ചരിത്ര മുഹൂര്‍ത്തത്തിന് തിരിതെളിഞ്ഞു! ചങ്കുറപ്പുള്ള നിലപാടുകളുമായി 24 ചാനല്‍ ഇനി ജനങ്ങള്‍ക്കൊപ്പം!

മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ മറ്റൊരു വാര്‍ത്താചാനല്‍ കൂടി. വിനോദ പരിപാടികളുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള ഫ്‌ളവേഴ്‌സിന്റെ വാര്‍ത്താചാനലായ 24 ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്. ഡിസംബര്‍ എട്ടിന് രാവിലെ ഏഴ് മണിയോടെയാണ് ചാനല്‍ സംപ്രേഷണം തുടങ്ങിയത്. വാര്‍ത്താചാനല്‍ തുടങ്ങുന്നുവെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. വാര്‍ത്താ ചാനലിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. എന്തിനെയും വ്യത്യസ്തതയോടെ സമീപിക്കുന്ന ഫ്‌ളവേഴ്‌സ് കുടുംബത്തിന്റെ പുതിയ തുടക്കത്തിന് ആശംസ നേര്‍ന്ന് പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ഈ ചാനലിന് ലഭിച്ചത്. വൈവിധ്യമാര്‍ന്ന പരിപാടികളുമായി പ്രേക്ഷകരുടെ സ്വന്തമായി മാറിയ ചാനലിന്റെ പുതിയ തുടക്കത്തിനും മികച്ച സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

പരമ്പരകളിലായാലും ഹാസ്യ പരിപാടികളുടെ കാര്യത്തിലായാലും അവതരണവും ഉള്ളടക്കും ഏറെ വ്യത്യസ്തമാണ്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത സമീപനമാണ് ഫ്‌ളവേഴ്‌സിനെ മറ്റ് ചാനലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മുന്‍നിര ചാനലുകളിലെ പ്രമുഖരടക്കമുള്ള വിദഗ്ദ്ധ സംഘമാണ് ഫ്‌ളവേഴ്‌സിനെ നയിക്കുന്നത്. വിനോദ പരിപാടികളില്‍ മാത്രമല്ല വാര്‍ത്തയുടെ കാര്യത്തിലും ഇനി വ്യത്യസ്തത ഉറപ്പിക്കാം. നിലപാടുകളില്‍ സത്യസന്ധത എന്ന ആപ്തവാക്യവുമായാണ് 24 ന്യൂസ് എത്തുന്നത്.

വാര്‍ത്താചാനലുമായി ഫ്‌ളവേഴ്‌സ്

വാര്‍ത്താചാനലുമായി ഫ്‌ളവേഴ്‌സ്

നിത്യജീവിതത്തില്‍ മാധ്യമങ്ങളുടെ പങ്ക് ഏറെ പ്രധാനമാണ്. തിരക്കുകള്‍ക്കിടയിലും ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ കാര്യങ്ങള്‍ സുഗമമായി. വിരല്‍ത്തുമ്പിലെ ഒരൊറ്റ ക്ലിക്ക് മതി ഇന്ന്. വിനദ പരിപാടികളുമായി മുന്നേറുന്നതിനിടയിലാണ് ഫ്‌ളവേഴ്‌സ് വാര്‍ത്താചാനലുമായി എത്തുന്നുവെന്നറിയിച്ചത്. ദൃശ്യമാധ്യമ രംഗത്ത് നൂതന മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ചാനലിന്റെ പുതിയ തുടക്കത്തെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റുകൊണ്ടിരിക്കുന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പാണ് 24 ന്യൂസ് ചാനലിന് തുടക്കമായത്.

 സ്വീകാര്യതയില്‍ നമ്പര്‍വണ്‍

സ്വീകാര്യതയില്‍ നമ്പര്‍വണ്‍

പുതുമയും വ്യത്യസ്തതയുമാണ് ഓരോ ചാനലും ലക്ഷ്യമാക്കുന്നത്. എന്തിനേയും ഏതിനേയും വ്യത്യസ്തതയോടെ സമീപിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ ചാനല്‍. തുടക്കം മുതല്‍ ലഭിച്ച അതേ സ്വീകാര്യത ഇന്നും ഫ്‌ളവേഴ്‌സിനുണ്ട്. 2015 ഏപ്രില്‍ 12നായിരുന്നു ചാനല്‍ തുടങ്ങിയത്. അന്ന് മുതലേ ഈ ചാനലിനെ ജനങ്ങള്‍ നെഞ്ചേറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും മികച്ച സ്വീകാര്യതയും പിന്തുണയുമാണഅ ഈ ചാനലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഉള്ളടക്കത്തിലും സമീപനത്തിലുമുള്ള വ്യത്യസ്തത

ഉള്ളടക്കത്തിലും സമീപനത്തിലുമുള്ള വ്യത്യസ്തത

പതിവ് ശൈലിയില്‍ നിന്നുമുള്ള മാറ്റവുമായാണ് ഫ്‌ളവേഴ്‌സ് എത്തിയത്. ഇന്‍സൈറ്റ് മീഡിയയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളവേഴ്‌സ് ഉള്ളടക്കത്തിലെയും അവതരണത്തിലെയും വ്യത്യസ്തത കൊണ്ടാണ് ശ്രദ്ധ നേടിയത്. പുതിയ വാര്‍ത്താചാനലുമായി എത്തുന്നുവെന്നറിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ സന്തോഷിച്ചതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. സ്ഥിരം ശൈലിയില്‍ നിന്നുള്ള മാറ്റത്തിനായാണ് അവരും കാത്തിരിക്കുന്നത്.

