»   » ഇങ്ങനെയായിരിക്കണം നായകന്‍, സംവിധായകന്‍റെ സ്ട്രെസ്സ് പാടേ കുറയ്ക്കുന്ന തമിഴ് സിനിമാ താരം !!

ഇങ്ങനെയായിരിക്കണം നായകന്‍, സംവിധായകന്‍റെ സ്ട്രെസ്സ് പാടേ കുറയ്ക്കുന്ന തമിഴ് സിനിമാ താരം !!

By: Nihara
Subscribe to Filmibeat Malayalam

തമിഴകം ഏറെ ഉറ്റുനോക്കുന്ന സംവിധായകനാണ് ഗൗതം മേനോന്‍. പുതിയ ചിത്രമായ ധ്രുവനക്ഷത്രം അൗണ്‍സ് ചെയ്തതു മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു.
സൂര്യയെ നായകനാക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ചിത്രം ഉപേക്ഷിച്ചു. ധ്രുവനക്ഷത്രം എന്ന പ്രൊജക്ട് തന്നെ ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്. എന്നാല്‍ പിന്നീടാണ് വിക്രമിനെ നായകനാക്കി ചിത്രമൊരുക്കുന്ന കാര്യം മണിരത്നം തന്നെ അറിയിച്ചത്.

പിന്നീട് വിക്രം ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. സായ് പല്ലവിയെയായിരുന്നു ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീടെന്തുകൊണ്ടോ താരം ചിത്രം ഉപേക്ഷിച്ചു. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഒട്ടേറെ വിവാദങ്ങള്‍ പുറത്തുവന്നിരുന്നു. വിമര്‍ശകരെ വായടിപ്പിക്കുന്ന തരത്തിലുള്ള കിടിലന്‍ ട്രെയിലറാണ് പുറത്തിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ചിയാന്‍ വിക്രമിന്‍റെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ സമ്മാനമായാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടത്.

സംവിധായകന്‍ നല്‍കിയ പിറന്നാള്‍ സമ്മാനം

പിറന്നാളുകാരനായ വിക്രമിന് സമ്മാനമെന്ന നിലയിലാണ് തിങ്കളാഴ്ച തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ട്വിറ്റര്‍ പോജില്‍ ആശംസകള്‍ നേര്‍ന്നതിനോടൊപ്പം തന്നെ താരത്തെക്കുറിച്ച് ചെറിയൊരു കുറിപ്പും ട്വീറ്റ് ചെയ്തിട്ടുണ്ട് ഗൗതം മേനോന്‍.

വിക്രമിനോടൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ച്

സംവിധായകന്റെ മനസ്സിലുള്ളത് അതേ പോലെ തന്നെ ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടുന്ന അഭിനയപ്രതിഭയാണ്. വിക്രമിനോടൊപ്പം ജോലി ചെയ്യുന്നത് ഏറെ ആശ്വാസത്തോടെയാണെന്നുമാണ് ഗൗതം മേനോന്‍ പറയുന്നത്.

ടീസറിനു പിന്നാലെ ഗംഭീര ട്രെയിലര്‍

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കിടിലന്‍ ടീസറും പുറത്തിറക്കിയിട്ടുള്ളത്.ചിത്രത്തിന്റെ രചനയും സംവിധാനവും ഗൗതം മേനോന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ജോമോന്‍റെ സുവിശേഷങ്ങളിലൂടെ സുപരിചിതയായ എെശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക.

സ്റ്റൈലിഷായി വിക്രം

ചിത്രത്തിലെ നായക കഥാപാത്രമായ ജോണിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. സ്‌പൈ ത്രില്ലര്‍ ചിത്രമായ ധ്രുവനക്ഷത്രത്തില്‍ സൂര്യയെയായിരുന്നു നേരത്തെ നായകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംവിധായകനുായ ഗൗതം മേനോനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയോടെ നായക വേഷം വിക്രമിനെ തേടിയെത്തുകയായിരുന്നു.

English summary
Chiyaan Vikram celebrated his 51th birthday yesterday (April 17). As a birthday gift for Vikram, filmmaker Gautham Menon released the second teaser of his upcoming movie Dhruva Natchathiram with Vikram in the lead. Along with sharing the teaser on his Twitter page, the director tweeted: “Best wishes to the flamboyant Vikram! You have made it possible for some intense and yet relaxed filming. Zero stress.”
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam