ഐ ഭയം, എന്നൈ അറിന്താല്‍ റിലീസ് മാറ്റി
തമിഴകം ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളുണ്ട്. തമിഴകം എന്ന് പറഞ്ഞാല്‍ ചുരുങ്ങിപ്പോകും, സിനിമാസ്വദകര്‍ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍. വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഐ'യും അജിത്തിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'എന്നൈ അറിന്താല്‍' എന്ന ചിത്രവും.
രണ്ടും രണ്ട് തട്ടിലുള്ള സിനിമകളാണ്. എന്നാല്‍ രണ്ടിനെയും കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ ഒന്ന് പോലെയാണ്. മാറ്റിവച്ച് മാറ്റിവച്ച് ഒടുവിലിപ്പോള്‍ രണ്ടിന്റെയും ട്രെയിലര്‍ റിലീസ് ചെയ്തു. ഇനി സിനിമാ റിലീസാണ്. രണ്ട് ചിത്രങ്ങളും പൊങ്കലിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ അറിയുന്നു എന്നൈ അറിന്താല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിയെന്ന്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഐ യ്‌ക്കൊപ്പമുള്ള റിലീസിങ് അത്ര പന്തിയല്ലെന്ന് തോന്നിയതുകൊണ്ടുള്ള നിര്‍മാതാവിന്റെ തന്ത്രപരമായ നീക്കമാണെന്നാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്നത്. ജനുവരി 29 നാണത്രെ ഇനി ചിത്രം തിയേറ്ററിലെത്തുക. എന്ത് തന്നെയായാലും രണ്ട് ചിത്രങ്ങളും മികച്ചതെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കും.
Read More: അജിത്തിന്റെ എന്നൈ അറിന്താല് അടിപൊളി ട്രെയിലര്
ഇന്നാണ് (ജനുവരി ഒന്ന്) അജിത്തിന്റെ എന്നൈ അറിന്താല്‍ ട്രെയിലര്‍ റിലീസായത്. ആരാധകര്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ് ട്രെയിലറിന് തന്നെ ലഭിയ്ക്കുന്നത്. പോകുന്ന പോക്ക് കണ്ടാല്‍ ഐ യുടെ ട്രെയിലറിനെ വെല്ലുമോ എന്ന സന്ദേഹവും ചിലര്‍ക്കുണ്ട്. സിംപിള്‍ ആന്റ് മാസ് ട്രെയിലറാണ് ചിത്രത്തിന്റേത്.


Click it and Unblock the Notifications











