അജിത്തിന് പിന്നെയും ശാസ്ത്രക്രിയ
ഷൂട്ടിങിനിടെ പരിക്ക് പറ്റുന്നത് അജിത്തിന് പുത്തരിയല്ല. സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ വയ്ക്കാതെയാണ് അജിത്ത് മിക്കപ്പോഴും അഭിനയിക്കുന്നത്. ആ ധൈര്യത്തെ സിനിമയ്ക്കകത്തു നിന്ന് പലരും പുകഴ്ത്താറുമുണ്ട്
അങ്ങനെ ചില രംഗങ്ങള്‍ ചിത്രീകരിക്കെ ബില്ല ടു, ആരംഭം, മങ്കാത്ത, വീരം തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങിനിടെ അജിത്തിന് പരിക്കേല്‍ക്കുകയും ശാത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ശിവ സംവിധാനം ചെയ്യുന്ന വേതാളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പരിക്ക് പറ്റിയെന്നാണ് കേള്‍ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഒരു വര്‍ഷം മുന്‍പ് അപകടത്തില്‍ ശസ്ത്രക്രിയ നടന്ന അതേകാലിനാണ് ഇത്തവണയും പരുക്കേറ്റത്. പരുക്ക് ഭേദമായെങ്കിലും വീണ്ടും ഒരു സര്‍ജറി കൂടി കാലില്‍ നടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അതേ സമയം വേതാളം ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തും. അജിത്തിന്റെ നായികയായി ശ്രുതി ഹസന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പെങ്ങളുടെ വേഷത്തില്‍ ലക്ഷ്മി മേനോനും എത്തുന്നു.


Click it and Unblock the Notifications