ഇളയരാജയുടെ മകനെ നിർബന്ധിച്ച് മതം മാറ്റിയതല്ലേ? മറുപടിയുമായി ഭാര്യ
വിവാദങ്ങളുടെ പ്രിയതോഴനാണ് തെന്നിന്ത്യയുടെ ഇതിഹാസ സംഗീത സംവിധായകൻ ഇളയ രാജയുടെ മകൻ യുവാൻ ശങ്കര രാജ. അച്ഛനെ പോല തന്നെ താനും മികച്ച സംഗീത സംവിധായകനാണെന്ന് തെളിയിച്ച യുവാന്റെ കുടുംബ ജീവിതം എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായിരുന്നു. വിവാഹ മോചനങ്ങളും മതമാറ്റവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

യുവാന്റെ രണ്ട് വിവാഹ ബന്ധം വേർ പിരിഞ്ഞതിന് ശേഷമാണ് മതം മാറി ഒരു മുസ്ലീം യുവതിയ വിവാഹം കഴിക്കുന്നത്. മൂന്നാമത്തെ വിവാഹം നടന്നതിന് പിന്നാലെ ഭാര്യ സാഫ്റൂണിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മതം മാറാൻ കാരണം സഫ്റൂൺ ആണെന്നായിരുന്നു വിമർശകരുടെ വാദം. ഇപ്പോഴിത വിമർശനങ്ങളിൽ പ്രതികരിച്ച് യുവാന്റെ പത്നി. ഇൻസ്റ്റഗ്രാമിൽ ആരാധകർ ഉന്നയിച്ച ചോദ്യത്തിനായിരുന്ന താരപത്നിയുടെ മറുപടി.
തങ്ങൾനേരില്‍ കാണുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് തന്നെ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഖുറാനില്‍ ഉത്തരമുണ്ടായിരുന്നുവെന്നും അതിനാലാണ് ഈ മതം മാറിയതെന്നു അവര്‍ പറഞ്ഞു. പിന്നീടും ഇതിന് സമാനമായ ചോദ്യം ഉയർന്നിരുന്നു. ഹിന്ദുമതം പിന്‍തുടരുന്ന ഇളയരാജയുടെ മകനെ നിര്‍ബന്ധിച്ച് മതംമാറ്റിയതല്ലേയെന്ന് ചോദിച്ചവരോട് ഒരുനാള്‍ യുവനെ ലൈവില്‍ കൊണ്ടുവരുമെന്നും എന്നിട്ട് അദ്ദേഹത്തോട് തന്നെ ചോദിക്കാമെന്നും സഫ്‌റൂണ്‍ മറുപടി നൽകി. ഇപ്പോൾ തങ്ങൾ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും സഫ്റൂൺ കൂട്ടിച്ചേർത്തു.
യുവാന്റെ മുന്നാമത്തെ വിവാഹമാണിത്. 2005 മാർച്ച് 21 ആയിരുന്നു ആദ്യ വിവാഹം. കാമുകി സുജയ ചന്ദ്രയെ വിവാഹം കഴിച്ചു. മൂന്ന് വർഷത്തിന് ശേഷം 2008 ൽ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. പിന്നീട് 2011 ൽ തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് ശിൽപയെ വിവാഹം ചെയ്തു. ഈ ബന്ധവും അധികം നാൾ നീണ്ടു നിന്നില്ല. ഇതിന് ശേഷമാണ് യുവൻ ഇസ്ലാം മതം സ്വീകരിക്കുന്നത്. അബ്ദുൾ ഖാലിക് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 2015 ലാണ് സഫ്‌റൂണിനെ യുവന്‍ വിവാഹം ചെയ്യുന്നത്.ഇരുവര്‍ക്കും സിയ എന്ന് പേരുള്ള മകളുമുണ്ട്.


Click it and Unblock the Notifications











