സിനിമയില്‍ നഗ്നയായി അഭിനയിച്ചു! നടിക്കെതിരെ വധഭീഷണി മുഴക്കി ആരാധകന്‍
സിനിമയില്‍ നഗ്നയായി അഭിനയിച്ചെന്ന് ആരോപിച്ച് തമിഴ് നടിക്കെതിരെ ആരാധകന്റെ വധഭീഷണി. പുതുമുഖ നടി ധന്യയ്ക്ക് നേരെയാണ് വധ ഭീഷണി മുഴക്കി അഞ്ജാതനായ ആരാധകന്‍ രംഗത്തെത്തിയിരിക്കുന്നത്. വടപളനിയിലുളള ധന്യയുടെ വാടകവീട്ടിലെ ലാന്‍ഡ് ഫോണിലേക്കാണ് ഇയാളുടെ ഭീഷണി കോള്‍ വന്നിരിക്കുന്നത്.
18.5.2009 എന്ന പേരിലുളള പുതിയ തമിഴ് ചിത്രത്തില്‍ നഗ്നയായി അഭിനയിച്ചതിനാണ് ധന്യയ്‌ക്കെതിരെ ഭീഷണി വന്നിരിക്കുന്നത്.തമിഴ് പുലികളുടെ സംഘടനയായ എല്‍ടിടി ഇയെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രമൊരുക്കിയിരുന്നത്. ഒന്നിലധികം ഫോണ്‍ കോളുകള്‍ തനിക്കെതിരെ വന്നതിനാല്‍ ധന്യ ചെന്നൈ സിറ്റി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

മെയ് പതിനാലിനാണ് ഇയാളുടെ ആദ്യ കോള്‍ തനിക്ക് വന്നതെന്ന് ധന്യ പറയുന്നു. "തെറിവിളിച്ചുകൊണ്ടാണ് ഇയാള്‍ തനിക്കെതിരെ ഭീഷണി മുഴക്കിയിരുന്നത്. സിനിമ പുറത്തിറങ്ങിയാല്‍ തന്നെ കൊല്ലുമെന്നും എന്തു ധൈര്യത്തിലാണ് ആ സിനിമയില്‍ നഗ്നയായി അഭിനയിച്ചതെന്നും അയാള്‍ ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ വെറുമൊരു അഭിനേത്രി മാത്രമാണെന്നും നിങ്ങള്‍ക്ക് സിനിമയെക്കുറിച്ച് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സംവിധായകനോട് സംസാരിക്കൂവെന്നും താന്‍ മറുപടിയായി പറഞ്ഞുവെന്ന് ധന്യ വെളിപ്പെടുത്തി. എന്നാല്‍ മെയ് പതിനാറിനും ഇയാളുടെ കോള്‍ വന്നതു കാരണമാണ് താന്‍ പോലീസില്‍ പരാതിപ്പെട്ടതെന്നും ധന്യ പറഞ്ഞു.
കെ ഗണേന്‍ എന്ന സംവിധായകനാണ് 18.5.2009 എന്ന പേരിലുളള ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഇതിനു മുന്‍പ് നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച ധന്യ പോര്‍ക്കളത്തില്‍ പൂ എന്ന തമിഴ് ചിത്രത്തിലും വേഷമിട്ടിരുന്നു. പോര്‍ക്കളത്തില്‍ പൂ എന്ന ചിത്രവും എല്‍ടിടി പശ്ചാത്തലത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. ചിത്രത്തില്‍ ഇസൈപ്രിയ എന്ന മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. ശ്രീലങ്കന്‍ സിവില്‍ യുദ്ധം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല.


Click it and Unblock the Notifications