ഇസ്ലാം മതം സ്വീകരിച്ച ശേഷം വിവാഹിതനായി! കല്യാണത്തിന് പിതാവ് ഇളയരാജ വരാത്തതിനെ കുറിച്ച് യുവൻ ശങ്കർ രാജ

സംഗീതജ്ഞന്‍ ഇളയരാജയുടെ മകന്‍ എന്ന ലേബലില്‍ നിന്നും തമിഴ് സിനിമയിലെ മുന്‍നിര സംഗീതസംവിധായകരില്‍ ഒരാളാണെന്ന നിലയില്‍ തന്റേതായ സ്ഥാനത്ത് എത്താന്‍ യുവന്‍ ശങ്കര്‍ രാജയ്ക്ക് സാധിച്ചിരുന്നു. സംഗീതത്തിലൂടെ ഒത്തിരി ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. സംഗീതസംവിധായകന്‍ എന്നതിന് പുറമേ നിര്‍മ്മാതാവ് കൂടിയായ യുവന്‍ ശങ്കര്‍ രാജ വൈകാതെ സിനിമയും സംവിധാനം ചെയ്‌തേക്കും.

നൂറിലധികം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച യുവന്റെ ചില അഭിമുഖങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. അതില്‍ മതം മാറി വിവാഹം കഴിച്ചതിനെ കുറിച്ചും തന്റെ വിവാഹത്തില്‍ പിതാവ് പങ്കെടുക്കാത്തതിനെ കുറിച്ചും തുടങ്ങി ആരാധകര്‍ കേള്‍ക്കാന്‍ കാത്തിരുന്ന രസകരമായ പല കാര്യങ്ങളും താരം പങ്കുവച്ചു.

yuvan-shankar-raja

2002 ലാണ് യുവന്‍ ശങ്കര്‍ രാജ ആദ്യം വിവാഹിതനാവുന്നത്. ആറ് വര്‍ഷത്തിന് ശേഷം ഈ ബന്ധം വേര്‍പ്പെടുത്തി. 2011 ല്‍ അദ്ദേഹം അദ്ദേഹം രണ്ടാമതും വിവാഹിതനായി. ഈ ബന്ധവും അധികം മുന്നോട്ട് പോയില്ല. 2014 ലാണ് യുവന്‍ മൂന്നാമതും വിവാഹം കഴിക്കുന്നത്. പിന്നാലെ വിവാഹം കഴിക്കുന്നതിന് വേണ്ടി താന്‍ ഇസ്ലാം മതം സ്വീകരിച്ചതായിട്ടും യുവന്‍ പ്രഖ്യാപിച്ചു. നിയമപരമായി തന്റെ പേര് അബ്ദുള്‍ ഹാലിഖ് എന്നാക്കി മാറ്റിയെന്നും പക്ഷേ പ്രൊഫഷണലായി തന്റെ യഥാര്‍ത്ഥ പേര് ഉപയോഗിക്കുന്നത് തുടരുമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

2015 ജനുവരി 1-നാണ് സുഹൃത്തായിരുന്ന സഫ്‌റൂണ്‍ നിസയെ യുവന്‍ വിവാഹം കഴിക്കുന്നത്. 2016 ഏപ്രില്‍ 7 ന് യുവനും ഭാര്യയ്ക്കും ഒരു പെണ്‍കുഞ്ഞും ജനിച്ചു. എന്നാല്‍ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചത് അച്ഛന്‍ ഇളയരാജയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ടാണ് മകന്റെ വിവാഹത്തിന് ഇളയരാജ പോകാതിരുന്നതെന്നും ചില കഥകളുണ്ടായിരുന്നു. ഇതിനെ കുറിച്ചാണ് അഭിമുഖത്തില്‍ താരം തുറന്ന് സംസാരിച്ചത്.

yuvan-shankar-raja

'ഞാന്‍ മതം മാറിയപ്പോള്‍ എന്റെ അച്ഛന്‍ (ഇളയരാജ) എന്നെ തടഞ്ഞില്ല, പകരം, അദ്ദേഹം പറഞ്ഞത് ദിവസവും അഞ്ച് നേരം ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നാണ്'. പിന്നെ എന്റെ വിവാഹം പെട്ടെന്ന് സംഭവിച്ചു. ഒറ്റ ദിവസം കൊണ്ടാണ് കല്യാണം നിശ്ചയിച്ചത്. ഇക്കാര്യം ഉടനെ തന്നെ ഞാന്‍ അച്ഛനെ വിളിച്ച് പറഞ്ഞിരുന്നു.

'അദ്ദേഹം കല്യാണത്തിന് വരാമെന്നും അതില്‍ കുഴപ്പമില്ലെന്നും പറഞ്ഞിരുന്നു. പക്ഷേ പെട്ടെന്ന് ഒരുക്കങ്ങള്‍ നടത്തേണ്ടി വരുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരും. ഞാന്‍ അവിടെ വരികയാണെങ്കില്‍ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കാവും. അതിനാല്‍ നിങ്ങള്‍ നന്നായി വിവാഹം കഴിച്ച് വരിക. ഞാന്‍ വന്നാല്‍ അവിടെയുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് അച്ഛന്‍ പറഞ്ഞത്.' അതിനുശേഷം ഞാനും ഭാര്യയും അച്ഛനെ കാണാന്‍ പോയിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ അച്ഛന്‍ ഞങ്ങളോട് വളരെ സ്‌നേഹത്തോടെയാണ് സംസാരിച്ചിട്ടുള്ളത്.

അടുത്തിടെ നടനും സംഗീത സംവിധായകനും ഇളയരാജയുടെ മരുമകനുമായ പ്രേംജിയുടെ വിവാഹത്തിനും ഇളയരാജയും പോയിരുന്നില്ല. തിരുത്തണി മുരുകന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു പ്രേംജിയുടെ വിവാഹം. ഇളയരാജ അവിടെ പോയാല്‍ ആരാധകരുടെ തിരക്ക് കൂടുമെന്ന് കരുതിയാണ് അവിടെ എത്താതിരുന്നതെന്ന് പറഞ്ഞിരുന്നു.

More from Filmibeat

Read more about: yuvan shankar raja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X