എന്നൈ അറിന്താല്‍ ഗാനവും സൂപ്പര്‍ഹിറ്റ്
ഒരു ഇടവേളയ്ക്ക് ശേഷം അജിത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ആണ് എന്നൈ അറിന്താല്‍. ചിത്രത്തിന്റെ ടീസര്‍ കണ്ട് ആവേശം കൊണ്ട ആരാധകര്‍ക്കിടയില്‍ ചിത്രത്തിലെ ഗാനവും എത്തിക്കഴിഞ്ഞു. ചിത്രത്തിലെ വാ..രാജ..വാ..വാ.. എന്നു തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ഒരു അടിച്ചു പൊളി പാട്ടാണ് ഇറങ്ങിയിരിക്കുന്നത്. ന്യൂ ജനറേഷന് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഇതിലെ ഗാനങ്ങള്‍ ഒരുക്കിയിക്കുന്നത്.

വാരണം ആയിരം എന്ന മെഗാ ഹിറ്റിനു ശേഷം സംവിധായകന്‍ ഗൗതം മേനോന്‍ അണിയിച്ചൊരുക്കുന്ന ചിത്രം ആണ് എന്നൈ അറിന്താല്‍. ഹാരിസ് ജയരാജന്‍ ആണ് ചിത്രത്തിന്റെ തട്ടു പൊളിപ്പന്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ഓഡിയോ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. വിജയ് പ്രകാശും ഗന ബാലയും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്.
4.54 മിനിട്ടാണ് പാട്ടിന്റെ ദൈര്‍ഘ്യം. ഇതിനോടകം 40,000 ലൈക്കുകളും പാട്ടിന് ലഭിച്ചു കഴിഞ്ഞു. താര സുന്ദരിമാരായ തൃഷയും അനുഷ്‌കയും ആണ് ചിത്രത്തിലെ നായികമാര്‍. അടുത്ത പൊങ്കലിന് ചിത്രം തിയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications