ജീവയുടെ 'യാന്‍' വരുന്നു
ഛായഗ്രഹന്മാരെല്ലാം സംവിധാനത്തിലേക്ക് തിരിയുകയണെന്ന് തോന്നുന്നു. തമിഴ് ഛായാഗ്രഹകനായ രവി കെ ചന്ദ്രനാണ് ഒടുവിലായി ഈ പട്ടികയില്‍ ഇടം പിടിയ്ക്കുന്നത്. ജീവയെ നായകനാക്കി രവി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യം ട്രെയിലര്‍ പുറത്തിറക്കി.
'യാന്‍' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ജീവയുടെ 'കോ' എന്ന ചിത്രത്തിന്റെ മറ്റൊരു അവതാരമായിരിക്കും യാന്‍ എന്നാണ് പ്രേക്ഷക വിലയരുത്തല്‍. ഒരു റൊമാന്റിക് ആക്ഷന്‍ ചിത്രമാണ് യാന്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

കടല്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ തുളസി നായരാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാസ്സര്‍ പ്രകാശ് രാജ്, തമ്പി രാമയ്യ തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
മൊറോക്കയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. രവി കെ ചന്ദ്രന്‍ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് മനുഷ് നന്ദനാണ്. ഹാരിസ് ജയരാജ് ഒരുക്കിയ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്.


Click it and Unblock the Notifications