അവിഭാജ്യ ഘടകമായി ഉപ്പും മുളകും

അവിഭാജ്യ ഘടകമായി ഉപ്പും മുളകും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പര ഏതാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം ഉപ്പും മുളകുമാണെന്ന്. അടുക്കളയിലെ മാത്രമല്ല ടെലിവിഷനിലെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഈ പരിപാടി. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറുന്നത്. സ്വഭാവികത നിറഞ്ഞ അഭിനയമാണ് ഈ പരിപാടിയുടെ പ്രധാന സവിശേഷത. ബാലുവും നീലുവും മക്കളുമൊക്കെ ഇന്ന് പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളായി മാറിയിരിക്കുകയാണ്. ഇടയ്ക്ക് ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയപ്പോഴും പ്രേക്ഷകരുടെ താല്‍പര്യത്തിനായിരുന്നു അണിയറപ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കിയത്.

കോമഡി മാത്രമല്ല ഉത്സവമാണത്

കോമഡി മാത്രമല്ല ഉത്സവമാണത്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകന്‍മാരിലൊരാളാണ് മിഥുന്‍ രമേഷ്. അഭിനേതാവും ഡബ്ബിംഗ് ആര്‍ടിസ്റ്റുമൊക്കെയായ മിഥുന്‍ കോമഡി ഉത്സവത്തിന്റെ അമരക്കാരനായി എത്തിയപ്പോള്‍ മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. ഭിന്നശേഷിയുള്ളവരും അവശത അനുഭവിക്കുന്നവരുമൊക്കെ പരിപാടി അവതരിപ്പിക്കാനായി എത്തുമ്പോള്‍ അദ്ദേഹം ശക്തമായ പിന്തുണയാണ് നല്‍കുന്നത്. മെന്റര്‍മാരായെത്തുന്നവരും നിരാശപ്പെടുത്താറില്ല. പലവിധ കാരണങ്ങളാല്‍ മുന്‍നിരയിലേക്കെത്താതെ പോയ, അറിയപ്പെടാത്ത കലാകാരന്‍മാരെ ജനങ്ങള്‍ക്കിടയിലേക്ക് പരിചയപ്പെടുത്തുകയാണ് ഈ പരിപാടി. കേവലം കോമഡി മാത്രമല്ല അതിനുമപ്പുറത്ത് ഇതൊരു ഉത്സവമാവുന്നതും ഇക്കാരണത്താലാണ്.

കുട്ടിപ്പാട്ടുകാരുമായി ടോപ് സിംഗര്‍

കുട്ടിപ്പാട്ടുകാരുമായി ടോപ് സിംഗര്‍

പാട്ടിന്റെ പാലാഴിയിലെ കുഞ്ഞുതാരകങ്ങളെ കണ്ടെത്തുന്ന പരിപാടിയായ ടോപ് സിംഗര്‍ അടുത്തിടെയാണ് ആരംഭിച്ചത്. എംജി ശ്രീകുമാര്‍, സിതാര കൃഷ്ണകുമാര്‍, എം ജയചന്ദ്രന്‍ എന്നിവരാണ് വിധികര്‍ത്താക്കളായി എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പരിപാടിയുടെ വീഡിയോ വൈറലായി മാറുന്നത്. കുട്ടിപ്പാട്ടുകാരുമായി ജഡ്ജസ് സംവദിക്കുന്നതും പതിവില്‍ നിന്നും വ്യത്യസ്തമായ സമീപനവുമാണ് ടോംപ് സിഗംറിലേത്.

ജനപ്രിയ പരമ്പരകള്‍ക്കും മികച്ച സ്വീകാര്യത

പരമ്പരകള്‍ക്കും മികച്ച സ്വീകാര്യത

ടെലിവിഷന്‍ പരമ്പരകളുടെ ചരിത്രത്തിലാദ്യമായാണ് ഒരു വിവാഹം ലൈവായി കാണിച്ചത്. ഗിരീഷ് കോന്നി സംവിധാനം ചെയ്ത സീതയിലായിരുന്നു ഇത് സംഭവിച്ചത്. സീതയുടെയും ഇന്ദ്രന്റെയും വിവാഹം ലൈവായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സ്ഥിരം ശൈലിയില്‍ നിന്നും മാറിയുള്ള സമീപനമാണ് പരമ്പരകള്‍ക്കും. യൂട്യൂബിലൂടെ ക്ഷണനേരം കൊണ്ടാണ് ഓരോ എപ്പിസോഡും വൈറലായി മാറുന്നത്. പരമ്പരകളുമായെത്തുന്ന താരങ്ങള്‍ക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X