ആള്‍ദൈവം നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍ താരം ജോണി സിന്‍സ്! സിനിമാ പോസ്റ്ററിനെതിരെ ശിവസേന രംഗത്ത്
തമിഴിലെ ഹാസ്യ താരം യോബി ബാബു പ്രധാന വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് പപ്പി. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ യോഗി ബാബുവിനൊപ്പം ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരുണും ഉണ്ട്.

അതേസമയം തന്നെ ആള്‍ദൈവം നിത്യാനന്ദ, പോണ്‍ താരം ജോണി സിന്‍സ് തുടങ്ങിയവരുടെ ചിത്രങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പോണ്‍ താരത്തിനൊപ്പം നിത്യാനന്ദയുടെ ചിത്രവും ഉള്‍പ്പെടുത്തിയതിനെതിരെ ശിവസേന രംഗത്തെത്തിയിരിക്കുകയാണ്.
സിനിമാ പോസ്റ്ററില്‍ ആള്‍ദൈവം നിത്യാനന്ദയുടെ ചിത്രത്തിനൊപ്പം പോണ്‍താരത്തെ വെച്ചതിലൂടെ അദ്ദേഹത്തെ നിന്ദിക്കുകയാണ് ചെയ്യുന്നതെന്നാണ് ശിവസേന പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി ശിവസേന തമിഴ്‌നാട് സംസ്ഥാന പ്രസിഡണ്ട് പോസ്റ്ററിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് അറിയുന്നു.
സിനിമയില്‍ മുഖ്യ വേഷത്തിലെത്തുന്ന യോഗി ബാബു തന്നെയായിരുന്നു നേരത്തെ പപ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. ഷെയിം ഷെയിം പപ്പി ഷെയിം എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് യോഗി ബാബു ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നത്.


Click it and Unblock the Notifications











