ആ സ്ത്രീയ്‌ക്കൊപ്പം പോകാന്‍ ജിനുവിനെ അനുവദിച്ചു; തനൂജയുടെയും മകളുടെയും കാര്യം കഷ്ടമാണെന്ന് കുടുംബ സുഹൃത്ത്
ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്‌സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ജിനു കോട്ടയത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് കഴിഞ്ഞ ദിവസം ഭാര്യ തനൂജ രംഗത്ത് വന്നത്. താനും ഒരു കലാകാരിയാണ്. ഇപ്പോള്‍ തന്നെയും കുഞ്ഞു മകളേയും ഉപേക്ഷിച്ച് ഭര്‍ത്താവ് മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടി എന്നായിരുന്നു തനൂജ ആദ്യം പറഞ്ഞത്.
വാടക വീട്ടില്‍ നിന്നും പണം കൊടുക്കാന്‍ പറ്റാത്തത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ് താനും മകളുമിപ്പോള്‍. ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണെന്നും എന്തു ചെയ്യണമെന്നറിയില്ലെന്നും തനൂജ പറഞ്ഞിരുന്നു. ശേഷം ഇതെല്ലാം തള്ളി കളഞ്ഞ് ജിനു രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് ജിനുവിന്റെ കുടുംബ സുഹൃത്ത് കൂടിയായ ജാഫര്‍ ഖാന്‍ എന്നൊരാള്‍ എത്തിയിരിക്കുകയാണ്.

'ജിനുവിന്റെ ഭാര്യ തനൂജയും മകളും ഇപ്പോള്‍ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ആ കുഞ്ഞുമോളുടെ നിഷ്‌കളങ്കമായ മുഖം കണ്ട് എങ്ങിനെ ഉപേക്ഷിച്ചു പോകാന്‍ തോന്നി. ജിനുവിനൊപ്പം പോയ ആ സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് ഇരുവരെയും കണ്ടെത്തുകയും, ജഡ്ജിയുടെ വീട്ടില്‍ ഹാജര്‍ ആക്കുകയും ചെയ്തു. എന്നാല്‍ ആ സ്ത്രീയുടെ മക്കളെ അവരുടെ ഭര്‍ത്താവിന് ഒപ്പം അയക്കാനും, ജിനുവിന് ഒപ്പം പോകാന്‍ ആ സ്ത്രീക്ക് അനുമതി ജഡ്ജി നല്‍കി.
സിംപിൾ സ്റ്റൈലിൽ നടി ത്വേജസി മഡിവാദ, പുത്തൻ ഫോട്ടോസ് കാണാം
അതുകൊണ്ടു തന്നെ തനൂജയുടെ മാനസികാവസ്ഥയും, സാമ്പത്തിക നിലയും കൂടുതല്‍ പരുങ്ങലില്‍ ആണ്. കുഞ്ഞു മകളെയും കൂട്ടി ഈ കൊവിഡ് കാലത്ത് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് തനൂജ ഇപ്പോഴുള്ളത്. കഴിയുന്ന വിധത്തില്‍ സഹായം തനൂജക്കും മകള്‍ക്കും നല്‍കണം. വാടക നല്‍കാന്‍ പോലും പണം ഇല്ലാത്ത സ്ഥിതിയിലാണ് തനൂജ. ആ കുടുംബവുമായി തനിക്ക് വര്‍ഷങ്ങള്‍ ആയിട്ടുള്ള ബന്ധമാണ് ഉള്ളതെന്നും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച വീഡിയോയില്‍ ജാഫര്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications