»   » ജ്യോതികയ്ക്ക് നയൻതാരയോട് അസൂയയോ.. എന്തിന്..???

ജ്യോതികയ്ക്ക് നയൻതാരയോട് അസൂയയോ.. എന്തിന്..???

By: Rohini
Subscribe to Filmibeat Malayalam

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 36 വയതിനിലേ (ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൻറെ റീമേക്ക്) എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയത്. മടങ്ങി വരവിൽ ജ്യോതികയും ശ്രദ്ധ കൊടുക്കുന്നത് സ്ത്രീപക്ഷ ചിത്രങ്ങൾക്കാണ്. മഗിളർ മട്ടും എന്ന സ്ത്രീപക്ഷ ചിത്രം റിലീസിനൊരുങ്ങുന്നു.

ഇഷ്ടമില്ലാത്തവരെ ഒതുക്കുന്ന പതിവ് മലയാള സിനിമയിലുണ്ട്, ചിലരെ 'കൊള്ളിച്ച്' ഭാവന

ഇക്കാര്യത്തിൽ തന്നെയാണ് ജ്യോതികയ്ക്ക് നയൻതാരയോട് ചെറുതായ ഒരു അസൂയ. സ്ത്രീപക്ഷ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നയൻതാരയുടെ കഴിവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരപത്നി. നായികമാർക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ നോക്കി തിരഞ്ഞെടുക്കാൻ നയൻതാരയ്ക്ക് സാധിക്കുന്നു എന്ന് ജ്യോതിക പറഞ്ഞു.

nayan-jyothika

മഗിളർ മട്ടും എന്ന ചിത്രം ഏറ്റെടുക്കാൻ വേണ്ടി തനിക്ക് ഒന്നര വർഷത്തെ സമയം വേണ്ടി വന്നു എന്നും ജ്യോതിക പറയുന്നു. ആശയപരമായും മറ്റും മികച്ച സ്ത്രീപക്ഷ ചിത്രങ്ങൾ കിട്ടുന്നതിൽ നയൻതാര ഭാഗ്യവതിയാണെന്ന് ഞാൻ കരുതുന്നു. ആ ചിത്രങ്ങൾ മികവോടെ അവതരിപ്പിക്കാനും നയന് സാധിക്കുന്നു- ജ്യോതിക പറഞ്ഞു.

സെപ്റ്റംബർ 15 ന് മഗിളർ മട്ടും തിയേറ്ററിലെത്തും. ജ്യോതികയ്ക്കൊപ്പം ഉർവശി, ശരണ്യ പൊൻവണ്ണൻ, ഭാനുപ്രിയ, എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. അടുത്തതായി മണിരത്നം ചിത്രത്തിലാണ് താൻ അഭിനയിക്കുന്നത് എന്നും ജ്യോതിക അറിയിച്ചു.

English summary
Jyothika complemented Nayanthara for selecting right scripts which give importance to the female lead.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam