വളരെ അധികം സെലക്ടീവ് ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവി അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നത്.
നിര്‍മാതാവിനൊപ്പം രാമകൃഷ്ണന്‍ സായി പല്ലവിയോട് കഥപറയാന്‍ പോയിരുന്നു. കഥ ഇഷ്ടപ്പെട്ട സായി പല്ലവി ചെയ്യാം എന്നേല്‍ക്കുകയും ചെയ്തു. എന്നാല്‍പിന്നീട് ഈ സിനിമയുടെ കാര്യത്തില്‍ സായി പല്ലവിയുടെ പക്ഷത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലത്രെ.
മറ്റ് സിനിമകളുമായി തിരക്കിലാണ് സായി പല്ലവി എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ആ മറുപടിയില്‍ സംവിധായകന തൃപ്തനല്ല. ശരിക്കും തിരക്കുകള്‍ കൊണ്ടാണോ അതോ കഥ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ സായി പല്ലവി പ്രതികരിക്കാത്തത് എന്ന സംശയത്തിലാണ് അദ്ദേഹം.


Click it and Unblock the Notifications