'ബി​ഗ് ബോസ് സീസൺ 4ൽ അപ്രതീക്ഷിതമായ പലതും സംഭവിക്കുമെന്ന് ലാലേട്ടൻ', മത്സരാർഥികളായി വിദേശികളും!

ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് ബി​ഗ് ബോസ്. മറ്റ് ഭാഷകളിൽ വലിയ വിജയമായ ശേഷമാണ് ബി​ഗ് ബോസിന്റെ മലയാളം പതിപ്പ് എത്തിയത്. ഇതുവരെ മൂന്ന് സീസണുകളാണ് സംഭവിച്ചത്. അതിൽ രണ്ട് സീസണുകൾക്ക് മാത്രമെ വിജയികളുണ്ടായിരുന്നുള്ളൂ. കൊവിഡ്, ലോക്ക് ഡൗൺ പ്രതിസന്ധി മൂലം രണ്ടാം സീസൺ പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ബി​ഗ് ബോസ് റിയാലിറ്റി ഷോ ഹോളിവുഡിൽ നിന്നാണ് ബോളിവുഡിലേക്കും ശേഷം മറ്റ് സൗത്ത് ഇന്ത്യൻ ഭാഷകളിലേക്കും എത്തിയത്.

എല്ലാ ഭാഷകളിലും ഷോ വലിയ വിജയമാണ് നേടുന്നത്. മലയാളത്തിൽ ബി​ഗ് ബോസ് സംപ്രേഷണം ചെയ്യാനുള്ള അവകാശം ഏഷ്യാനെറ്റാണ് നേടിയെടുത്തിരിക്കുന്നത്. ആദ്യ സീസൺ മുതൽ‌ ഇതുവരെ നടൻ മോഹൻലാലാണ് അവതാരകനായി എത്തിയത്. നാലാം സീസണിലും അദ്ദേഹം തന്നെയാണ് പരിപാടിയിൽ അവതാരകനാകുന്നത്. ബി​ഗ് ബോസ് നാലാം സീസൺ ഉടൻ വരുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നപ്പോൾ മുതൽ സോഷ്യൽമീഡിയകളിലടക്കം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് മോഹൻലാൽ‌ തന്നെ അവതാരകനായി എത്തുമോ എന്നതായിരുന്നു.

നാലാം സീസണും മോഹൻലാൽ നയിക്കും

അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസിന്റെ ചിത്രീകരണവും പ്രീ പ്രൊഡക്ഷൻ വർക്കുകളും നടക്കുന്നതിനാൽ അദ്ദേഹം പിന്മറി എന്നാണ് റിപ്പോർ‌ട്ടുകൾ പ്രചരിച്ചത്. മോഹൻലാലിന് പകരം ഇത്തവണ നടൻ സുരേഷ് ​ഗോപി അവതാരകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ചിലർ സുരേഷ് ​ഗോപി വരുന്നതിനെ സപ്പോർട്ട് ചെയ്തപ്പോൾ മറ്റ് ചിലർ‌ മോഹൻലാൽ തിരികെ വരണമെന്നാണ് ആവശ്യപ്പെട്ടത്. ചർച്ചകൾ കൊഴുത്തപ്പോൾ ആദ്യ പ്രമോയിലൂടെ അവതാരകനാരായിരിക്കും എന്ന് അണിയറപ്രവർത്തകർ തന്നെ പുറത്തുവിട്ടു. സുരേഷ് ഗോപി അല്ല മോഹൻലാൽ തന്നെയാണ് സീസൺ 4 ലും അവതാരകൻ എന്ന് വ്യക്തമാക്കി കൊണ്ടാണ് ഷോയുടെ ആദ്യത്തെ പ്രമോ വീഡിയോ പുറത്തിറങ്ങിയത്.

