നയന്‍താര പറഞ്ഞിട്ട് സെറ്റിലുള്ള എല്ലാവര്‍ക്കും ബൈക്ക് വാങ്ങി കൊടുത്തു! മഹാറാണിയെന്ന അഹങ്കാരം അവര്‍ക്കുണ്ട്...
നാല്‍പ്പതാമത് ജന്മദിനത്തോടനുബന്ധിച്ച് നയന്‍താരയുടെ ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുകയാണ്. വിവാഹവും പ്രണയവും നടിയുടെ കരിയറും വിവാദങ്ങളുമടക്കം എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററുടെ പേരില്‍ പുതിയ വിവാദങ്ങളും ഉയര്‍ന്നുവന്നു. നടന്‍ ധനുഷുമായി തുറന്ന പോരിനാണ് നയന്‍താര ശ്രമിച്ചത്.
ഇതിനോടനുബന്ധിച്ച് നയന്‍താര സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു. താനൊരു മഹാറാണിയാണെന്ന് വിചാരം നടിക്കൊണ്ട്. മാത്രമല്ല നയന്‍താര നായികയാക്കി ഇന്നൊരു സിനിമ ചെയ്താല്‍ അത് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് പറയുകയാണ് യൂട്യൂബറും നടനുമായ അനന്തന്‍.

നല്ലൊരു മനുഷ്യന്‍ എന്നതിലുപരി നയന്‍താര അഹങ്കാരി കൂടിയാണ്. നയന്‍താര നല്ലൊരു സ്ത്രീ ആണ്. നല്ലതും മോശവുമൊക്കെ അവരുടെ സ്വഭാവത്തില്‍ ഉണ്ട്. ധനുഷും നയന്‍താരയും നായിക നായകന്മാരായി അഭിനയിച്ച 'യാരടി നീ മോഹിനി' എന്ന സിനിമ വലിയ വിജയമായിരുന്നു. ഈ സിനിമ ഹിറ്റ് ആയതോടെ നിങ്ങള്‍ എന്ത് ചോദിച്ചാലും തരുമെന്ന് നിര്‍മ്മാതാവ് നടിയോട് പറഞ്ഞിരുന്നു. എങ്കില്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഓരോ ബൈക്ക് വാങ്ങി കൊടുക്കാന്‍ നടി ആവശ്യപ്പെട്ടു.
സിനിമയുടെ വിജയം താരങ്ങള്‍ക്കൊപ്പം അതിന് പിന്നിലുള്ള എല്ലാവരും ആഘോഷിക്കട്ടെ എന്ന് നയന്‍താരയുടെ തീരുമാനമായിരുന്നു അതിനു കാരണം. നടിയുടെ നല്ല സ്വഭാവമാണത്. ഒരു വശത്ത് മറ്റുള്ളവരെ സഹായിക്കുന്ന നല്ലൊരു മനസുണ്ടെങ്കിലും ഞാനൊരു മഹാറാണിയാണെന്ന ഇമേജും അവരുടെ ഉള്ളിലുണ്ട്. മാത്രമല്ല അവര്‍ക്ക് എന്തൊക്കെ സ്വഭാവമാണുള്ളതെന്ന് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
ഭര്‍ത്താവിനോട് എങ്ങനെ വേണമെങ്കിലും സംസാരിക്കുകയും പെരുമാറുകയും ചെയ്യാം. എന്നാല്‍ പൊതുവിടത്തില്‍ അത് ചെയ്യുമ്പോഴാണ് പ്രശ്‌നം. ഡോക്യുമെന്ററിയില്‍ ഭര്‍ത്താവിനോടുള്ള നയന്‍താരയുടെ സമീപനം കാണിക്കുന്നത് അത്ര സുഖകരമായി തോന്നിയില്ല.
നയന്‍താരയെ വെച്ച് ഇന്നൊരു സിനിമ എടുക്കുമ്പോള്‍ സമാധാനപരമായി ചെയ്യാന്‍ സാധിക്കില്ല. എല്ലാ കാര്യത്തിലും അവര്‍ ഇടപെടും. അടുത്തിടെ ഒ2 എന്നൊരു പടം വന്നു അതില്‍ നയന്‍താര അടക്കമുള്ളവര്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ബസ് വെള്ളത്തിലേക്ക് വീഴുകയും ശേഷം മണ്ണില്‍ മൂടി പോവുകയും ചെയ്യുകയാണ്. അങ്ങനെയൊരു അപകടത്തില്‍ പെടുന്ന ആളുകളുടെ അവസ്ഥ എങ്ങനെയായിരിക്കും. ശരീരത്തും മുഖത്തും ഒക്കെ ചെളിയും മണ്ണും ഒക്കെ പുരാണ്ടിട്ടുണ്ടാവും.

പക്ഷെ നയന്‍താര എങ്ങനെയാണെന്ന് എല്ലാവരും നോക്കണം. കുളിച്ചൊരുങ്ങി പൗഡര്‍ ഒക്കെ ഇട്ട് വന്നതുപോലെയാണ്. ഈ സമയത്ത് കുറച്ച് കരിയും ചെളിയും ഒക്കെ ദേഹത്ത് ഉണ്ടാവണമെന്ന് പറഞ്ഞാലും നടി അതിന് സമ്മതിച്ചില്ല. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കഥാപാത്രവും സിനിമയും ഈ രീതിയില്‍ പോകണമെന്നായിരിക്കും ആഗ്രഹം. പക്ഷേ അതിന് സമ്മതിക്കാതെ ഒരു വശത്ത് നയന്‍താര അഹങ്കാരിയായിട്ട് പെരുമാറാറുണ്ട്. മറ്റൊരു വശത്ത് നല്ല സ്വഭാവവും കാണിക്കും.
പിന്നെയിപ്പോള്‍ മക്കളെയും കൊണ്ടാണ് സിനിമയുടെ ലൊക്കേഷനിലേക്ക് വരിക. അവര്‍ക്ക് ഇഷ്ടമുള്ളത് പോലെയാണ് ലൊക്കേഷനിലെ കാര്യങ്ങളൊക്കെ നടക്കുക. സ്വയം ലേഡീ സൂപ്പര്‍സ്റ്റാറാണെന്ന് വിചാരിച്ച് അങ്ങനൊരു ബിംബം അവര്‍ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അമരന്‍ പോലൊരു പടത്തില്‍ സായി പല്ലവി അഭിനയിച്ചത് പോലെ ഏതെങ്കിലും ഒരു പടത്തില്‍ നയന്‍താര അഭിനയിച്ചിട്ടുണ്ടോ? ഒരിക്കല്‍ പോലുമില്ല. ബേബി ഡോളിനെ പോലെ സുന്ദരിയാണ്, സൂപ്പര്‍സ്റ്റാര്‍ പദവിയോടെ സിനിമയില്‍ നില്‍ക്കുന്നു എന്നല്ലാതെ നയന്‍താര ഒന്നുമല്ലെന്നാണ് അനന്തന്‍ പറയുന്നത്.


Click it and Unblock the Notifications