twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നയന്‍താര വലിയ ഒരു ഉദാഹരണമാണ്, പക്ഷെ.... യുവനടിയുടെ സങ്കടം അതൊന്നുമല്ല...!!

    By Rohini
    |

    സിനിമാ ഇന്റസ്ട്രി ഇപ്പോള്‍ ഒരുപാട് പുരോഗമിച്ചു. നായികാ പ്രധാന്യമുള്ള ചിത്രങ്ങള്‍ മലയാളത്തിലും തമിഴിലുമെല്ലാം ധാരാളമുണ്ട്. എന്നാല്‍ സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായി എത്തിയാല്‍ അതിനെ സ്ത്രീപക്ഷ ചിത്രമായി ഗാറ്റഗറൈസ് ചെയ്തു മാറ്റി നിര്‍ത്തുന്ന പ്രവണതയുണ്ട്. ഇതിനെതിരെ യുവ തമിഴ് നടി ആത്മിക.

    സൂര്യയോട് എന്തിനാ ഇത്രയ്ക്ക് വിരോധം.. പുതിയ ചിത്രത്തെയും വെറുതെ വിട്ടില്ല.. കൊന്നു കൊലവിളിക്കുന്നുസൂര്യയോട് എന്തിനാ ഇത്രയ്ക്ക് വിരോധം.. പുതിയ ചിത്രത്തെയും വെറുതെ വിട്ടില്ല.. കൊന്നു കൊലവിളിക്കുന്നു

    നയന്‍താരയെ പോലുള്ള നായികമാരുടെ പേരില്‍ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അതിനെ സ്ത്രീപക്ഷ ചിത്രങ്ങള്‍ എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നും ആത്മിക പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആത്മിക. ആത്മികയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

    മീസൈ മുരുക്ക്

    മീസൈ മുരുക്ക്

    ചെന്നൈക്കാരകിയായ ആത്മിക മോഡലിങലിലൂടെയാണ് സിനിമയിലേക്ക് കടക്കുന്നത്. മീസൈ മുരുക്ക് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തി. ഇപ്പോള്‍ കാര്‍ത്തിക് നരേന്റെ നരഗാസൂരന്‍ എന്ന രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് ആത്മിക.

    വീട്ടുകാരുടെ താത്പര്യക്കുറവ്

    വീട്ടുകാരുടെ താത്പര്യക്കുറവ്

    ആത്മിക അഭിനയിക്കുന്നതിനോട് അച്ഛന് വലിയ താത്പര്യമില്ലായിരുന്നുവത്രെ. ഇപ്പോഴും മകള്‍ ഒരു നടിയാണെന്ന് അംഗീകരിക്കാന്‍ കര്‍ഷകനായ അച്ഛന്‍ തയ്യാറായിട്ടില്ല എന്നാണ് ആത്മിക പറുന്നത്. കുടുംബത്തില്‍ ആരും ആത്മിക ഒരു നടിയാകും എന്ന് കരുതയില്ലത്രെ.

    കോളേജ് മുതല്‍ താത്പര്യം

    കോളേജ് മുതല്‍ താത്പര്യം

    കോളേജ് പഠനകാലം മുതലേ അഭിനയത്തോട് തനിക്ക് വലിയ താത്പര്യമായിരുന്നു എന്ന് ആത്മിക പറഞ്ഞു. ആ സമയത്ത് ചില ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചു. മോഡലിങിലും സജീവമായികരുന്നു. അങ്ങനെയാണ് സിനിമയിലേക്കുള്ള അവസരം വന്നത്.

    നരഗസൂരന്‍ എന്ന ചിത്രം

    നരഗസൂരന്‍ എന്ന ചിത്രം

    ആത്മികയുടെ രണ്ടാമത്തെ ചിത്രമാണ് നരഗസൂരന്‍. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്, ശ്രിയ ശരണ്‍, സുദീപ് കൃഷ്ണ എന്നിവര്‍ക്കൊപ്പം വളരെ പ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് ആത്മിക എത്തുന്നത്.

    കഥാപാത്രത്തെ കുറിച്ച്

    കഥാപാത്രത്തെ കുറിച്ച്

    ആദ്യ ചിത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു സീരിയസ് കഥാപാത്രപമാണ് നരഗാസൂരനില്‍. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ സാധിക്കില്ല എന്ന് നടി പറഞ്ഞു. തുടക്കത്തില്‍ തന്നെ വ്യത്യസ്തമായ വേഷം ലഭിയ്ക്കുന്നതിന്റെ സന്തോഷവും ആത്മിക പങ്കുവച്ചു.

    രണ്ടാം ചിത്രമാണ് ശ്രദ്ധിക്കേണ്ടത്

    രണ്ടാം ചിത്രമാണ് ശ്രദ്ധിക്കേണ്ടത്

    ആദ്യ ചിത്രത്തെക്കാള്‍ ശ്രദ്ധിക്കേണ്ടത് രണ്ടാമത്തെ ചിത്രമാണെന്ന് ആത്മിക പറയുന്നു. തുടക്കത്തില്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. മീസൈ മുരുക്കിന് ശേഷം എനിക്കും ധാരാളം സാധാരണ നായികാ വേഷങ്ങള്‍ വന്നിരുന്നു. എന്നാല്‍ നരഗാസൂരനിലെ സീരിയസ് വേഷമാണ് എന്നെ ആകര്‍ഷിച്ചത്.

    മാറുന്നതില്‍ സന്തോഷം

    മാറുന്നതില്‍ സന്തോഷം

    നായികമാര്‍ക്ക് ശക്തമായ കഥാപാത്രങ്ങള്‍ സിനിമയില്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. നയന്‍താര അതിന് വലിയ ഉദാഹരണമാണ്. പക്ഷെ നയന്‍ അഭിനയിക്കുന്ന സിനിമകള്‍ എന്തുകൊണ്ട് സ്ത്രീപക്ഷ ചിത്രങ്ങള്‍ എന്ന കാറ്റഗറിയില്‍ പെടുന്നതുന്നു എന്ന് മനസ്സിലാവുന്നില്ല. സിനിമയുടെ കാഴ്ചപ്പാടും ആരാധകരുടെ ആസ്വാദനമികവും മാറിയ സാഹചര്യത്തില്‍ നായികമാര്‍ക്ക് ഇനിയും നല്ല വേഷങ്ങള്‍ ലഭിയ്ക്കും എന്നാണ് ആത്മികയുടെ വിശ്വാസം.

    English summary
    Your second film is more important than your first, says Aathmika
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X