അവര്‍ വീണ്ടു വരുന്നു , സൂര്യയും ജ്യോതികയും ഒരുമിച്ച് അഭിനയിക്കുന്നു, മഗലിയാര്‍ മട്ടുമിലെ അതിഥി ???

പഴയതു പോലെ ഒാടി നടന്ന് അഭിനയിക്കാനൊന്നും ജ്യോതികയ്ക്ക് ഇപ്പോള്‍ താല്‍പര്യമില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം മതി.

By Nihara

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡിയാണ് സൂര്യയും ജ്യോതികയും. അഭ്രപാളിയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തുന്ന താരജോഡികളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ദീര്‍ഘ നാളത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന ജ്യോതിക ഇപ്പോള്‍ സജീവമാവാന്‍ തയ്യാറെടുക്കുകയാണ്. കുടുംബവും സിനിമാ ജീവിതവും ഒരേ പോലെ കൊണ്ടുപോവാന്‍ ജ്യോയ്ക്ക് കഴിയുന്നുണ്ട്. എല്ലാത്തിനും പിന്തുണയുമായി സൂര്യയുള്ളപ്പോള്‍ ജ്യോ മാറി നില്‍ക്കേണ്ട കാര്യമില്ലല്ലോ.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ തമിഴ് പതിപ്പായ 36 വയതിനിലൂടെയാണ് ജോ സിനിമയിലേക്ക് തിരിച്ചുവന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ചിത്രത്തില്‍ അതിഥി താരമായി സൂര്യ എത്തുമെന്നുള്ള വാര്‍ത്തകളൊക്കെ മുന്‍പ് പ്രചരിച്ചിരുന്നു. എന്നാല്‍ അതു സംഭവിച്ചില്ല. ജോ സൂര്യ കൂട്ടുകെട്ട് എന്നു സംഭവിക്കുമെന്ന് മിക്ക അഭിമുഖങ്ങളിലും സൂര്യയോട് ചോദിക്കാറുണ്ട്. അത്തരമൊരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്നത് ഇവര്‍ മാത്രമല്ല പ്രേക്ഷകര്‍ കൂടിയാണ്.

എന്നു സംഭവിക്കും

പ്രേക്ഷകരുടെ കാത്തിരിപ്പ്

ഏഴു സിനിമകളിലാണ് ജ്യോ യും സൂര്യയും ഒരുമിച്ചത്. ഇരുവരും ഒരുമിച്ച ആദ്യ ചിത്രമായ പൂവെല്ലാം കേട്ടുപ്പാര്‍ അവസാനമായി ഒരുമിച്ചെത്തിയ സില്ലിന് ഒരു കാതലുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തിരശ്ശീലയില്‍ മാത്രമല്ല ജീവിതത്തിലും മികച്ച പ്രണയ ജോഡികളായ ഇവര്‍ക്ക് ഈ ചിത്രങ്ങളില്‍ റോളുകള്‍ അനായാസെന അഭിനയിപ്പിച്ചു ഫലിപ്പിക്കാനും കഴിഞ്ഞു.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഉടന്‍ സംഭവിച്ചേക്കാം

vഞങ്ങളും അത്തരമൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുകയാണെന്നാണ് സൂര്യ പറയുന്നത്. പുതിയ സിനിമയായ സിങ്കം 3യുടെ പ്രമോഷനല്‍ ചടങ്ങിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ നിന്നും ജ്യോ വീണ്ടും ബ്രേക്കെടുക്കുന്നതിന് മുന്‍പ് അതു സംഭവിക്കുമെന്നാണ് കരുതുന്നത്. സിനിമയെക്കാള്‍ കൂടുതല്‍ പ്രാധാന്യം കുടുംബത്തിന് കല്‍പ്പിക്കുന്ന ജ്യോതികയും ഇത്തരമൊരു കൂടിച്ചേരലിന് വേണ്ടി കാത്തിരിക്കുകയാണ്.

 സൂര്യ അതിഥി വേഷത്തിലെത്തുന്നത്

മഗലിയാര്‍ മട്ടുമിലെ അതിഥി

ജ്യോതികയുടെ പുതിയ ചിത്രമായ മഗലിയാര്‍ മട്ടും നിര്‍മ്മിക്കുന്നത് സൂര്യയാണ്. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജോ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടി ജോയെ ബുള്ളറ്റ് ഓടിക്കാന്‍ പഠിപ്പിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതാണ്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ സൂര്യ എത്തുന്ന കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഓടി നടന്ന് അഭിനയിക്കാന്‍ താല്‍പര്യമില്ല

കുടുംബത്തിന് തന്നെ മിസ്സാവാന്‍ പാടില്ല

വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്ന് മുന്‍പ് ജ്യോതിക വ്യക്തമാക്കിയിരുന്നു. ഓടി നടന്ന് ഒരുപാട് സിനിമകളില്‍ അഭിനയിക്കുന്നതിനോട് ഇരുവര്‍ക്കും താല്‍പര്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X