ബിഗ്ബോസ് 50 ാം ദിവസത്തിലേയ്ക്ക്!! മത്സരാർഥികളെ കാത്തിരിക്കുന്നത് വൻ സർപ്രൈസ്, വീഡിയോ കാണൂ
മത്സരാർഥികളെ കാത്തിരിക്കുന്ന വൻ സർപ്രൈസ്
സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഒരു പ്രോഗ്രാമാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. ജൂൺ 24 ന് ആഘോഷത്തോടെ പതിനാറ് പേരുമായി ആരംഭിച്ച റിയാലിറ്റി ഷോ ഇപ്പോൾ 50 ദിവസം പിന്നിടുകയാണ്. ഷോ തുടങ്ങും മുൻപ് തന്നെ വ്യാജ പ്രചരണങ്ങൾ റിയാലിറ്റി ഷോയുടെ ശോഭ കെടുത്തിയെങ്കിലും പിന്നീട് ശരിയായ ദിശയിലേയ്ക്ക് ബിഗ് ബോസ് സഞ്ചരിക്കുകയായിരുന്നു.
മലയാളികളുടെ പ്രിയനടൻ മോഹൻലാലാണ് ബിഗ് ബോസിന്റെ അമരക്കാരൻ. ശനി, ഞായർ ദിവസങ്ങളിലാണ് ലാലേട്ടൻ മത്സരാർഥികളെ കാണാനായി വീട്ടിലെത്തുന്നത്. ഒരാഴ്ച വീട്ടിൽ നടന്ന വിശേഷങ്ങളും മറ്റു മത്സരാർഥികളോട് ചോദിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യു. പിന്നെ എല്ലാ റിയാലിറ്റി ഷോയെ പോലെ കൊഴിഞ്ഞു പോക്ക് അനിവാര്യഘടകമാണ്. അതു പോലെ ബിഗ് ബോസ് ഹൗസിൽ നിന്നും ചിലരെ യാത്രയാക്കുകയും ചെയ്യുന്നുണ്ട്.

നൂറ് ദിവസത്തെ ഒരു മത്സരമാണ് ബിഗ് ബോസ്. സമൂഹവുമായി ബന്ധമില്ലാത്ത് നൂറ് ദിവസം. ദിനങ്ങൾ വളരെ വേഗം പോകുന്നു. ബിഗ് ബോസ് ഹൗസ് 50 ദിവസം പൂർത്തിയാക്കുകയാണ്. ഇന്ന്( 12/8/18) ബിഗ് ബോസ് 50ാം ദിവസത്തിലെത്തിയിരിക്കുകയാണ്. അതിന്റെ ആഘോഷത്തിന് ബിഗ് ബോസ് ഹൗസ് വേദിയാകുകയാണ്. എന്തായാലും മത്സരാർഥികൾ ഒരു സർപ്രൈസ് ഉണ്ടാകുമെന്നുള്ളതാണ് ഉറപ്പാണ്. അത് എന്താണെന്ന് അറിയാൻ ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുകയേ നിർവാഹമുള്ളൂ.


Click it and Unblock the Notifications