»   » ഓ... ഓവിയയ്ക്ക് ആ കഴിവുമുണ്ടോ.. തമിഴിലെ യുവ സൂപ്പര്‍സ്റ്റാറിന്റെ ഭാവി നടി പ്രവചിച്ചിരുന്നു !!

ഓ... ഓവിയയ്ക്ക് ആ കഴിവുമുണ്ടോ.. തമിഴിലെ യുവ സൂപ്പര്‍സ്റ്റാറിന്റെ ഭാവി നടി പ്രവചിച്ചിരുന്നു !!

Posted By: Rohini
Subscribe to Filmibeat Malayalam

ഉലകനായകന്‍ കമല്‍ ഹസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴകത്തെ സ്റ്റാര്‍ ആയി മാറിയിരിയ്ക്കുകയാണ് ഇപ്പോള്‍ മലയാളിയായ ഓവിയ. നടി ബിഗ് ബോസില്‍ നിന്ന് ഇറങ്ങിപ്പോന്നതും അതോടെ റേറ്റിങ് കുറഞ്ഞതിനെ തുടര്‍ന്ന് വന്‍ പ്രതിഫലം നല്‍കി താരത്തെ തിരിച്ചു വിളിക്കുന്നതുമൊക്കെ ചര്‍ച്ചയായി.

പൃഥ്വിരാജിന്റെ പെങ്ങളാണ് ഇന്ന് തമിഴകത്ത് ചര്‍ച്ചയാകുന്ന നടി ഓവിയ എന്ന് നിങ്ങള്‍ക്കറിയോ.. ??

പെട്ടന്ന് ഓവിയ അങ്ങ് താരമായതോടെ നടിയെ കുറിച്ചുള്ള വിവരങ്ങളെല്ലാം ചികഞ്ഞെടുക്കുകയാണ് പാപ്പരാസികള്‍. അതിനിടയില്‍ ഇതാ ഒരു വാര്‍ത്ത, ഇപ്പോള്‍ തമിഴില്‍ സെന്‍സേഷണല്‍ താരമായി വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന ശിവകാര്‍ത്തികേയന്റെ സ്റ്റാര്‍ഡം ഓവിയ പ്രവചിച്ചിരുന്നുവത്രെ.

oviya-sivakarthikeyan

2011 - 2012 കാലഘട്ടത്തിലായിരുന്നു അത്. ശിവകാര്‍ത്തികേയനൊപ്പം മരീന എന്നൊരു തമിഴ് ചിത്രത്തില്‍ നായികയായി ഓവിയ എത്തിയിരുന്നു. രണ്ട് പേരും അക്കാലത്ത് പുതുമുഖ താരങ്ങളാണ്. ശിവകാര്‍ത്തികേയന്‍ ടെലിവിഷന്‍ ലോകത്ത് നിന്ന് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് നായകനായി തുടക്കം കുറിച്ചതേയുണ്ടായിരുന്നുള്ളൂ.

കളവാണി എന്ന ചിത്രത്തില്‍ വിമലിന്റെ നായികയായി തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയായിരുന്നു ഓവിയ. തന്റെ സഹതാരത്തിന് പ്രചോദനം നല്‍കി സംസാരിക്കവെയാണ് ഓവിയ, ശിവ താങ്കള്‍ നാളത്തെ വലിയ സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കും എന്ന് പറഞ്ഞതത്രെ. ആറ് വര്‍ഷത്തിന് ശേഷം ഇതാ ആ വാക്ക് സത്യമായിരിയ്ക്കുന്നു.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഓവിയയെ പിന്തുണച്ച് ശിവകാര്‍ത്തികേയന്‍ രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. അന്നും ഇന്നും ഓവിയയ്ക്ക് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നും, വളരെ നിഷ്‌കളങ്കയാണ് ഓവിയ എന്നുമാണ് ശിവ പറഞ്ഞത്.

English summary
WOW! When Oviya predicted Sivakarthikeyan's stardom

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam