twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങൾ എല്ലാം തളർന്നിരിക്കുകയാണ്, വിജയ്ക്ക് യുവഡോക്ടറുടെ കത്ത്...

    |

    കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ. മാഹാമാരിയുടെ തുടക്കത്തിൽ തന്നെ സിനിമ ചിത്രീകരണം നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. നിരവധി ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർചിത്രങ്ങളാണ് തിയേറ്റർ റിലീസിനായി അണിയറയിൽ ഒരുങ്ങിയിരിക്കുന്നത് കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങളോടെയാണ് തിയേറ്ററുകൾ തുറക്കുക. എന്നാൽ കേരളത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യം ഇപ്പോഴും തീരുമാനമായിട്ടില്ല. നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.

    തമിഴ്നാട്ടിൽ തിയേറ്ററുകളിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. തമിഴ് താരങ്ങളായ വിജയ് , ചിമ്പു തുടങ്ങിയവർ നിലവിലെ തിയേറ്റർ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തമിഴനാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിയുമായി നടൻ വിജയ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലായിരുന്നു തമിഴ് നാട്ടിലെ തിയേറ്റർ നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ഇപ്പോഴിത തിയേറ്ററുകളിൽ 100 ശതമാനം ആളുകളെ കയറ്റാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ താരങ്ങൾക്ക് യുവ ഡോക്ടറിന്റെ കത്ത്. പോണ്ടിച്ചേരി സ്വദേശിയായ അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടറാണ് കത്ത് എഴുതിയിരിക്കുന്നത്. തിയേറ്ററിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള​ തീരുമാനം ആത്മഹത്യാപരമാണെന്നാണ് ഡോക്ടർ കത്തിൽ പറയുന്നത്.

     ഡോക്ടറിൻറെ കത്ത്

    ‍‍‍‍‍ ഡോക്ടറിൻറെ കത്ത്

    പ്രിയ നടൻ വിജയ് സാറിന്, സിലംബരസൻ സാറിന്, ബഹുമാന്യരായ തമിഴ്നാട് സര്‍ക്കാറിന്,ഞാന്‍ തളര്‍ന്നിരിക്കുന്നു. ഞങ്ങൾ എല്ലാം തളര്‍ന്നിരിക്കുകയാണ്. എന്നെപ്പോലുള്ള ആയിരക്കണക്കിന് ഡോക്ടർമാരും. ആരോഗ്യ പ്രവർത്തകരും, പോലീസ് ഉദ്യോഗസ്ഥരും, ശുചീകരണ തൊഴിലാളികളും തളര്‍ന്നിരിക്കുകയാണ്. മഹാമാരിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കാൻ അടിത്തട്ടില്‍ നിന്നും പരമാവധി പ്രയത്നിക്കുകയാണ് ഞങ്ങൾ. ഞങ്ങളുടെ ജോലിയെ ഞാൻ മഹത്വവത്കരിക്കുന്നില്ല, കാരണം അതിന് ചിലപ്പോള്‍ വലിയ പ്രധാന്യമുള്ളതായി കാണുന്നയാള്‍ക്ക് അനുഭവപ്പെടണമെന്നില്ല. ഞങ്ങൾക്ക് മുന്നിൽ ക്യാമറകളില്ല. ഞങ്ങൾ സ്റ്റണ്ട് സീക്വൻസുകൾ ചെയ്യില്ല. ഞങ്ങൾ ഹീറോകളല്ല. എന്നാൽ ശ്വസിക്കാൻ കുറച്ച് സമയം ഞങ്ങൾ അർഹിക്കുന്നു.

    നരഹത്യയാണ്

    ആരുടെയെങ്കിലും സ്വാർത്ഥതയ്ക്കും അത്യാഗ്രഹത്തിനും ഇരയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മഹാമാരി ഇനിയും അവസാനിച്ചിട്ടില്ല. ഈ ദിവസം വരെ രോഗം ബാധിച്ച് ആളുകൾ മരിക്കുന്നു. തിയേറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള​ തീരുമാനം ആത്മഹത്യാപരമാണ്. ഇത് നരഹത്യയാണ്, കാരണം തീരുമാനം എടുക്കുന്നവരോ നായകന്മാരോ ആരും തന്നെ ജനക്കൂട്ടത്തിനിടയിലിരുന്ന് സിനിമ കണ്ട് സ്വന്തം ജീവൻ അപകടത്തിലാക്കുമെന്ന് തോന്നുന്നില്ല.

    പണത്തിനായി ജീവിതം വ്യാപാരം ചെയ്യുന്നു.

    ഇത് നഗ്നമായ ഒരു ബാർട്ടർ സംവിധാനമാണ്, പണത്തിനായി ജീവിതം വ്യാപാരം ചെയ്യുന്നു. നമുക്ക് പതുക്കെ പതുക്കെ ശ്രമിച്ച് നമ്മുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമാധാനപരമായി ഈ മഹാമാരിയെ മറികടക്കാനും സാധിക്കില്ലേ? ഈ കുറിപ്പ് ശാസ്ത്രീയമാക്കാനും നാം എന്തുകൊണ്ടാണ് ഇപ്പോഴും അപകടത്തിലായിരിക്കുന്നത് എന്ന് വിശദീകരിക്കാനും ഞാൻ ആഗ്രഹിച്ചു. പക്ഷെ അതുകൊണ്ട് എന്താണ് കാര്യം എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.-ഡോക്ടർ കത്തിൽ പറയുന്നു.

    Recommended Video

    കൊവിഡിന് ശേഷം ആദ്യമായി തീയറ്റര്‍ തുറക്കുന്നത് മാസ്റ്ററിനു വേണ്ടി
    മാസ്റ്റർ റിലീസ്

    ജനുവരി 13 നാണ് വിജയ് യുടെ മാസ് ക്ലാസ് ചിത്രമായ മാസ്റ്റർ റിലീസിനെത്തുന്നത്. നിർമ്മാതാക്കളാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് യുടെ വില്ലനായി വിജയ് സേതുപതിയാണ് ചിത്രത്തിലെത്തുന്നത്. മലയാളി താരം മാളവിക മോഹനനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രം ഹിന്ദിയിലും പ്രദർശനത്തിനെത്തുന്നുണ്ട്. ഹിന്ദിയിൽ ദി വിജയ് മാസ്റ്റർ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുക. .

    Read more about: vijay വിജയ്
    English summary
    young doctor Sent open letter to vijay And Simbu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X