»   » നയന്‍താരയുടെ സിനിമ ഒറ്റയ്ക്കിരുന്നു കണ്ടാല്‍ അഞ്ച് ലക്ഷം രൂപ, അതും നയന്‍ നല്‍കും!

നയന്‍താരയുടെ സിനിമ ഒറ്റയ്ക്കിരുന്നു കണ്ടാല്‍ അഞ്ച് ലക്ഷം രൂപ, അതും നയന്‍ നല്‍കും!

Posted By:
Subscribe to Filmibeat Malayalam

തിയേറ്ററുകളെ വിറപ്പിച്ച് പ്രദര്‍ശനം തുടരുകയാണ് നയന്‍താര നായികയായ മായ എന്ന ഹൊറര്‍ ചിത്രം. നെഞ്ചിടിപ്പോടെയല്ലാതെ ഈ ചിത്രം കണ്ടിരിക്കാന്‍ കഴിയില്ലെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം.

Also Read: നിരൂപണം: മായ നയന്‍താരയുടേത് മാത്രമല്ല, കാഴ്ചക്കാരുടെയും ഉറക്കം കെടുത്തും

ഇനിയൊരു വെല്ലുവിളി വയ്ക്കാം, ഈ സിനിമ ഒറ്റയ്ക്ക് തിയേറ്ററിലിരുന്ന് കാണുന്നവര്‍ക്ക് സമ്മാനം. മയൂരി എന്ന പേരില്‍ തെലുങ്കില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം കാണുന്നവര്‍ക്കാണ് നിര്‍മാതാവ് സമ്മാനം പ്രഖ്യാപിച്ചിരിയ്ക്കുന്നത്. വിജയിക്കുന്നയാള്‍ക്ക് ആ സമ്മാനം സാക്ഷാല്‍ നയന്‍താര നല്‍കും. അതിന് ചില നിബന്ധനകളൊക്കെയുണ്ട്, തുടര്‍ന്ന് വായിക്കൂ...

നയന്‍താരയുടെ സിനിമ ഒറ്റയ്ക്കിരുന്നു കണ്ടാല്‍ അഞ്ച് ലക്ഷം രൂപ, അതും നയന്‍ നല്‍കും!

വെല്ലുവിളിയെ കുറിച്ച് പറയുന്നതിന് മുമ്പ്, ആദ്യം സിനിമയെ കുറിച്ച് പറയാം. നവാഗതനായ അശ്വിന്‍ സരവണന്‍ സംവിധാനം ചെയ്ത ചിത്രം മായ എന്ന പേരില്‍ തമിഴിലും മയൂരി എന്ന പേരില്‍ തെലുങ്കിലുമായാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒരു നെഞ്ചിടിപ്പോടെയല്ലാതെ ചിത്രം കണ്ടിരിക്കാനാവില്ലെന്നാണ് കണ്ടവര്‍ പറയുന്നത്. അഭിനയം കൊണ്ടും സംവിധാന മികവുകൊണ്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കൊണ്ടും ചിത്രം തീര്‍ത്തും പുതിയ അനുഭവമാണ്.

നയന്‍താരയുടെ സിനിമ ഒറ്റയ്ക്കിരുന്നു കണ്ടാല്‍ അഞ്ച് ലക്ഷം രൂപ, അതും നയന്‍ നല്‍കും!

ഈ സിനിമയുടെ തെലുങ്ക് പതിപ്പായ മയൂരി തിയേറ്ററില്‍ ഒറ്റയ്ക്കിരുന്ന് മുഴുവനും കാണണം. ഒരുതരത്തില്‍ ഇതൊരു പ്രമോഷനാണ്. കണ്ടിറങ്ങുന്നവര്‍ക്ക് നിര്‍മാതാവ് സി കല്യാണ്‍ അഞ്ച് ലക്ഷം രൂപ സമ്മാനമായി നല്‍കും

നയന്‍താരയുടെ സിനിമ ഒറ്റയ്ക്കിരുന്നു കണ്ടാല്‍ അഞ്ച് ലക്ഷം രൂപ, അതും നയന്‍ നല്‍കും!

ചില നിബന്ധനകള്‍ കൂടെയുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പേടിച്ച് വിറക്കാന്‍ പാടില്ല. കണ്ണടക്കാന്‍ പാടില്ല, പള്‍സോ ബ്ലഡ് പ്രഷറോ പോലും സിനിമ കണ്ട് ഉയരാന്‍ പാടില്ല. ഇതൊന്നുമില്ലാതെ കണ്ടിരിക്കുന്ന വീരന് മാത്രമേ അഞ്ച് ലക്ഷം കിട്ടൂ.

നയന്‍താരയുടെ സിനിമ ഒറ്റയ്ക്കിരുന്നു കണ്ടാല്‍ അഞ്ച് ലക്ഷം രൂപ, അതും നയന്‍ നല്‍കും!

തിയേറ്ററിലിരുന്നു സിനിമ മുഴുവന്‍ വേണം എന്ന ഈ ആശയം ചുമ്മാ അങ്ങ് വെക്കുകയല്ല. ഈ സിനിമയുമായി ഈ ആശയത്തിന് ഒരു ബന്ധമുണ്ട്

നയന്‍താരയുടെ സിനിമ ഒറ്റയ്ക്കിരുന്നു കണ്ടാല്‍ അഞ്ച് ലക്ഷം രൂപ, അതും നയന്‍ നല്‍കും!

ധീരനായി സിനിമ കണ്ട് പുറത്തിറങ്ങുന്നവര്‍ക്ക് സമ്മാനം നല്‍കുന്നത് സാക്ഷാല്‍ നയന്‍താരയായിരിക്കും.

English summary
Those who are not afraid of horror films and have steel-like will power stand a chance of winning Rs.5 lakhs to watch Mayuri, the Telugu adaptation of on-screen character Nayantara's most recent thriller Maya, alone in theaters!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam