മറ്റെവിടെയും നടക്കും, പക്ഷെ പ്രിയദര്‍ശന്റെ അടുത്ത് അത് നടക്കില്ല എന്ന് പാര്‍വ്വതി
മലയാളിയാണെങ്കിലും, പാര്‍വ്വതി നായര്‍ മലയാളത്തെക്കാള്‍ സുപരിചിത തമിഴകത്താണ്. തുടക്കത്തില്‍ തന്നെ അജിത്ത്, കമല്‍ ഹസന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം തമിഴില്‍ തിളങ്ങാന്‍ സാധിച്ചു. നിലവില്‍ മഹേഷിന്റെ പ്രതികാരം എന്ന മലയാള സിനിമയുടെ റീമേക്കായ നിമിര്‍ എന്ന ചിത്രത്തിലാണ് പാര്‍വ്വതി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
ഉദയനിധി സ്റ്റാലില്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്ന പ്രിയദര്‍ശനാണ്. അനുശ്രീ അവതരിപ്പിച്ച തേപ്പുകാരിയായിട്ടാണ് പാര്‍വ്വതി എത്തുന്നത്. പ്രിയദര്‍ശനൊപ്പം സിനിമ ചെയ്തതിന്റെ അനുഭവം ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പാര്‍വ്വതി പങ്കുവച്ചു.

നഴ്‌സ് അല്ല
മഹേഷിന്റെ പ്രതികാരത്തില്‍ അനുശ്രീ നഴ്‌സായിട്ടാണ് എത്തുന്നത്. എന്നാല്‍ നിമിര്‍ എന്ന റീമേക്ക് ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് ഈ കഥാപാത്രം. വല്ലി എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിന് ഒരുപാട് മാറ്റങ്ങളുണ്ടെന്ന് പാര്‍വ്വതി പറയുന്നു.

വിഷ്വല്‍ ട്രീറ്റ്
നിമിര്‍ കൂടുതലും ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്നചിത്രമാണ്. ഓരോ ഫ്രെയിമിലും ആ മനോഹാരിത കൊണ്ടുവരാന്‍ പ്രിയന്‍ സര്‍ ശ്രദ്ധിച്ചിട്ടുണ്ട്. താന്‍ ഇതുവരെ ചെയ്തതില്‍ വിഷ്വലിന് ഏറ്റവും പ്രധാന്യമുള്ള ചിത്രമാണിതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ടത്രെ.

ലുക്കിന് പ്രധാന്യം
എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയായിട്ടാണ് നിമിര്‍ എന്ന ചിത്രത്തില്‍ ഞാന്‍ എത്തുന്നത്. കഥാപാത്രങ്ങളുടെ ലുക്കിനെല്ലാം വളരെ അധികം പ്രധാന്യം നല്‍കുന്ന സംവിധായകനാണ് പ്രിയന്‍ സര്‍. എന്താണ് ഓരോരുത്തരില്‍ നിന്നും തനിക്ക് വേണ്ടത് എന്ന് അദ്ദേഹത്തിന് വളരെ വ്യക്തമായി അറിയാം.

ശരിയായില്ലെങ്കില്‍ പറയും
ലുക്ക് മുതല്‍ എല്ലാ കാര്യത്തിലും പ്രിയന്‍ സാറിന് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹം മനസ്സില്‍ കാണുന്ന ലുക്കിലല്ല നമ്മള്‍ എങ്കില്‍ അത് നേരിട്ട് പറയും. മാറ്റി വരാന്‍ ആവശ്യപ്പെടുകയും ചെയ്യും. ലുക്കിനും കഥയില്‍ വലിയ പ്രധാന്യമുണ്ട് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു.

പലതും പഠിച്ചു
38 ദിസമാണ് നിമിര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ ഉണ്ടായിരുന്നത്. പ്രിയന്‍ സാറില്‍ നിന്ന് ഈ ദിവസങ്ങളില്‍ പലതും പഠിക്കാന്‍ സാധിച്ചു. എന്റെ ശക്തിയെ കുറിച്ചും ദൗര്‍ഭല്യത്തെ കുറിച്ചും ഞാന്‍ ബോധവതിയായത് ഈ സെറ്റില്‍ വച്ചാണ്.

വെല്ലുവിളിയായത്
നാച്വറലായിട്ടുള്ള അഭിനയത്തില്‍ വിശ്വസിക്കുന്ന ആളാണ് പ്രിയന്‍ സര്‍. എന്നാല്‍ ഞാന്‍ ഭാവാഭിനയങ്ങളുടെ ആളാണ്. സാധാരണ സംസാരിക്കുമ്പോള്‍ ആണെങ്കിലും മുഖത്ത് പല പല ഭാവങ്ങള്‍ വരും. തമിഴിലും തെലുങ്കിലുമൊന്നും ആ ഭാവാഭിനയം പ്രശ്‌നമല്ല. അവിടെ കൂടുതല്‍ ഭാവാഭിനയമാണ് വേണ്ടത്. എന്നാല്‍ പ്രിയന്‍ സര്‍ ചിത്രത്തില്‍ അത് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ഭാവാഭിനയങ്ങളൊന്നും പ്രിയന്‍ സാറിന് ആവശ്യമില്ല. തീര്‍ത്തും സാധാരണമായാല്‍ മതി.

അടുത്ത മലയാള സിനിമ
എല്ലാം നല്ല രീതിയില്‍ സംഭവിച്ചാല്‍ ഡിസംബറില്‍ പുതിയ മലയാള സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കും. ചിത്രത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല. നിമിര്‍ റിലീസാകുന്നത് വരെ തമിഴില്‍ വേറെ സിനിമകളൊന്നും കരാറൊപ്പു വച്ചിട്ടില്ല - പാര്‍വ്വതി പറഞ്ഞു


Click it and Unblock the Notifications