സോഷ്യൽമീഡിയ പ്രവചനങ്ങൾ

മത്സരാർഥികൾ ആരായിരിക്കും എന്നത് സംബന്ധിച്ച് നിരവധി പ്രെഡിക്ഷൻ ലിസ്റ്റുകൾ സോഷ്യൽമീഡിയയിൽ‌ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ​പാല സജി, വാവ സുരേഷ്, തങ്കച്ചൻ വിതുര, ശ്രീലക്ഷ്മി അറക്കൽ, ലക്ഷ്മിപ്രിയ, ജിയ ഇറാനി തുടങ്ങിയവരുടെ പേരുകളാണ് വ്യാപകമായി പ്രഡിക്ഷൻ ലിസ്റ്റിൽ കേൾക്കുന്നത്. ചിലവ താരങ്ങൾ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചപ്പോൾ പോലും ബി​ഗ് ബോസിൽ പങ്കെടുക്കാൻ പോകാനാണോ എന്ന തരത്തിൽ ചോദ്യങ്ങൾ വന്നിരുന്നു. പാടാത്ത പൈങ്കിളിൽ നിന്നും നായകൻ ലക്ക്ജിത്ത് സൈനി പിന്മാറുകയാണെന്ന് അറിയച്ചപ്പോഴാണ് ആരാധകർ കമന്റുകളിലൂടെ താരത്തോട് ബി​ഗ് ബോസ് സീസൺ 4നെ കുറിച്ചും മറ്റ് ഊഹാപോഹങ്ങളും ചോദ്യങ്ങളുമായി എത്തിയത്. മൂന്ന് സീസണുകളിൽ വ്യത്യസ്തമായ എന്തെങ്കിലും സീസൺ 4ൽ ഒരുക്കണമെന്നാണ് ബി​ഗ് ബോസ് ആരാധകരിൽ ഏറെയും കമന്റുകളിലൂടെ ആവശ്യപ്പെടുന്നത്.

Recommended Video

Anoop Krishnan Aishwarya Wedding | FilmiBeat Malayalam
ലാലേട്ടൻ ട്രോളിയതാണോ? അതോ സൂചന നൽകിയതാണോ?

അവതാരകൻ ആരായിരിക്കുമെന്ന ചോദ്യങ്ങളും ഊഹാപോഹങ്ങളും വർധിച്ചതോടെയാണ് ആദ്യ പ്രമോയിലൂടെ മോഹൻലാൽ തന്നെയായിരിക്കും അവതാരകനെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ഇപ്പോൾ രണ്ടാമത്തെ പ്രമോയിലൂടെ സോഷ്യൽമീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്ന പ്രഡിക്ഷൻ ലിസ്റ്റുകളെ അണിയറപ്രവർത്തകർ ട്രോളിയിരിക്കുകയാണ്. മത്സരാർത്ഥികളെ സംബന്ധിച്ച് വരുന്ന ഗോസിപ്പുകൾക്കും പ്രെഡിക്ഷൻ ലിസ്റ്റുകൾക്കും മറുപടി എന്നോണമുള്ളതാണ് പുതിയ പ്രമോ വീഡിയോ. രണ്ട് സായിപ്പും, മൂന്ന് മദാമ്മയും ഒക്കെ ഉണ്ടാവുമായിരിയ്ക്കും എന്ന് പറയുമ്പോൾ.... ചിലപ്പോൾ ഉണ്ടായേക്കും എന്നാണ് മോഹൻലാലിന്റെ പ്രതികരണം. പ്രതീക്ഷിക്കുന്ന മത്സരാർത്ഥികളിൽ ചിലർ ഉണ്ടായേക്കാമെന്നാണോ അതോ അപ്രതീക്ഷിതമായ എന്തും സംഭവിക്കാം എന്ന മുന്നറിയിപ്പാണോ ലാലേട്ടൻ‌ തന്നിരിക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകർ. സോഷ്യൽമീഡിയ ഊഹാപോഹങ്ങളെ ലാലേട്ടൻ ട്രോളിയതാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്തിനും ഏതിനും കരയുന്നവരെയും വെറുതേ പ്രശ്‌നമുണ്ടാക്കുന്നവരെയും കൊണ്ടുവന്ന് ഷോയുടെ നിലവാരം തകർക്കരുതെന്നും കാഴ്ചക്കാരിൽ നിന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X