ആരാധകരെ നിരാശയിലാഴ്ത്തി തലവിളയാട്ടം വൈകും
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ യെന്നൈ അറിന്താല്‍ തിയറ്ററില്‍ എത്താന്‍ വൈകും. ആരാധകരെ കാത്തിരിപ്പിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വാര്‍ത്തയാണ് വീണ്ടും വന്നിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഫെബ്രവരിയിലേക്ക് മാറ്റി എന്നാണ് പുതിയ റിപ്പോര്‍ട്ട്. സെന്‍സറിംഗ് പൂര്‍ത്തിയാകാത്തതും പോസ്റ്റ് പ്രൊഡക്ഷനിലെ മിനുക്കുപണികളുമാണ് റിലീസ് മാറ്റാന്‍ കാരണം.
ജനുവരി 29ന് തിയറ്ററുകളില്‍ എത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് ചിത്രം റിലീസ് മാറ്റിവയ്ക്കുന്നത്. ജനുവരി 22ന് ചിത്രത്തിന്റെ സെന്‍സറിംഗ് നിശ്ചയിച്ചിരുന്നു. എന്നാല്‍ സെന്‍സര്‍ ചെയ്യാന്‍ അപേക്ഷിച്ചിരുന്നു മറ്റു ചിത്രങ്ങള്‍ ഒരുപാട് ഉള്ളത് കൊണ്ട് ചിത്രത്തിന്റെ സെന്‍സറിംഗ് നടന്നിട്ടില്ല.

ഗൗതം മോനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായാണ് അജിത് വേഷമിട്ടിരിക്കുന്നത്. അനുഷ്‌ക ശര്‍മ്മ, തൃഷ, വിവേക്, തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ടീസറും ട്രെയിലറും കണ്ട് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് യെന്നൈ അറിന്താല്‍.


Click it and Unblock the Notifications