അജിത്തിനൊപ്പം അഭിനയിക്കാം! പക്ഷേ ഒരു നിബന്ധനയുണ്ടെന്ന് യുവഅഭിനേത്രിയുടെ തുറന്നുപറച്ചില്‍!
ബിഗ് ബോസിലൂടെ പല താരങ്ങള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്. കമല്‍ഹാസനായിരുന്നു തമിഴ് പതിപ്പ് നയിച്ചത്. വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായാണ് പരിപാടി മുന്നേറിയത്. സിനിമയ്ക്ക് പുറമേ തമിഴ് ബിഗ് ബോസിലൂടെയും പ്രേക്ഷക മനസ്സില്‍ ചേക്കേറിയ താരമാണ് യാഷിക ആനന്ദ്. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു നേരത്തെ താരമെത്തിയത്. സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം സമീപനത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഇിപ്പോഴിതാ തനിക്ക് ലഭിക്കുന്ന സിനിമാവസരങ്ങളെക്കുറിച്ചാണ് താരം വ്യക്തമാക്കിയിട്ടുള്ളത്.
അജിത്തിനോടൊപ്പം അഭിനയിക്കാന്‍ തനിക്കാഗ്രഹമുണ്ടെന്ന് താരം പറഞ്ഞിരുന്നു. ട്വിറ്രറിലൂടെയായിരുന്നു യാഷികയുടെ തുറന്നുപറച്ചില്‍. എന്നാല്‍ ഏത് തരത്തിലുള്ള വേഷമായിരിക്കരുത് അത് എന്ന കാര്യത്തെക്കുറിച്ചും താരം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. സഹോദരി വേഷത്തില്‍ തതലയ്‌ക്കൊപ്പം അഭിനായിക്കാനാഗ്രഹമില്ലെന്നും യാഷിക പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സിനിമയ്ക്കായി തന്നെ ക്ഷണിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും സഹോദരി വേഷമൊഴികെ ഏതായാലാലും കുഴപ്പമില്ലെന്നുമാണ് താരം പറഞ്ഞത്.

സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും ഇഷ്ടമുള്ള കാര്യമാണെന്നും താരം പറഞ്ഞിരുന്നു. അവസരം കിട്ടിയാല്‍ അത് സംഭവിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. നേര്‍കൊണ്ട പറവയുമായാണ് അജിത്ത് ഇനി എത്തുന്നത്. ബോളിവുഡ് ചിത്രമായ പിങ്കിന്റെ റീമേക്കായാണ് ഈ സിനിമയൊരുക്കുന്നത്. ഈ ചിത്രത്തിനായി അജിത്ത് ഗാനം ആലപിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. യാഷികയും അജിത്തും എന്നെങ്കിലും ഒരുമിച്ച് അഭിനയിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications