എന്നൈ അറിന്താല്‍ കരയിപ്പിയ്ക്കുമെന്ന്, കാണൂ

By Meera Balan

'തല' കരഞ്ഞാല്‍ തമിഴകം സഹിയ്ക്കുമോ? പുറത്തിറങ്ങാനിരിയ്ക്കുന്ന അജിത്ത് ചിത്രം എന്നൈ അറിന്താല്‍ പതിവ് ത്രില്ലറുകള്‍ക്കപ്പുറം പ്രേക്ഷകരെ വികാരധീനരാക്കും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം പറയുന്നത്. ചിത്രത്തിന്റെ പ്രത്യേക പ്രിവ്യ കണ്ടിറങ്ങിയ ശേഷമാണ് അണിയറ പ്രവര്‍ത്തകമാരില്‍ ഒരാളായ നന്ദിനി കാര്‍ക്കി ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിന് വേണ്ടി ഇംഗ്ളീഷ് സബ്‌ടൈറ്റില്‍ ഒരുക്കിയ ആളാണ് നന്ദിനി. പടം കണ്ട് കണ്ണ് നിറഞ്ഞുവെന്നാണ് നന്ദിനി ട്വീറ്റ് ചെയ്തത്. ഗൗതം മേനോന്‍ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ മനസില്‍ നേരിയ നൊമ്പരം അവശേഷിപ്പിച്ചവയായിരുന്നു. ആ പതിവ് എന്നൈ അറിന്താലും തെറ്റിയ്ക്കില്ലായിരിയ്ക്കും. എന്തായാലും കാത്തിരിയ്ക്കാം ഫെബ്രുവരി അഞ്ച് വരെ...

ചെന്നൈയില്‍ പ്രത്യേക പ്രദര്‍ശനം

എന്നൈ അറിന്താല്‍ കരയിപ്പിയ്ക്കുമെന്ന്, കാണൂ

ചെന്നൈയില്‍ ഒരുക്കിയ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ അജിത്തും കുടുംബവും എത്തി. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും സിനിമ കണ്ടു

എന്നൈ അറിന്താല്‍

എന്നൈ അറിന്താല്‍ കരയിപ്പിയ്ക്കുമെന്ന്, കാണൂ

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രമാണ് എന്നൈ അറിന്താല്‍

അഭിനേതാക്കള്‍

എന്നൈ അറിന്താല്‍ കരയിപ്പിയ്ക്കുമെന്ന്, കാണൂ

തൃഷ കൃഷ്ണന്‍, അനുഷ്‌ക റെഡ്ഡി, അരുണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍

റിലീസ്

എന്നൈ അറിന്താല്‍ കരയിപ്പിയ്ക്കുമെന്ന്, കാണൂ

ഫെബ്രുവരി അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്

തല കരയിക്കുമോ

എന്നൈ അറിന്താല്‍ കരയിപ്പിയ്ക്കുമെന്ന്, കാണൂ

ചിത്രം പ്രേക്ഷകനെ കരയിപ്പിയ്ക്കുമെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X