twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയുടെ തിളക്കമില്ലെങ്കിലും ടെലിവിഷന്‍ കിടുവാണ്! മികച്ച നടനും നടിയും നിങ്ങളുടെ പ്രിയ താരങ്ങളാണ്!!

    |

    സിനിമകളെ പോലെ തന്നെ ടെലിവിഷന്‍ പരിപാടികള്‍ തമ്മിലും മത്സരങ്ങള്‍ നടത്താറുണ്ട്. സീരിയലുകളെ പുച്ഛിക്കുന്ന സമൂഹത്തില്‍ നിന്നും വലിയൊരു മാറ്റം വന്നിരുന്നു. സിനിമ പോലെ തന്നെ പ്രധാന്യമുള്ളതാണ് സീരിയലുകളും ടെലിവിഷന്‍ പരിപാടികളും. അവര്‍ക്കും മികച്ച നടനും നടിയുമൊക്കെയുണ്ട്.

    മമ്മൂട്ടി കിടിലനൊരു വില്ലനാണ്, കട്ട വില്ലനിസം ആണോ? ജോയി മാത്യുവിന്റെ ഉറപ്പില്‍ സിനിമയ്ക്ക് കയറാം..!മമ്മൂട്ടി കിടിലനൊരു വില്ലനാണ്, കട്ട വില്ലനിസം ആണോ? ജോയി മാത്യുവിന്റെ ഉറപ്പില്‍ സിനിമയ്ക്ക് കയറാം..!

    സിനിമ പുരസ്‌കാരങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെങ്കിലും അത് പോലെ തന്നെ പ്രധാന്യത്തോടെയാണ് ടെലിവിഷന്‍ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കുന്നത്. 26-ാമത് കേരള ടെലിവിഷന്‍ പുരസ്‌കാരം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ട പരിപാടിയാണോ പുരസ്‌കാരം നേടിയിരിക്കുന്നതെന്നറിയാന്‍ തുടര്‍ന്ന് വായിക്കാം..

    ടെലിവിഷന്‍ പുരസ്‌കാരം

    ടെലിവിഷന്‍ പുരസ്‌കാരം

    മലയാളികളുടെ വൈകുന്നേരങ്ങള്‍ പലപ്പോഴും ടിവിയ്ക്ക് മുന്നിലായിരിക്കും. പ്രായഭേദമന്യേ ടെലിവിഷന്‍ സീരിയലുകളും മറ്റ് പരിപാടികളും കാണുന്നവരാണ് എല്ലാവരും. അവധിക്കാലമായതിനാല്‍ ഇതിന് പിന്തുണ കൂടിയിരിക്കുകയാണ്. ചൊവ്വാഴ്ചയായിരുന്നു 26-ാമത് കേരള ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. സാംസ്‌കാരിക മന്ത്രി എകെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച സീരിയല്‍, മികച്ച നടി തുടങ്ങി നിരവധി പുരസ്‌കാരങ്ങളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മാധ്യമ പുരസ്‌കാരങ്ങളും ഇതിനൊപ്പം അനൗണ്‍സ് ചെയ്തിരുന്നു.

     സീരിയലുകള്‍ക്ക്..

    സീരിയലുകള്‍ക്ക്..

    മലയാളത്തില്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന സീരിയലുകളില്‍ പലതിനും പുരസ്‌കാരം കിട്ടിയിട്ടുണ്ട്. മികച്ച സംവിധായകനായി മധുപാലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മികച്ച നടന്‍ കൃഷ്ണന്‍ ബാലകൃഷ്ണനാണ്. നീര്‍മാതാളം എന്ന സീരിയലിലൂടെ മികച്ച നടിയായി അമല ഗീരിശനാണ് തെരഞ്ഞെുടക്കപ്പെട്ടത്. മികച്ച സംഗീത സംവിധായകന്‍ കല്ലറ ഗോപന്‍, നൗഷാദ് ഷെരീഫാണ് മികച്ച ക്യാമറമാന്‍. മികച്ച തിരക്കഥാകൃത്തായി ഇന്ദുഗോപന്‍, മികച്ച ആര്‍ട്ട് ഡയറക്ടര്‍ അജിത് കൃഷ്ണ, മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു.

