എന്നെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞു!സംവിധായകൻ അപേക്ഷിച്ചിട്ടും നടന്നില്ല,നടിയെക്കുറിച്ച് യോഗി
ചിത്രത്തില്‍ നയന്‍താരയുടെ നായകനായാണ് യോഗി എത്തുന്നത്
സാധാരണ ഒരു സിനിമയുടെ ഗാനമോ സിനിമയോ പുറത്തിറങ്ങുമ്പോൾ കൂടുതൽ ഫേമസ് ആകുന്നത് ആ സിനിമയിലുള്ള സൂപ്പർസ്റ്റാറുകളെയായിരിക്കും. നയൻതാരയെ പോലെയുള്ള താരത്തിനോടൊപ്പം അഭിനയിക്കുമ്പോൾ പറയേണ്ട കാര്യമില്ലല്ലോ. നയൻസ് തന്നെയായിരിക്കും സ്റ്റാർ. എന്നാൽ ഇവിടെ കാര്യങ്ങൾ അൽപം വ്യത്യസ്തമാണ്. കോലമാവ് കോകിലെ എന്ന ചിത്രത്തിലെ ഒറ്റ പാട്ട് കൊണ്ട് യോഗി ബാബു പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്. നയൻസിനോടൊപ്പമുള്ള കല്യാണ പാട്ടാണ് യോഗിയുടെ തലവര മാറ്റി മറിച്ചത്.
വർഷങ്ങളായി സിനിമയിലെ നിറ സാന്നിധമായിരുന്നു യോഗി. എന്നാൽ ഈ താരത്തെ ജനങ്ങൾ തിരിച്ചറിയാൻ ഇത്രയും നാൾ എടുത്തു. ഇപ്പോൾ എല്ലാവരുടേയും സംസാരവിഷയം യോഗി ബാബുവിനെ കുറിച്ചാണ്. ഇപ്പോൾ സന്തോഷം അനുഭവിക്കുന്നുണ്ടെങ്കിലും യോഗിയും സിനിമ ജീവിതം അത്ര സന്തോഷമായിരുന്നില്ല. അവഗണനകൾ സഹിക്കേണ്ടി വന്നിരുന്നെന്ന് താരം പറഞ്ഞു.

മാനസിക വിഷമം
കല്യാണ വയസ് പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഈ അവസരത്തിലാണ് യോഗി തനിയ്ക്ക് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് വെളിപ്പെടുത്തിയത്. കടുത്ത മാനസിക വിഷമങ്ങൾ സിനിമ മേഖലയിൽ നിന്ന് അനുഭവിച്ചട്ടുണ്ട്. അതിൽ തന്നെ ഏററവും കൂടുതൽ വേദനിപ്പിച്ച സംഭവമാണ് യോഗി വെളിപ്പെടുത്തിയിരിക്കുന്നത്. തമഴിലെ ഒരു മുൻനിര നായികയിൽ നിന്നാണ് യോഗിയ്ക്ക് മോശനുഭവം നേരിടേണ്ടി വന്നത്. ആ സംഭവം തന്നെ ഏരെ വേദനിപ്പിച്ചുവെന്നും താരം പറഞ്ഞു.

കെട്ടിപ്പിടിക്കാൻ വിസമ്മതിച്ചു
ഒരു സിനിമ ഷൂട്ടിനിടെയാണ് സംഭവം ഉണ്ടായത്. സിനിമയുടെ ഭാഗമായി നടി തന്നെ കെട്ടിപ്പിടിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. ഒരു കോമഡി രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ആ സീനിനും ചേർന്ന രംഗമായിരുന്നു അത് . എന്നാൽ അവർ എന്നെ കെട്ടിപ്പിടിക്കാൻ വിസമ്മതിച്ചിരുന്നു. സംവിധായകൻ കേണപക്ഷിച്ചിട്ടും അവർ ആ രംഗം ചെയ്യാൻ കൂട്ടാക്കിയില്ല. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചു. തെന്നിന്ത്യയിലെ മുൻനിര നിയികമാരിൽ ഒരാളാണവർ. അതേസമയം നടിയുടെ പേരോ അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്താൻ യോഗി തയ്യാറായിരുന്നില്ല.

നയൻസ് സൂപ്പറാണ്
കൊലമാവ് കോകിലയിൽ മുഖ്യകഥാപാത്രത്തെയാണ് യോഗി ബാബു അവതരിപ്പിക്കുന്നത്. നയൻ താരയുടെ കഥാപാത്രമായ കോകിലയുടെ മനസിൽ ഇടംപിടിക്കാനായി പിന്നാലെ നടക്കുന്ന കഥാപാത്രമാണ് യോഗിയുടേത്. അത് കല്യാണ് വയസ് എന്ന പാട്ടിൽ നിന്ന് തന്നെ പ്രേക്ഷകർക്ക് മനസിലാകും. എന്നാൽ നയൻതാരയോടൊപ്പമുള്ള അനുഭവം വളരെ മികച്ചതായിരുന്നു. ഓരേ രംഗം ചിത്രീകരിക്കുന്ന സമയത്തും താരം മികച്ച പിന്തുണ നൽകിയിരുന്നു. അഭിനയിക്കുന്ന പല ഘട്ടത്തിലും താരത്തിനോട് തനിയ്ക്ക് പ്രണയം ശരിയ്ക്ക് തോന്നിയെന്നും യോഗി പറഞ്ഞു.

തലവര മാറി
കോലമാവ് കോകില എന്ന ഒറ്റ ചിത്രം യോഗി ബാബുവിന്റെ തലവര തന്നെ മാറ്റിയിരിക്കുകയാണ്. സൂപ്പർസ്റ്റാർ വിജയ് നായകനാകുന്ന ചിത്രത്തിലിടക്കം മുപ്പതോളം സിനിമകളിൽ യോഗി ഈ വർഷം വേഷമിടുന്നുണ്ട്. തമിഴിലെ ഏറ്റവും തിരക്കേറിയ താരമായി യോഗി മാറുകയാണ്. കൊലമാവ് കോകിലയിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിച്ചത്. യോഗിയ്ക്ക് അഭിനന്ദനവും സൂപ്പർ താരങ്ങൾ വരെ രംഗത്തെത്തിയിരുന്നു


Click it and Unblock the Notifications