കിടക്ക പങ്കിട്ടാല്‍ സിനിമയില്‍ അവസരം! തമിഴ് സംവിധായകനെതിരെ ഗുരുതര ആരോപണവുമായി യാഷിക ആനന്ദ്‌

By Prashant V R

സിനിമാ ലോകത്തുനിന്നുളള മീ ടു വെളിപ്പെടുത്തലുകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രമുഖരായ വ്യക്തികള്‍ക്കെതിരെയുളള ഗുരുതര ആരോപണങ്ങള്‍ നേരത്തെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്. സമൂഹത്തില്‍ മാന്യന്‍മാരാണെന്നു കാണിച്ച ചിലരുടെ യഥാര്‍ത്ഥ സ്വഭാവം നടിമാര്‍ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡില്‍ സജീവമായ മീ ടു ക്യാംപെയ്‌നുകള്‍ ഇപ്പോള്‍ തെന്നിന്ത്യയിലും കത്തിക്കയറുകയാണ്.

തമിഴ് ഗായിക ചിന്മയിയുടെയും മലയാള സിനിമാ രംഗത്തുനിന്നുമുളള വെളിപ്പെടുത്തലുകളും എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. സിനിമാ രംഗത്തുനിന്നുമുളള ആരും അറിയാത്ത തരത്തിലുളള രഹസ്യങ്ങളായിരുന്നു പുറത്തുവന്നുകൊണ്ടിരുന്നത്. ഇപ്പോഴിതാ മീ ടു വെളിപ്പെടുത്തലുമായി തമിഴ് നടി യാഷിക ആനന്ദും രംഗത്തെത്തിയിരിക്കുകയാണ്. തമിഴിലെ മുന്‍നിര സംവിധായകനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി യാഷിക രംഗത്തെത്തിയിരിക്കുന്നത്.

യാഷികയുടെ ആരോപണങ്ങള്‍

യാഷികയുടെ ആരോപണങ്ങള്‍

തമിഴില്‍ ഇറങ്ങിയ വിവാദ ചിത്രം ഇരുട്ടു അറയില്‍ മുരുട്ടു കുത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് യാഷിക ആനന്ദ്. അടുത്തിടെ അവസാനിച്ച ബിഗ് ബോസ് ഷോയുടെ തമിഴ് പതിപ്പില്‍ മല്‍സരാര്‍ത്ഥിയായും യാഷിക എത്തിയിരുന്നു. തമിഴിലെ ഒരു മുന്‍നിര സംവിധായകനില്‍ നിന്നും നേരിട്ട മോശം അനുഭവമായിരുന്നു യാഷിക ആനന്ദ് പങ്കുവെച്ചിരുന്നത്. തമിഴിലെ ഒരു പ്രമുഖ സംവിധായകന്‍ കിടങ്ക പങ്കിട്ടാല്‍ സിനിമയില്‍ അവസരം തരാമെന്നു പറഞ്ഞതായി യാഷിക പറയുന്നു.

യാഷിക പറഞ്ഞത്

യാഷിക പറഞ്ഞത്

എന്നാല്‍ അഭിമാനം പണയം വെച്ച് അവസരം നേടേണ്ടെന്ന നിലപാട് അദ്ദേഹത്തെ അറിയിക്കുകയാണ് ചെയ്തതെന്നും യാഷിക പറയുന്നു. അന്നത്തെ മനോവിഷമത്തില്‍ നിന്നും മോചിതയായതിനാലും പിന്നീട് അയാളുടെ ശല്യം ഉണ്ടാവാത്തതുംകൊണ്ടാണ് താന്‍ പേര് വെളിപ്പെടുത്താതെന്നും നടി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തോടെയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

ഒരു വര്‍ഷം മുന്‍പ്

ഒരു വര്‍ഷം മുന്‍പ്

ഒരു വര്‍ഷം മുന്‍പ്, പൊതു സ്ഥലത്ത് സ്ത്രീയോടു പോലീസുകാരന്‍ മോശമായി സംസാരിക്കുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിലെ സ്ത്രീ താനാണെന്നും യാഷിക വെളിപ്പെടുത്തി. എന്നാല്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും യാഷിക പറഞ്ഞു.

ഇരുട്ടു അറയില്‍ മുരുട്ടുകുത്ത്

ഇരുട്ടു അറയില്‍ മുരുട്ടുകുത്ത്

ഇരുട്ടു അറയില്‍ മുരുട്ടുകുത്ത് എന്ന സിനിമയിലൂടെ ശ്രദ്ധേയായ യാഷികയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം നോട്ടയായിരുന്നു. വിജയ് ദേവരകൊണ്ട നായകനായ ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേസമയം ആയിരുന്നു പ്രദര്‍ശനത്തിനെത്തിയിരുന്നത്. നോട്ടയ്ക്കു പുറമെ കവലൈ വേണ്ടാം ,ധ്രുവങ്കള്‍ പതിനാറ്,മാനിയാര്‍ കുടുംബം തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X