»   » അമല വരുന്നതിനോട് രജനിക്ക് താത്പര്യമില്ല, നയന്‍താരയോ തൃഷയോ വരട്ടെ!!

അമല വരുന്നതിനോട് രജനിക്ക് താത്പര്യമില്ല, നയന്‍താരയോ തൃഷയോ വരട്ടെ!!

By: Rohini
Subscribe to Filmibeat Malayalam

കബാലിയ്ക്ക് ശേഷം രജനികാന്തിനെ നായകനാക്കി പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

അമല പോളിന് ആശ്വാസവുമായി ധനുഷ്; രജനികാന്ത് ഇതിന് കൂട്ടു നില്‍ക്കുമോ?

ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി അമല പോളിനെ പരിഗണിച്ചു എന്നാണ് നേരത്തെ വന്ന വാര്‍ത്തകള്‍. എന്നാല്‍ അമല പോള്‍ വേണ്ട, കുറച്ച് കൂടെ സീനിയറായ നായികമാര്‍ ആരെങ്കിലും മതി എന്നാണത്രെ രജനികാന്ത് പറയുന്നത്. അങ്ങനെ ഇപ്പോള്‍ രണ്ട് നായികമാരാണ് പരിഗണനയിലുള്ളത്.

 rajanikanth-nayanthara-trisha

ആദ്യത്തേത് നയന്‍താരയാണ്. ശിവാജിയിലെയും കുസേലനയിലെയും അതിഥി വേഷം ഉള്‍പ്പടെ നാല് ചിത്രങ്ങളില്‍ നയന്‍താര സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അതില്‍ ചന്ദ്രമുഖി വലിയ വിജയം നേടുകയും ചെയ്തു.

നയന്‍താര കഴിഞ്ഞാല്‍ പിന്നെ അവസരം തൃഷയ്ക്കാണ്. ഇന്റസ്ട്രിയില്‍ വന്ന് 12 വര്‍ഷം കഴിഞ്ഞുവെങ്കിലും തൃഷയ്ക്ക് ഇതുവരെ ഒരു രജനികാന്ത് ചിത്രം കിട്ടിയിട്ടില്ല. അതിലെ നിരാശ നടി വെളിപ്പെടുത്തിയരുന്നു. അതുകൊണ്ട് തൃഷ നായികയായാലോ എന്ന ആലോചനയുമുണ്ട്.

English summary
Ever since the official announcement of the Rajini-Ranjith film came from Dhanush there have been many reports coming up about the story and the casting though the director is busy penning the script and shooting will commence only in August 2017
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam