ഹാസ്യ താരം യോഗി ബാബു അഡള്‍ട്ട് സിനിമയിലേക്ക്!! നായിക യാഷിക ആനന്ദ്, യോഗി എത്തുന്നത് പ്രേതമായി...

!! നായിക യാഷിക ആനന്ദ്,

2018 ൽ പുറത്തിറങ്ങിയ തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു നയൻതാര- യോഗി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ കോലമാവ് കോകില. തമിഴിലെ കൂടാതെ മലയാളത്തിലും ചിത്രം വൻ വിജയമായിരുന്നു. കോലമാവ് കോകിലയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കടന്നു കൂടിയ താരമായിരുന്നു യോഗി ബാബു. ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ പോലെ തന്നെ യോഗിയും ആ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴ് സിനിമയിലെ ഹാസ്യതാരങ്ങളിൽ ഏറെ ആരാധകരുളള താരം കൂടിയാണ് യോഗി ബാബു. ഇപ്പോഴിത താരം അഡ‍ൾട്ട് സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ്. അഡൾട്ട് ഹൊറർ കോമഡിയായി 3 ഡിയിൽ തയ്യാറാക്കുന്ന ചിത്രത്തിന് സോംബി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിനെ കറിച്ചുള്ള കൂടുതൽ‌ വിശേഷമിങ്ങനെ...

 യാഷി ആനന്ദ് നായിക

യാഷി ആനന്ദ് നായിക

ഇരുട്ടു അറൈയിൽ മുരുട്ട് കുത്ത് എന്ന അഡൾട്ട് കോമഡി ചിത്രത്തിലൂടെ തമിഴകത്ത് സെൻസേഷനായി മാറിയ യാഷിക ആനന്ദാണ് സോംബിയിലെ നായികയായി എത്തുന്നത്. ഇരുട്ടു അറൈയിൽ മുരുട്ട് കുത്ത് എന്ന ചിത്രത്തിലെ പോലെ ഇതു അടൾഡ് ഹൊറർ കോമഡി ചിത്രത്തിന്റെ ഗണത്തിൽ വരുന്നതാണ്. വിജയ് ദേവരാകോണ്ടയുടെ ആദ്യ തമിഴ് ചിത്രമായ നോട്ടയിലും യാഷിക പ്രധാന വേഷത്തിലെത്തിയിരുന്നു.

യോഗി ബാബു എത്തുന്നത് പ്രേതമായി

യോഗി ബാബു എത്തുന്നത് പ്രേതമായി

ചിത്രത്തിൽ പ്രേതമായിട്ടാണ് യോഗി ബാബു എത്തുന്നത്. ഹാസ്യതാരമായി തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഇത്തരത്തിലുളള ഒരു കഥാപാത്രത്തിലെത്തുന്നത്. അതിനാൽ തന്നെ യോഗിയുടെ പ്രേതം ഗെറ്റപ്പിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ വിനായക് ശിവയാണ് യോഗിയുടെ കഥാപാത്രത്തിനെ കുറിച്ചുളള വിവരം പുറത്തു വിട്ടത്.

 കേവലം ഒരു അഡൾട്ട് ചിത്രമല്ല

കേവലം ഒരു അഡൾട്ട് ചിത്രമല്ല

നവാഗതനായ വിനായക് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോംബി പൂർണ്ണമായും ഒരു അഡൾട്ട് ചിത്രമല്ല പരിധിയിൽ കവിഞ്ഞ അഡൾട്ട് തമാശകൾ ചിത്രത്തിലുണ്ടാകില്ലെന്നും സംവിധായകൻ പറയുന്നു. ഹൊറർ മൂടിലുളള അഡൾട്ട് ചിത്രങ്ങൾ ഇതിനും മുൻപും പുറത്തിറങ്ങിയിട്ടുണ്ട്. ബോക്സോഫീസിൽ തെറ്റില്ലാത്ത കളക്ഷൻ ഇത്തരം ചിത്രങ്ങൾ നേടിയെടുക്കുകയും ചെയ്തിരുന്നു.

 യോഗി പേടിപ്പിക്കും

യോഗി പേടിപ്പിക്കും

ചിത്രത്തിൽ പ്രതിനായകന്റെ റോളിലാണ് യോഗി ബാബു എത്തുന്നത്. ജീവിച്ചിരുന്നപ്പോൾ തന്നെ കളിയാക്കി മൂന്ന് പെൺകുട്ടികളെ മരിച്ചതിനു ശേഷം ഒരു പഠപഠിപ്പിക്കാൻ യോഗി ബാബു പ്രേതമായി എത്തുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നയാഷികയുടെ പ്രേമം തകർക്കുക എന്നുള്ളതാണ് ഇയാളുടെ പ്രധാന ലക്ഷ്യം. അതേസമയം നായികയേയും വില്ലനേയും പ്രഖ്യാപിച്ച സംവിധായകൻ നടനെ കുറിച്ചുള്ള വിവരം പുറത്തു വിട്ടിട്ടില്ല. ‌ ചിത്രത്തിൽ കോമഡി രംഗങ്ങളുണ്ടെങ്കിലും പേടിക്കാനും ചിത്രത്തിൽ വകയുണ്ടത്രേ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X