കാഞ്ചന 2 നൂറ് കോടി ക്ലബില്‍
രാഘവേന്ദ്ര ലോറന്‍സ് ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രം തമിഴ് ചിത്രം കാഞ്ചന 2 നൂറ് കോടി ക്ലബില്‍ . 17 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.ചിത്രം ഇതുവരെ 108 കോടി രൂപ കളക്ഷന്‍ നേടിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
മുനിക്കും മുനിയുടെ രണ്ടാം ഭാഗമായ കാഞ്ചനയ്ക്കും ശേഷം തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു കാഞ്ചന 2. കോറിയോഗ്രാഫറായ രാഘവ ലോറന്‍സ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ലോറന്‍സ് തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചതും .

ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ബസ്റ്ററായി മാറിയിരിക്കുകയാണ് ചിത്രം. കേവലം 17 കോടി ബജറ്റിലെടുത്ത ചിത്രമാണ് 100 കോടിക്ക് മേല്‍ ഇതുവരെ കളക്ഷന്‍ നേടിയിരിക്കുന്നത്. ലോറന്‍സ് നായകനായ ചിത്രത്തില്‍ നിത്യാ മേനോന്‍, തപസീ എന്നിവരാണ് നായികമാര്‍.
കാഞ്ചന സൂപ്പര്‍ ഹിറ്റായതോടെയാണ് രണ്ടാം ഭാഗമെടുത്തത്. ഹൊറര്‍ കോമഡി ചിത്രമായ കാഞ്ചന 2 ഉം വന്‍ വിജയമായതോടെ കാഞ്ചനയുടെ മൂന്നാം ഭാഗം വരുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍


Click it and Unblock the Notifications











