ഇതുവരെ കാണാത്ത ഒരു സംഭവം 'എന്നൈ അറിന്താല്‍' ഉണ്ടാകും
പ്രതീക്ഷകളുയര്‍ത്തി ഉയര്‍ത്തി അജിത്ത് നായകനാകുന്ന എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന്റെ റിലീസിങ് നീണ്ടു നീണ്ടു പോകുകയാണ്. ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം ഫെബ്രുവരി അഞ്ചിന് ചിത്രം തിയേറ്ററുകള്‍ കൂഴടക്കും. ഇതിനിടയില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് ചില കാര്യങ്ങള്‍ കൂടെ വെളിപ്പെടുത്തുകയുണ്ടായി.
തമിഴ് നാട് ഇതുവരെ കാണാത്ത ഒരു ദൃശ്യാനുഭവം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ഗൗതം പറയുന്നത്. ഓസ്‌ട്രേലിയന്‍ സംവിധായകനും ഛായാഗ്രഹകനുമായ ഡാന്‍ മക്കര്‍ട്ടര്‍ ആണ് എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നവത്. അതുകൊണ്ട് തന്നെയാണ് പറഞ്ഞത് തമിഴ് നാട് കാണാത്ത ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന്. ഡാനിന്റെ കാഴ്ചകളെ സ്‌ക്രീനില്‍ കാണാന്‍ താനും ആവേശം കൊണ്ടിരിക്കുകയാണെന്ന് ഗൗതം പറയുന്നു.

തമിഴ് കഥാപാത്രങ്ങളുടെ സംഭാഷണവും ഇമോഷനും ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ഡാനിന് മനസ്സിലാവുമോ എന്ന് ചോദിച്ചപ്പോള്‍ ഓരോ സീനിനെ കുറിച്ച് ഡാനിന് വിശദമായ വിവരം നല്‍കിയിട്ടുണ്ടെന്ന് ഗൗതം പറഞ്ഞു. ഓരോ കഥാപാത്രത്തിനും അദ്ദേഹം നല്‍കുന്ന പ്രധാന്യവും, അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വ്യത്യസ്തവും ഇന്‍ട്രസ്റ്റിങുമായിരുന്നുവെന്ന് ഗൗതം മേനോന്‍ പറയുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ അതെന്നെ അത്ഭുതപ്പെടുത്തി.
പിന്നെ ഓരോ ഛായാഗ്രഹകര്‍ക്കും അവരുടേതായ ക്യാമറ ആംഗ്‌ളും കാഴ്ചപ്പാടുകളുമുണ്ടാവും. ഒരു സിനിമയില്‍ തന്നെ അവരുടെ വ്യത്യസ്തമായ ക്യാമറ കണ്ണുകളെ കാണാം. ഡാന്‍ ചെയ്ത ഛായാഗ്രഹണം കാണാന്‍ ഞാനും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്താവും അദ്ദേഹത്തിന്റെ സംഭാവന എന്നറിയാന്‍ സിനിമ കാണണം- ഗൗതം വാസുദേവ മേനോന്‍ പറഞ്ഞു.


Click it and Unblock the Notifications











