'പേര് പോലും പറയാനുള്ള ധൈര്യം ഇല്ലല്ലോ...?'; രജിനികാന്തിനെ 'കോമഡി പരുന്തെന്ന്' വിശേഷിപ്പിച്ച് യുട്യൂബർ!
തമിഴ്നാട്ടിൽ അവാർഡ് നിശയ്ക്ക് സമാനമായാണ് ഒരോ സിനിമയുടെയും പ്രീ റിലീസ് ചടങ്ങുകൾ നടക്കുക. അത്തരത്തിൽ കഴിഞ്ഞ ദിവസമാണ് സൂപ്പർസ്റ്റാർ രജിനികാന്ത് സിനിമ ജയിലറുടെ പ്രീ റിലീസ് ചടങ്ങുകൾ നടന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിലെത്തുന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങുകൾ വൈകാതെ ടെലിവിഷനിൽ സംപ്രേഷണം ചെയ്യും.
അതേസമയം ചടങ്ങിൽ പങ്കെടുത്ത് രജിനി നടത്തിയ മാസ് സ്പീച്ചിന്റെ ചില ഭാഗങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കാക്ക-കഴുകൻ എന്നീ പക്ഷികൾ തമ്മിലുള്ള വ്യത്യാസത്തെ ഉപമയായി എടുത്തായിരുന്നു സൂപ്പർസ്റ്റാറിന്റെ പ്രസംഗം.
ഇത്തരം പ്രീ റിലീസ് ചടങ്ങുകളിൽ പങ്കെടുക്കാൻ ഉൾപ്രദേശങ്ങളിൽ നിന്നും ആരാധകർ വരുന്നതിന് കാരണം തങ്ങളുടെ പ്രിയ താരങ്ങളുടെ പ്രസംഗം ആസ്വദിക്കുക എന്നത് മാത്രമാണ്. വിജയ്, സിമ്പു, ധനുഷ്, കമൽഹാസൻ, രജിനികാന്ത് എന്നീ താരങ്ങളുടെ സിനിമകൾ റിലീസിന് തയ്യാറെടുക്കുമ്പോൾ ഇത്തരം ചടങ്ങുകളുടെ വീഡിയോകൾ യുട്യൂബിൽ വൈറലാകുന്നത്.

വലിപ്പവും കഴിവും മനസിലാക്കാതെ കാക്ക കഴുകനോട് മല്ലിടാൻ ശ്രമിക്കുമെന്നും എന്നാൽ കഴുകൻ ആകാശത്ത് പറന്ന് ഉയർന്ന് നടക്കുന്നത് പോലെ ചിറക് വിരിച്ച് ഉയരത്തിൽ പറക്കാൻ കാക്കയ്ക്ക് സാധിക്കില്ലെന്നാണ് രജിനി പറഞ്ഞത്. നടന്റെ വാക്കുകൾ വൈറലായതോടെ ആദ്യം പ്രതിഷേധിച്ച് എത്തിയത് വിജയ് ഫാൻസായിരുന്നു.
പേര് പറയാതെ രജിനികാന്ത് പരിഹസിച്ചത് വിജയ് സിനിമകളെയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം ഇതോടെ വിജയ് ഫാൻസും രജിനി ഫാൻസും തമ്മിലുള്ള യുദ്ധം സോഷ്യൽമീഡിയയിൽ കൊഴുത്തു. ഇപ്പോഴിതാ മറ്റൊരാൾ രജിനിയുടെ മാസ് പ്രസംഗത്തെ പരിഹസിച്ച് എത്തിയിരിക്കുകയാണ്.
സിനിമാ നിരൂപകനും യുട്യൂബറുമായ ബ്ലു സട്ടൈ മാരനാണ് സൂപ്പർസ്റ്റാറിന്റെ പ്രസംഗത്തിന് ബദലായി ട്വീറ്റ് ചെയ്തത്. രജിനികാന്ത് ഒരു കോമഡി പരുന്താണെന്നാണ് ബ്ലു സട്ടൈ മാരൻ പറയുന്നത്. കറുത്ത പക്ഷിയാണെന്ന് കരുതി കാക്കയെ തരംതാഴ്ത്തേണ്ടതില്ലെന്നും ഉയർന്ന് പറക്കാനുള്ള കഴിവല്ലാതെ മറ്റൊന്നും കഴുകനില്ലെന്നും എല്ലായിപ്പോഴും ഒറ്റയ്ക്കാണെന്നത് മനസിലാക്കണമെന്നും ബ്ലു സട്ടൈ മാരൻ കുറിച്ചു.
സെൽഫിഷ് ചിന്താഗതിയുള്ള പക്ഷിയാണ് കഴുകനെന്നും ബ്ലു സട്ടൈ മാരൻ കുറിച്ചു. പേര് പോലും പറയാനുള്ള ധൈര്യം സൂപ്പർസ്റ്റാറിനില്ലെന്നും പരിഹാസമുണ്ട്. ജയിലർ പ്രഖ്യാപിച്ചപ്പോൾ മുതൽ ബ്ലു സട്ടൈ മാരൻ സ്ഥിരമായി രജിനികാന്തിനെ പരിഹസിച്ച് ട്വീറ്റ് ചെയ്യാറുണ്ട്.

അതുകൊണ്ട് തന്നെ ബ്ലു സട്ടൈ മാരനും രജിനി ഫാൻസും തമ്മിലുള്ള വഴക്ക് സോഷ്യൽമീഡിയയിൽ സ്ഥിരമാണ്. സിനിമയിലെ ട്രെന്റിങ് സോങ് കാവലയ്യ പുറത്തിറങ്ങിയപ്പോൾ രജിനിയുടെ പ്രായത്തെ പരിഹസിച്ചായിരുന്നു ബ്ലു സട്ടൈ മാരന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസമാണ് ജയിലറിന്റെ ട്രെയിലർ റിലീസ് ചെയ്തത്. രജിനിയുടെ വണ്‍മാന്‍ ഷോ തന്നെയാണ് ട്രെയിലറിന്റെ ആകര്‍ഷണം. വിനായകനാണ് രജനിയുടെ വില്ലനായി എത്തുന്നത്. വിനായകന്റെയും ജാക്കി ഷ്രോഫിന്റെയും അസാധ്യ പ്രകടനം ട്രെയ്‌ലറില്‍ കാണാം.
എന്നാല്‍ മോഹന്‍ലാലിന്റെ ഒരു ചെറിയ ഗ്ലിംബ്സ് പോലും ട്രെയ്‌ലറില്‍ ഇല്ല. ഇത് മലയാളി പ്രേക്ഷകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ ടീസര്‍ എത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ചെറിയൊരു ഗ്ലിംബ്സ് കാണിച്ചിരുന്നു. ട്രെയ്‌ലറില്‍ എന്തുകൊണ്ടാണ് മോഹന്‍ലാലിനെ കാണിക്കാതിരുന്നത് എന്നാണ് മലയാളി പ്രേക്ഷകര്‍ ചോദിക്കുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 10ന് ചിത്രം തിയേറ്റുകളിലെത്തും.


Click it and Unblock the Notifications