    മികച്ച സീരിയല്‍

    മികച്ച സീരിയല്‍

    ഇത്തവണത്തെ മികച്ച സീരിയലായി നിലാവും നക്ഷത്രങ്ങളുമാണ് പുരസ്‌കാരം നേടിയത്. മികച്ച എഡിറ്റര്‍ ടോണി മേലുകാവ്, മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ഫീമെയില്‍) പാര്‍വ്വതി എസ് പ്രകാശ്, മികച്ച രണ്ടാമത്തെ നടി ഗൗരി കൃഷ്ണന്‍ അതുപോലെ വിജയ് മേനോന്‍ എന്നിവര്‍ നേടിയിരുന്നു. എല്ലാ പുരസ്‌കാരങ്ങളും നിലാവും നക്ഷത്രങ്ങളും എന്ന സീരിയലിലെ അണിയറ പ്രവര്‍ത്തകരാണ്. അളിയന്‍/അളിയന്‍ എന്ന പരിപാടിയാണ് മികച്ച കോമഡി പ്രോഗ്രാം ആയി തിരഞ്ഞെടുക്കപ്പെട്ടത്. അതുപോലെ ക്ലീറ്റസ് എന്ന ക്ലീറ്റോ ആയി പരിപാടിയില്‍ അഭിനയിക്കുന്ന റിയാസ് നര്‍മകലയാണ് മികച്ച കേമേഡിയനായി പുരസ്‌കാരം നേടിയത്. പൂര്‍ണിമ ഇന്ദ്രജിത്ത് അവതാരകയായിരുന്ന കുട്ടികളോടാണോ കളി എന്ന പരിപാടിയാണ് മികച്ച ടെലിവിഷന്‍ ഷോ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

    മറ്റ് മേഖലകള്‍

    മറ്റ് മേഖലകള്‍

    കഥയല്ലിത് ജീവിതം എന്ന പരിപാടിയിലൂടെ നടി വിധുബാലയാണ് മികച്ച അവതാരകയായി തിരഞ്ഞെടുക്കപ്പെട്ടത്. 2010 മുതല്‍ ആരംഭിച്ച പരിപാടി കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരമായിട്ടായിരുന്നു. പരിപാടിയില്‍ ഇന്നും സജീവ സാന്നിധ്യമായി നടിയുണ്ട്. ബിജുരാജ് ചേകവര്‍ സംവിധാനം ചെയ്യുന്ന പൂമ്പാറ്റകളുടെ പല്ലിക്കൂടം എന്ന പരിപാടിയാണ് മികച്ച കുട്ടികളുടെ പരിപാടിയായി പുരസ്‌കാരം നേടിയത്. അളിയന്‍/അളിയന്‍ എന്ന പരിപാടിയിലൂടെ മഞ്ജു പത്രോസിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചിരുന്നു. മറിമായം എന്ന പരിപാടിയിലുടെ നിയാസിനും പ്രത്യേക ജൂറി പരമാര്‍ശം നേടാനായി.

    തെലുങ്കിലെ താരപുത്രന്‍ കേരളം കീഴടക്കിയോ? കമ്മാരനും മോഹന്‍ലാലിനും വെല്ലുവിളിയുമായി ഭാരത് ആനെ നേനു!!തെലുങ്കിലെ താരപുത്രന്‍ കേരളം കീഴടക്കിയോ? കമ്മാരനും മോഹന്‍ലാലിനും വെല്ലുവിളിയുമായി ഭാരത് ആനെ നേനു!!

    English summary
    26th Kerala television awards 2017 announced
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X