»   » ഹരിഹരന്റെ സിനിമയില്‍ അവസരം ചോദിച്ച് അലഞ്ഞിട്ടുണ്ടെന്ന് മമ്മൂട്ടി! വീഡിയോ വൈറലാവുന്നു! കാണാം!

ഹരിഹരന്റെ സിനിമയില്‍ അവസരം ചോദിച്ച് അലഞ്ഞിട്ടുണ്ടെന്ന് മമ്മൂട്ടി! വീഡിയോ വൈറലാവുന്നു! കാണാം!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ഹരിഹരന്‍. ഒരു വടക്കന്‍ വീരഗാഥ, പരിണയം, സര്‍ഗം, അമൃതം ഗമയ, നഖക്ഷതങ്ങള്‍, തുടങ്ങി 50 ഓളം ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെയുള്ള താരങ്ങളുള്‍പ്പടെ നിരവധി പേരുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എംടി വാസുദേവന്‍ നായര്‍, ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. മമ്മൂട്ടി, മനോജ് കെ ജയന്‍ തുടങ്ങിയ താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം.

    മമ്മൂട്ടിക്ക് ക്ലാസും വഴങ്ങും! പ്രകമ്പനം കൊള്ളിച്ച് കുട്ടനാടന്‍ ബ്ലോഗ്! ആദ്യപ്രതികരണങ്ങള്‍ ഇങ്ങനെ!

    മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹം. പഴശ്ശിരാജയയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ആരാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പടച്ചുവിട്ടതെന്നും അത്തരത്തിലൊരു പ്ലാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    Hariharan

    ചലച്ചിത്ര ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. മലയാള സിനിമ ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു ഇക്കാര്യം. മമ്മൂട്ടി, മനോജ് കെ ജയന്‍, ഇളയരാജയുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. സുവര്‍ണ്ണഹരിഹരം എന്ന് പേരിട്ട പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് 5ന് ഈ പരിപാടി മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യും. പരിപാടിയുടെ പ്രമോ വീഡിയോ കാണാം.

    English summary
    Suvarna Hariharam promo video viral

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more