For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവാര്‍ഡ് വേദിയിലേക്ക് മമ്മൂട്ടിയുടെ മാസ് എന്‍ട്രി,വീഡിയോ വൈറലാവുന്നു, കാണൂ!

  |

  പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ യാതൊരു വിമുഖതയും കാണിക്കാത്ത താരമാണ് മമ്മൂട്ടി. തന്നെത്തേടിയെത്തുന്ന ആരാധകരോട് സംവദിക്കാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുമൊക്കെ അദ്ദേഹം തയ്യാറാവാറുണ്ട്. അടുത്തിടെ അങ്കമാലിയില്‍ വെച്ച് 20മാത് ഏഷ്യാനെറ്റ് അവാര്‍ഡ് വിതരണത്തില്‍ മമ്മൂട്ടി പ്രധാന അതിഥിയായി പങ്കെടുത്തിരുന്നു. തെന്നിന്ത്യയുടെ സ്വന്തം ഉലകനായകന്‍ കമല്‍ഹസന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് താരങ്ങള്‍, ചാനലിന്റെ അണിയറപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലുകളിലൊന്നായ ഏഷ്യാനെറ്റ് നല്‍കിയ പുരസ്‌കാരത്തില്‍ ആരാധകരും തൃപ്തരായിരുന്നു. സിനിമാപ്രേമികളുടെ കൂടെ നിര്‍ദേശപ്രകാരമാണ് പല പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചത്.

  യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമൊക്കെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നുവെങ്കിലും താരമായി മാറിയത് മമ്മൂട്ടിയായായിരുന്നു. അദ്ദേഹത്തിന്‍രെ സിനിമകള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് സദസ്സ് നല്‍കിയത്. നിറഞ്ഞ കൈയ്യടിയോടെയും ആരവത്തോടെയും കൂടിയാണ് വേദിയും സദസ്സും അദ്ദേഹത്തെ സ്വീകരിച്ചത്. അവാര്‍ഡ് വേദിയിലേക്കുള്ള മമ്മൂട്ടിയുടെ മാസ് എന്‍ട്രിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  മമ്മൂട്ടിയുടെ മാസ് എന്‍ട്രി

  മമ്മൂട്ടിയുടെ മാസ് എന്‍ട്രി

  അങ്കമാലിയിലെ അവാര്‍ഡ് വേദിയിലേക്ക് മമ്മൂട്ടി വരുന്ന രംഗം ഇപ്പോള്‍ പ്രമോ വീഡിയോയിലൂടെ പുറത്തുവന്നിട്ടുണ്ട്. പരിപാടിക്കിടയിലെ ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പുരസ്‌കാര ജേതാവായല്ല അദ്ദേഹം ഇത്തവണ എത്തിയത് വിശിഷ്ടാതിഥിയായാണ്. അമ്മമഴവില്ലിലെ മാസ് പെര്‍ഫോമന്‍സിന് ശേഷം മമ്മൂട്ടിയും ദുല്‍ഖറുമെല്ലാം ഒരുമിച്ചെത്തിയ വേദിയായായിരുന്നു ഇത്.

  വീഡിയോ വൈറലാകുന്നു

  വീഡിയോ വൈറലാകുന്നു

  മമ്മൂട്ടിയുടെ മാസ് എന്‍ട്രിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അബ്രഹാമിന്‍രെ സന്തതികള്‍ ചിത്രീകരണത്തിനിടയില്‍ കുട്ടികളുമായി സംവദിക്കുന്ന താരത്തിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് ഈ വീഡിയോയ്ക്കും ലഭിച്ചിട്ടുള്ളത്.

  പാര്‍വതിക്ക് അവാര്‍ഡ് നല്‍കി

  പാര്‍വതിക്ക് അവാര്‍ഡ് നല്‍കി

  കസബയിലെ രാജന്‍ സ്‌കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍വതി രംഗത്തുവന്നിരുന്നു. കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഒപ്പണ്‍ ഫോറത്തിനിടയിലായിരുന്നു താരം അദ്ദേഹത്തെ വിമര്‍ശിച്ചത്. തികച്ചും സ്ത്രീവിരുദ്ധത നിറഞ്ഞ സംഭാഷണവും നിലപാടുമായിരുന്നു ആ കഥാപാത്രത്തിനെന്നായിരുന്നു താരത്തിന്റെ വിമര്‍ശനം. ഈ സംഭവത്തോട് കൂടി പാര്‍വതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു. ഈ സംഭവത്തിന് ശേഷം മമ്മൂട്ടിയും പാര്‍വതിയും ഒത്തുചേര്‍ന്ന വേദി കൂടിയായി മാറുകയായിരുന്നു ഇത്.

  ഗുരുതുല്യനില്‍ നിന്നും അവാര്‍ഡ്

  ഗുരുതുല്യനില്‍ നിന്നും അവാര്‍ഡ്

  മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്ക് സമ്മാനിച്ചത് മമ്മൂട്ടിയായിരുന്നു. ഗുരുതുല്യനായി കാണുന്ന മമ്മൂക്കയില്‍ നിന്നും അവാര്‍ഡ് വാങ്ങിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പാര്‍വതി പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ചതിന് ശേഷമായിരുന്നു താരം അവാര്‍ഡ് സ്വീകരിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.

  മമ്മൂട്ടിയുടെ വാക്കുകള്‍

  മമ്മൂട്ടിയുടെ വാക്കുകള്‍

  സിനിമയിലെത്തുന്നതിന് മുന്‍പ് ഈ പുരസ്‌കാരത്തെ അസൂയയോടെ നോക്കിക്കണ്ടിട്ടുള്ള ആളാണ് താനെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. കമല്‍ഹസനും മുഖ്യമന്ത്രിക്കും നെടുമുടി വേണുവിനും ഒപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതിന്‍രെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു. പരിപാടിയുടെ പൂര്‍ണ്ണഭാഗം പ്രക്ഷേപണം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  വീഡിയോ കാണാം

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

  English summary
  20th Asianet Film Awards: Mammootty's entry video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X