മമിതയെ അപമാനിക്കാന്‍ ശ്രമിച്ചതാണിത്! എഐയുടെ പണിയില്‍ നടിയുടെ ഹോട്ട് ചിത്രം, പറഞ്ഞ് കുടങ്ങി യൂട്യൂബര്‍മാരും
ബാലതാരമായി സിനിമയിലേക്ക് എത്തി ഇന്ന് തെന്നിന്ത്യയിലെ സെന്‍സേഷണല്‍ നായികയാണ് മമിത ബൈജു. പ്രേമലു എന്ന സിനിമയാണ് മമിതയുടെ കരിയറില്‍ വലിയൊരു വഴിത്തിരിവ് നല്‍കിയ ചിത്രം. ഇതോടെ തമിഴില്‍ കൈനിറയെ അവസരങ്ങളാണ് മമിതയെ കാത്തിരുന്നത്. ഇളയദളപതി വിജദയ്‌ക്കൊപ്പവും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി. ഇതിനിടെ ചില വിവാദങ്ങളും മമിതയുടെ പേരില്‍ ഉയര്‍ന്ന് വരികയാണ്.
ഒരു കാലത്ത് മോര്‍ഫ് ചെയ്തുള്ള ചിത്രങ്ങള്‍ കൊണ്ട് ഐശ്വര്യ റായി മുതലിങ്ങോട്ട് യുവനടിമാര്‍ പോലും സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെടാറുണ്ട്. ഇപ്പോള്‍ എഐ യുടെ വരവോട് കൂടി കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പത്തിലായി. അങ്ങനെ മമിതയെ വളരെ മോശമായ രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മാത്രമല്ല ഇത് ഫേക്ക് ആണെന്ന് പോലും തിരിച്ചറിയാതെ നടിയെ കുറ്റപ്പെടുത്തിയവരുമുണ്ട് എന്നതാണ് ശ്രദ്ധേയം.

തമിഴിലെ പ്രമുഖ സംവിധായകന്‍ ശങ്കറിന്റെ മകന്‍ ഹീറോയായി അരങ്ങേറ്റം കുറിക്കുന്ന സിനിമയില്‍ നടി മമിത ബൈജു നായികയായി അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കുന്നതിനിടെ മമിത ബൈജുവിന്റെ ഹോട്ട്ഷോട്ട് ചിത്രങ്ങളും ചര്‍ച്ചാവിഷയമായി. ഇത് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.
തമിഴിലെ പ്രമുഖ യൂട്യൂബ് ചാനലുകൡലൂടെ സിനിമാക്കാരെ കുറിച്ചും വിവാദങ്ങളെ പറ്റിയുമൊക്കെ സംസാരിക്കാറുള്ള അനന്തനും ബിസ്മിയുമാണ് പുതിയ വീഡിയോയിലുള്ളത്. സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെ അതിലെ നായികയാവുന്ന മലയാളി പെണ്‍കുട്ടിയായ മമിത ഹോട്ട് ആയി പ്രത്യക്ഷപ്പെട്ടുവെന്ന് ഇരുവരും പരോക്ഷമായി ആക്ഷേപിച്ചു. എന്നാല്‍ മഞ്ഞപത്രത്തിനെക്കാളും താഴ്ന്ന നിലവാരത്തിലാണ് ഇവര്‍ സംസാരിച്ചതെന്നാണ് ആരോപണം.
എഐ വഴി ആരോ ഉണ്ടാക്കി എടുത്ത മമിതയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. കറുപ്പ് നിറമുള്ള വസ്ത്രത്തില്‍ ശരീരം പ്രകടമാവുന്ന രീതിയിലാണ് ചിത്രത്തില്‍ നടിയുള്ളത്. എന്നാല്‍ മനഃപൂര്‍വ്വം നടി അങ്ങനെ ചെയ്തതാണെന്ന തരത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ കുറിച്ച് സംസാരിച്ചത്. മാത്രമല്ല മമിതയ്ക്ക് മാത്രം എങ്ങനെയാണ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഇത്രയും അവസരങ്ങള്‍ കിട്ടുന്നതെന്ന് ചോദിച്ച് വളരെ മോശമായൊരു സംഭാഷണം കൂടി ഇവര്‍ നടത്തി.
'മമിത ബൈജു തമിഴില്‍ നിന്നും ഓരോ പടങ്ങളായി എടുത്ത് അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതിലൊരു പടം ശങ്കറിന്റെ മകനെ വെച്ച് പ്രഭുദേവ സംവിധാനം ചെയ്യുന്നതാണ്. ആ സിനിമയുടെ ചര്‍ച്ച നടന്ന് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതില്‍ നായികയാവുന്നത് മമിതയാണ്. ഇതെങ്ങനെയാണ് ഓരോ ദിവസം കഴിയുംതോറും അവര്‍ മുകളിലേക്ക് കയറി കൊണ്ടിരിക്കുന്നതെന്നാണ്', മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് പറഞ്ഞത്.

കുറഞ്ഞ കാലം കൊണ്ട് അഭിനയത്തിലെ മികവ് പ്രകടമാക്കി ഇത്രയും ഉയരങ്ങളിലേക്ക് എത്തിയ നടിയാണ് മമിത ബൈജു. സെന്‍സേഷണല്‍ നായികയായി അറിയപ്പെടുന്ന മമിതയെ ഈ രീതിയില്‍ പരിഹസിക്കാന്‍ ഇവര്‍ക്കെങ്ങനെ സാധിച്ചു എന്നാണ് ചോദ്യം. മാത്രമല്ല നടിയുടെ ചിത്രമടക്കം കാണിക്കാന്‍ ശ്രമിച്ചതിനാല്‍ ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യം ഉയരുകയാണ്.
മുന്‍പ് യൂട്യൂബ് ചാനലില്‍ വന്നിരുന്ന് ഇതുപോലെ സംസാരിക്കുന്ന മൂന്ന് പേര്‍ക്കെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ച് നടി നയന്‍താരയും രംഗത്ത് വന്നിരുന്നു. 'അടിസ്ഥാന രഹിതമായ സിനിമാ വിവരങ്ങളാണ് ഈ മൂന്ന് കുരങ്ങന്മാര്‍ ചേര്‍ന്ന് നല്‍കുന്നതെന്നുമായിരുന്നു' നയന്‍താര വിമര്‍ശനത്തോട് കൂടി പറഞ്ഞത്.
പ്രേമലുവിന് ശേഷമാണ് മമിത തെന്നിന്ത്യന്‍ സിനിമാലോകത്തും ശ്രദ്ധിക്കപ്പെടുന്നത്. നിലവില്‍ വിജയുടെ അവസാന ചിത്രത്തിലും വിഷ്ണു വിശാല്‍, പ്രദീപ് രംഗനാഥന്‍, ധനുഷ്, സൂര്യ എന്നിവരുടെ ചിത്രങ്ങളിലുമൊക്കെ നായിക വേഷത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത ബൈജു. ഈ സിനിമകളൊക്കെ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതിനൊപ്പമാണ് ശങ്കറിന്റെ മകന്റെ സിനിമയിലും അഭിനയിക്കുന്നതായി വാര്‍ത്ത വന്നത്.


Click it and Unblock the Notifications











