ധനുഷിട്ടൊരു പണി എന്നാവും ചിന്തിച്ചത്, പാളി പോയി! സൂപ്പർസ്റ്റാറെന്ന് വിളിക്കരുതെന്ന് നയൻസ് പറഞ്ഞതിന് കാരണമിത്
നടിമാരെ സൂപ്പര്‍സ്റ്റാറുകളായി മുദ്രകുത്താന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. മലയാളത്തില്‍ മഞ്ജു വാര്യര്‍ക്കും തമിഴില്‍ നയന്‍താരയ്ക്കുമാണ് അങ്ങനൊരു വിശേഷണം ലഭിച്ചത്. എന്നാല്‍ തന്നെ ആരും ലേഡി സൂപ്പര്‍സ്റ്റാറെന്ന് വിളിക്കേണ്ടെന്ന് പ്രസ്താവന ഇറക്കി ഞെട്ടിച്ചിരിക്കുകയാണ് നയന്‍താര.
കുറച്ച് മാസങ്ങളായി നയന്‍താരയുടെ പേരില്‍ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ നിലനില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു നീക്കവുമായി നടി എത്തിയത്. പിന്നാലെ വ്യാപകമായ പരിഹാസങ്ങളാണ് നയന്‍സിന് നേരിടേണ്ടി വന്നത്. ശരിക്കും നയന്‍താരയെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത് ആരാണെന്ന് ചോദിക്കുകയാണ് നടന്‍ കൂടിയായ അന്തനന്‍. നടി ഇങ്ങനൊരു നിലപാടിലേക്ക് എത്താനുണ്ടായ കാരണം ധനുഷ് ആണെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ് താരം.

ഒരിക്കല്‍ അടുത്ത സുഹൃത്തുക്കളായിരുന്ന നയന്‍താരയും ധനുഷും ഇപ്പോള്‍ ശത്രുക്കളാണ്. ധനുഷ് തന്നെ ജീവിക്കാന്‍ സമ്മതിക്കാതെ പ്രതികാരം ചെയ്യുകയാണെന്ന് നടി പരസ്യമായി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. താന്‍ നിര്‍മ്മിച്ച സിനിമയിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയെന്നും അതിന് നഷ്ടപരിഹാരം വേണമെന്നും ധനുഷും ആവശ്യപ്പെട്ടു. ഇത് പരസ്യമായ താരങ്ങളുടെ വഴക്കിന് കാരണമായി.
ഇപ്പോള്‍ ധനുഷും അജിത്തും ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ധനുഷ് വീണ്ടും സംവിധായകനാവുകയാണെന്നും ആ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് അജിത്ത് ആണെന്നുമാണ് ഒരു വെബ്സൈറ്റില്‍ വന്ന വാര്‍ത്ത. താരങ്ങള്‍ ഇതിനെ തള്ളിക്കളയാത്തത് കൊണ്ട് തന്നെ വൈകാതെ സിനിമയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ഇതാണ് നയന്‍താരയും പ്രസ്താവന പുറത്തിറക്കാന്‍ കാരണമെന്നാണ് അന്തനന്‍ പറയുന്നത്.
ധനുഷിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇത് വഴിതിരിച്ചു വിടാമെന്ന ലക്ഷ്യമാണ് നയന്‍താര ഇവിടെ നടത്തിയതെന്നും ഇത്തരമൊരു സന്ദേശം പോസ്റ്റ് ചെയ്തതിലൂടെ സ്വന്തം ഹൈപ്പ് കൂട്ടാന്‍ ശ്രമിച്ച് നയന്‍താര അല്‍പ്പം സന്തോഷവതിയാണെന്നും അനന്തന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സത്യത്തില്‍ ആരാണ് അങ്ങനെ അവരെ വിളിക്കുന്നത് എന്നത് ചോദ്യചിഹ്നമാണ്. നയന്‍താരയെ ആരും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് എവിടെയും വിളിച്ചിട്ടില്ല. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്ന നിരവധി പൊതുപരിപാടികള്‍ക്ക് നയന്‍താര പോകാറുണ്ട്. അവര്‍ തന്നെ സ്വയം ഒരു ബാനര്‍ സ്ഥാപിക്കുകയും എന്നിട്ട് എന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത് നിര്‍ത്തൂ എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.
നയന്‍താരയ്ക്ക് പെട്ടെന്നുണ്ടായ ഈ അപകര്‍ഷതാബോധത്തിന് കാരണം അജിത്തും ധനുഷും ഒരുമിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ്. ആ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നതോടെ ധനുഷിനെ കുറിച്ചായി ചര്‍ച്ചകള്‍. ഇതൊന്നും കേട്ടിട്ട് സഹിക്കാനാവാതെ നയന്‍താര ഈ വാര്‍ത്ത പുറത്തുവിട്ടതാവാം. അതല്ലെങ്കില്‍ വൈകുന്നരേം 7 മണി സമയത്ത് ഇത്ര തിടുക്കത്തില്‍ അങ്ങനൊരു പ്രസ്താവന ഇറക്കേണ്ട കാര്യം അവര്‍ക്കില്ല.

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ അണ്ണാത്തെ എന്ന സിനിമയില്‍ നയന്‍താര തന്റെ പേര് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് പരാമര്‍ശിച്ചത്. സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കില്ലെന്ന് കരാറില്‍ ഒപ്പിടും. അതുപോലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം നല്‍കണമെന്നും ആവശ്യപ്പെടും. അങ്ങനെയുള്ള നയന്‍താരയ്ക്ക് പെട്ടെന്ന് ബോധോദയം വന്നതിന്റെ കാരണം മനസിലാവുന്നില്ലെന്നും അനന്തന്‍ പറഞ്ഞു.
രജനികാന്തിനെ തലൈവര്‍ എന്നും കമല്‍ ഹാസനെ ഉലകനായകന്‍ എന്നും അജിത്തിനെ തലൈ എന്നുമൊക്കെയാണ് ആരാധകര്‍ വിളിക്കുന്നത്. കമല്‍ ഹാസനും അജിത്തും തങ്ങളെ ഇത്തരം പേരുകളിലൂടെ വിളിക്കരുതെന്ന അഭ്യര്‍ഥനയുമായി മുന്‍പ് രംഗത്ത് വന്നിരുന്നു. അതുപോലെ സൂര്യ, സിമ്പു, ധനുഷ്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങളൊന്നും അവര്‍ക്ക് ലഭിച്ച വിശേഷണം സിനിമയില്‍ ടൈറ്റിലായി ഉപയോഗിക്കാറില്ല.
അതേ സമയം അജിത്ത്-ധനുഷ് സിനിമ വരാന്‍ സാധ്യതകളുണ്ടെന്നും അനന്തന്‍ വ്യക്തമാക്കുന്നു. ധനുഷും അജിത്തും ഫോണില്‍ സംസാരിക്കുകയും കഥയുടെ ഒരു വരി പറഞ്ഞ് കേട്ടപ്പോള്‍ തന്നെ ഇഷ്ടമായെന്നുമാണ് അറിയുന്നത്. കഥ മുഴുവന്‍ കേള്‍ക്കാന്‍ അടുത്ത മാസം അജിത്ത് ചെന്നൈയില്‍ വരുമെന്നും അനന്തന്‍ പറഞ്ഞു


Click it and Unblock the Notifications